എ.ഡി 802 ൽ ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനിച്ചു. അതിൻ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും വിശുദ്ധ എഡ്മണ്ടിനെ ഏൽപ്പിച്ചു. വിശുദ്ധന് അപ്പോൾ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു. പ്രായത്തിൽ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു.തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുർബ്ബലരുടെ സഹായവും Read More…
Sample Page
വിശുദ്ധ റാഫേല്‍ കലിനോവ്സ്കി: നവംബർ 19
വിൽനിയസ് (വിൽന) നഗരത്തിലെ ഒരു കുലീന ” സ്ലാച്ച ” കുടുംബത്തിലാണ് ജോസെഫ് കലിനോവ്സ്കി റാഫേൽ ജനിച്ചത്. പ്രാദേശിക ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോബിൾസിൽ ഗണിതശാസ്ത്ര അസിസ്റ്റൻ്റ് സൂപ്രണ്ട് പ്രൊഫസർ ആൻഡ്രൂ കലിനോവ്സ്കിയുടെയും ജോസഫിൻ പോൾസ്‌കയുടെയും രണ്ടാമത്തെ മകനായിരുന്നു കലിനോവ്സ്കി റാഫേൽ. 8 വയസ്സ് മുതൽ, കലിനോവ്സ്കി വിൽനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോബൽസിൽ ചേർന്നു, 1850-ൽ ബഹുമതികളോടെ ബിരുദം നേടി. 1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും Read More…
ക്ലൂണിയിലെ വിശുദ്ധ ഓഡോ: നവംബർ 18
ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ് അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ Read More…
വിശുദ്ധ മാർഗരറ്റ് : നവംബർ 16
നവംബർ 16 ന്, സ്കോട്ട്ലൻഡ് രാജ്ഞിയായ വിശുദ്ധ മാർഗരറ്റിൻ്റെ തിരുനാൾ ദിനം നവംബർ 16 ന് ആഘോഷിക്കുന്നു. 1045-ഓടെ ഹംഗറിയിലെ രാജകുടുംബത്തിലാണ് മാർഗരറ്റ് ജനിച്ചത്. അവളുടെ പിതാവ് ഇംഗ്ലീഷ് സിംഹാസനത്തിൻ്റെ അവകാശിയായ എഡ്വേർഡ് അഥലിംഗ് ആയിരുന്നു, അമ്മ ഹംഗറിയിലെ രാജകുമാരി അഗതയായിരുന്നു. അവൾക്ക് 10 വയസ്സുള്ളപ്പോൾ അവളുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് മടങ്ങി, പക്ഷേ നോർമൻ അധിനിവേശം അവരെ നാടുകടത്താൻ നിർബന്ധിതരാക്കി. അപ്പോഴേക്കും അവളുടെ അച്ഛൻ മരിച്ചിരുന്നു, അമ്മ കുട്ടികളുമായി ഒരു കപ്പലിൽ കയറി, അത് സ്കോട്ട്ലൻഡ് തീരത്ത് Read More…
ശിശുക്കളെപോലെ നിഷ്കളങ്കരാകാം ; ദൈവരാജ്യം സ്വന്തമാക്കാം..
മത്തായി 19 : 13 – 15സ്വർഗ്ഗരാജ്യവും ശിശുമനോഭാവവും. ശിശുക്കൾക്ക് സ്വർഗ്ഗരാജ്യത്തിലുള്ള സ്ഥാനമാണ് ചിന്താവിഷയം. ശിശുക്കളെ നിസ്സാരരും അവകാശമില്ലാത്തവരുമായി ആളുകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു അത്. അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ അവന്റെ അടുക്കൽ കൊണ്ടുചെല്ലുന്നു. അവന്റെ ശിഷ്യന്മാർ അവരെ തടയുന്നു. കാരണം, ഈ അവസരത്തിൽ ശിശുക്കൾക്ക് അവിടെ പ്രാധാന്യം ഇല്ലായെന്നു അവർ കരുതിയിരിക്കണം. ദൈവരാജ്യത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവരുടെ ചിന്ത. തദവസരത്തിൽ, ശിശുക്കൾക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല. എന്നാൽ അവരുടെ ചിന്താധാരകളെ മാറ്റിമറിച്ചുകൊണ്ടു, ശിശുക്കളെപ്പോലെ എളിമയും Read More…
മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്: നവംബർ 15
” ജര്‍മ്മനിയുടെ പ്രകാശം” എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത് 1193-ലാണ് ഇദ്ദേഹം ജനിച്ചത്. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ് അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ Read More…
സിസിഐ ദേശീയ സമ്മേളനം ഇന്ന് മുതൽ പാലായിൽ
പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…
നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്: മാർ ജോസഫ് പാംപ്ലാനി
ഭൂമിയുടെ അവകാശങ്ങൾക്കായി സമരരംഗത്തുള്ള മുനമ്പം നിവാസികൾക്കു നീതി ലഭ്യമാക്കാൻ വൈകരുതെന്നു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്നലെ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു മാർ പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തിൽ സങ്കടകരമാണ്. മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയർത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് Read More…










