ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചു. താനുമായി വിവാഹം നിശ്ചയം ചെയ്തിരിക്കുന്ന മേരി ഇതിനകം ഗർഭിണിയാണെന്ന് മനസിലാക്കി.”നീതിമാൻ ആയതിനാൽ അവളെ പരസ്യമായി അപമാനിക്കാൻ തയ്യാറായില്ല.” (മത്തായി 1:19), അവളെ നിശബ്ദമായി വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചു.
ഒരു ദൂതൻ അവനോട് പറഞ്ഞു: അവളെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട, അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആണ്. കുട്ടി ദൈവപുത്രനാണെന്നും പറഞ്ഞു. ദൂതനെ അനുസരിച്ചുകൊണ്ട് യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിച്ചു.
യേശുവിൻ്റെ ജനനത്തിനു ശേഷം വിശുദ്ധ കുടുംബം യഹൂദയിലെ ബെത്ലഹേമിൽ ആയിരുന്നപ്പോൾ , ഹേറോദോസ് രാജാവ് കുട്ടിക്കെതിരെ നടത്താനിരുന്ന അക്രമത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയ യൗസേപ്പും മറിയവും ഈജിപ്തിലേക്ക് പലായനം ചെയ്തു.
അവിടെ ദൂതൻ യൗസേപ്പിന് വീണ്ടും പ്രത്യക്ഷപ്പെട്ടു, ഹേറോദേസിന്റെ മരണത്തെക്കുറിച്ച് അവനെ അറിയിക്കുകയും വിശുദ്ധ നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഹേറോദേസിൻ്റെ പിൻഗാമിയെ ഭയന്ന് ബെത്ലഹേം ഒഴിവാക്കി, യൗസേപ്പും മറിയവും യേശുവും ഗലീലിയിലെ നസ്രത്തിൽ താമസമാക്കി. അവിടെ വെച്ച് തൻ്റെ മരപ്പണി യേശുവിനെ പഠിപ്പിച്ചു.
യൗസേപ്പിനെ അവസാനമായി സുവിശേഷങ്ങളിൽ പരാമർശിച്ചത് അവനും മറിയവും ജെറൂസലേമിൽ നഷ്ടപ്പെട്ട യുവാവായ യേശുവിനെ അന്വേഷിച്ചപ്പോൾ, അവിടെ അവർ അവനെ ദൈവാലയത്തിൽ കണ്ടെത്തി എന്നുള്ളതാണ്. യൗസേപ്പിനെ 1870-ൽ ഒൻപതാം പീയൂസ് മാർപാപ്പ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു.