തലയോലപ്പറമ്പ് : കെ.സി.വൈ.എം പട്ടിത്താനം മേഖലയുടെ നേതൃത്വത്തിൽ എസ്പെരൻസ – 2024 യുവജന സംഗമം നടത്തപ്പെട്ടു. കെ.സി.വൈ.എം മേഖല പ്രസിഡന്റ് എബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ സ്റ്റീഫൻ തോമസ് ചാലക്കര അനുഗ്രഹ പ്രഭാഷണവും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വർക്കി മുഖ്യപ്രഭാഷണവും നടത്തി.
കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി ബ്ലഡ് ഡൊണെഷൻ ഫോറം ലൈഫ് ഡ്രോപ്പ് ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ആദരവ് സമർപ്പണവും നടത്തപ്പെട്ടു.
കെ.സി.വൈ.എം വിജയപുരം രൂപത ജനറൽ സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത സെക്രട്ടറി റെനീഷ് സെബാസ്റ്റ്യൻ, മേഖല ഡയറക്ടർ ഫാ. ഡൊമിനിക് സാവിയോ, മേഖല സെക്രട്ടറി ധന്യ മോഹൻരാജ്, ഷെറിൻ കെ സി, ഫാ. ഡെന്നിസ് കണ്ണമാലിൽ, ജോയൽ കെ റെജി, സി എ സണ്ണി, സി. മേരി ജ്യോതിസ് എന്നിവർ സംസാരിച്ചു. പട്ടിത്താനം മേഖലയിലെ 12 ഓളം യൂണിറ്റിൽ നിന്നായി ഇരുന്നൂറോളം പേർ പങ്കെടുത്തു.