പാലാ: മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ മയക്ക് വെടി വയ്ക്കുവാൻ സമൂഹം ഒന്നിക്കേണ്ടിയിരിക്കുന്നുവെന്ന് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
കായേൽ അന്ന് ആബേലിനെ കല്ലിനിടിച്ച് കൊന്നത് പോലെയുള്ള കൊല ഇന്നും ലഹരിയിലൂടെ നമ്മുടെ നാട്ടിൽ നടമാടുന്നതായി പിതാവ് സൂചിപ്പിച്ചു. .പാലാ സെന്റ് ജോർജ് പുത്തൻ പള്ളി പരിഷ് ഹാളിൽ നടന്ന വമ്പിച്ച ലഹരി വിരുദ്ധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കല്ലറങ്ങാട്ട് പിതാവ്.
എം. എ, ബി.എ എന്ന ഡിഗ്രി പോലെയാണ് ഇന്ന് എം.ഡി.എം എ എന്ന ലഹരി മരുന്ന് പൊതു സമൂഹത്തിൽ വിലസുന്നത്. പല സിനിമകളും ആരെയെങ്കിലും കൊന്ന് കാഴ്ചക്കാരെ രസിപ്പിക്കുക എന്നതായി മാറിയിരിക്കുന്നു.
വിദ്യാർത്ഥികളെ മയക്ക് മരുന്ന് മാഫിയ കരുവാക്കുമ്പോൾ വിദ്യാർത്ഥികളെ തന്നെ ഉപയോഗിച്ച് കൊണ്ട് ലഹരിക്കെതിരെ പോരാടുവാൻ അദ്ധ്യാപകരും ശ്രദ്ധിക്കേണം. ഇന്ന് വീടുകളിൽ കാരണവൻമാരും മക്കളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും ശ്രദ്ധിക്കുന്നില്ല. നമ്മുടെ മക്കളെ സ്നേഹിക്കാനുള്ള അവസരമായി കുടുംബത്തിലെ ഒന്നിച്ചുള്ള ഭക്ഷണം കഴിപ്പ് മാറ്റിയെടുത്തേ മതിയാവൂ എന്നും കല്ലറങ്ങാട്ട് പിതാവ് കുട്ടി ചേർത്തു.
മാണി സി കാപ്പൻ എം.എൽ.എ ,സെബാസ്ത്യൻ കുളത്തുങ്കൽ എം.എൽ എ ,മോൻസ് ജോസഫ് എം.എൽ.എ, ആൻ്റോ ആൻ്റണി എം.പി, പ്രസാദ് കുരുവിള, ഫാദർ ജേക്കബ് പുല്ലുകാലായിൽ, പി.സി ജോർജ്, നിർമ്മല ജിമ്മി എന്നിവർ പ്രസംഗിച്ചു.