ദരിദ്രരോട് സുവിശേഷം പ്രസംഗിക്കൂ എന്ന യേശുക്രിസ്തുവിന്റെ ആഹ്വാനം ശിരസാ വഹിച്ച്, സുവിശേഷത്തെയും യേശുസ്നേഹത്തെയും പ്രതി സ്വയം ബലിയായി തീര്‍ന്ന മഹത് വ്യക്തിയാണ് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ. ദൈവവിളി സ്വീകരിച്ച് ഉത്തരേന്ത്യയില്‍ സുവിശേഷ വേലയ്ക്കായി പുറപ്പെട്ട സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25നാണ് രക്തസാക്ഷിയായത്. ഉത്തരേന്ത്യയിലെ പാവങ്ങളുടെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍, അവരോട് യേശുസ്നേഹത്തെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ 54 മുറിവുകളാണ് അവള് സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയത്. മരണത്തിനും തോല്‍പ്പിക്കാനാവാത്ത ദൈവസ്നേഹത്തിന്റെ നെയ്ത്തിരിയാണ് Read More…