മത്തായി 18:21-35
ഹൃദയപൂർവ്വം.
നിർദ്ദയനായ ഭൃത്യൻ്റെ കണക്കു തീർക്കാനാഗ്രഹിച്ച രാജാവ് തൻ്റെ മുൻപിൽ കൊണ്ടുവന്ന ഒരുവനോട് അവൻ്റെ സകല വസ്തുക്കളും – ഭാര്യയെയും മക്കളെയുമടക്കം വിറ്റ് കടം വീട്ടുവാൻ കൽപ്പിച്ചു. എന്നാൽ പിന്നീട് മനസ്സലിഞ്ഞ് അവൻ്റെ കടം ഇളച്ചു കൊടുക്കുകയും അവനെ വിട്ടയയ്ക്കുകയും ചെയ്യുന്നു.
പതിനായിരം താലത്ത് കടപ്പെട്ടിരുന്നവനാണ് ഇവൻ എന്നത് രംഗം ഗൗരവമേറിയതാക്കുന്നു. അവൻപുറത്തിറങ്ങിയപ്പോൾ നൂറു ദനാറ തനിക്ക് തരുവാൻ കടപ്പെട്ടിരുന്നവനെ കണ്ടുമുട്ടുന്നു. അവൻ്റെ കഴുത്തു പിടിച്ചു ഞെരിച്ച് മർദിയ്ക്കുന്നു. അവൻ കേണപേക്ഷിച്ചുവെങ്കിലും കരുണ കാണിയ്ക്കാതെ അവനെ കാരാഗൃഹത്തിലടയ്ക്കുന്നു.
കാര്യങ്ങൾ മനസിലാക്കിയ രാജാവ്, താൻ കരുണ കാണിച്ചതുപോലെ തൻ്റെ സഹസേവകരോട് താൻ കരുണണ്ടതല്ലായിരുന്നുവോ എന്നു പറഞ്ഞ് അവനെ കാരാഗൃഹത്തിലടയ്ക്കുന്നു.
എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിയ്ക്കുമെന്നും, കരുണയുള്ളവർ ഭാഗ്യവാന്മാർ അവരുടെ മേൽ കരുണയുണ്ടാകുമെന്നും അരുൾ ചെയ്ത ഈശോ പിതാവിൻ്റെ കരുണയുടെ മുഖം നമ്മിലും പ്രതിഫലിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.
കരുണയുള്ളവരായും ദൈവകാരുണ്യത്തിൻ്റെ സാക്ഷികളും പ്രഘോഷകരുമായും ജീവിയ്ക്കുവാൻ ദൈവ പിതാവിനോട് നമുക്കും പ്രാർത്ഥിയ്ക്കാം.