കടുത്തുരുത്തി : ക്രൈസ്തവ ഐക്യത്തിനായുള്ള ആഗോള പ്രാർത്ഥനാ വാരം ജനുവരി 18 മുതൽ 25 വരെ കേരളത്തിലും സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാർ സഭയുടെ ആതിഥേയത്വത്തിൽ കടുത്തുരുത്തി മർത്ത് മറിയം ഫൊറോനാ താഴത്തു പള്ളിയിൽ വച്ച് കെസിബിസി എക്യുമെനിക്കൽ കമ്മീഷന്റെയും കെ സി സി യുടെയും ആഭിമുഖ്യത്തിൽ ആറാം ദിവസത്തെ പ്രാർത്ഥന ഇരുപത്തിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ക്രമീകരിക്കുന്നു. എ ഡി 325 ൽ നിഖ്യായിൽ നടന്ന ആദ്യ ക്രൈസ്തവ എക്യുമെനിക്കൽ സൂനഹദോസിന്റെ Read More…
മത്തായി 18 : 21 – 35ക്ഷമയും..ദയയും.. കാര്യസ്ഥതയുടെ കണക്കിൽ പിഴവ് വന്നിട്ടും, അവൻ തന്റെ യജമാനന്റെ ഔദാര്യത്തിന് പാത്രീഭൂതനാകുന്നു. ഇതു യജമാനന്റെ കരുണയുടെ കഥയാണ്. എന്നാൽ ഈ കാരുണ്യത്തിന്റെ നിഴലിൽനിന്നുകൊണ്ടു, അപരനോട് നിഷ്കരുണം വർത്തിക്കുന്ന ഭൃത്യൻ. നമ്മുടെ ജീവിത കടമകളുടെ കാര്യസ്ഥതയിൽ നമുക്കൊരുപാട് കുറവുകൾ വന്നിട്ടുണ്ട്. അവിടെയൊക്കെ തമ്പുരാന്റെ കരുണയുടെ കണ്ണുകൾ നമ്മുക്ക് തണലായി മാറിയിട്ടുണ്ട്. എന്നാൽ നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിൽ പലപ്പോഴും ഈ വിട്ടുവീഴ്ചാമനോഭാവം നാം പുലർത്താറില്ല. പലപ്പോഴും കാർക്കശ്യത്തിന്റെ കാര്യസ്ഥരായി നാം മാറുന്നു. Read More…
മാനന്തവാടി: വന്യജീവി ആക്രമണത്തിൽ മാനന്തവാടി പഞ്ചരകൊല്ലി സ്വദേശിനി രാധ മരിച്ച സംഭവത്തിൽ മാനന്തവാടി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. മാനന്തവാടി രൂപത. നരഭോജിയായ കടുവയെ എത്രയും വേഗം പിടികൂടി കൊല്ലണമെന്ന് രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ ആവശ്യപ്പെട്ടു. വന്യ ജീവി ആക്രമണങ്ങൾ തുടർ സംഭവമാകുമ്പോൾ, മനുഷ്യർ കൂട്ടിലടക്കപ്പെടുകയും മൃഗങ്ങൾ നാട്ടിൽ വിഹരിക്കുകയും ചെയ്യുന്നത് തീർത്തും വേദനാജനകമാണ്. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത വന-നിയമങ്ങൾ കാരണം വന്യമൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ Read More…