ഫാ. ജയ്സൺ കുന്നേൽ mcbs വചനം ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 24. വിചിന്തനം യേശുക്രിസ്തുവിന്റെ മനുഷ്യവതാരരഹസ്യത്തിൽ ആദ്യം കുരിശു വഹിക്കാൻ ഭാഗ്യം കൈവന്ന വ്യക്തിയുടെ പേരാണ് ജോസഫ്. മരണത്തിന്റെ ഇരുൾ വീശിയ താഴ്‌വരയിൽ രക്ഷകനു സംരക്ഷണമേകിയ സുകൃതമാണ് ജോസഫ്. ദൈവീക സ്വരങ്ങൾക്കു സംശയമെന്യ കാതു നൽകുന്ന നിർമ്മല മനസാക്ഷിയാണ് ജോസഫ്. നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി Read More…
Sample Page
വിശുദ്ധ ജുവാൻ ഡീഗോ : ഡിസംബർ 9
മെക്‌സിക്കോയിൽ നിന്നുള്ള 15 -ാം നൂറ്റാണ്ടിലെ ഒരു തദ്ദേശീയ അമേരിക്കൻ സ്വദേശിയായിരുന്നു സെൻ്റ് ജുവാൻ ഡീഗോ , 1531-ൽ ഒരു മരിയൻ പ്രത്യക്ഷീകരണം കണ്ടു. മെക്‌സിക്കോയ്ക്കുള്ളിലെ കത്തോലിക്കാ വിശ്വാസത്തിൻ്റെ വ്യാപനത്തിൽ ഈ ദർശനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സഭയുടെ ആദ്യത്തെ തദ്ദേശീയ അമേരിക്കൻ വിശുദ്ധനായി 2002-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1474-ൽ മെക്സിക്കോ സിറ്റിയിൽ നിന്ന് 12 മൈൽ വടക്കുള്ള ഒരു ചെറിയ ഗ്രാമമായ ക്വാട്ടിറ്റ്‌ലാനിലെ ത്ലായാകാക്കിലെ കാൽപ്പുള്ളിയിലാണ് ജുവാൻ ഡീഗോ ജനിച്ചത്. നഹുവാട്ട് ഭാഷയിൽ “സംസാരിക്കുന്ന Read More…
അപ്രഖ്യാപിത മദ്യനയവും മദ്യനയത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല
സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ‘നയമില്ലാത്ത നയം’ ചരിത്ര സംഭവമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍പോലെയാണ് മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിനും, സ്വകാര്യ അബ്കാരികള്‍ക്കും വേണ്ടിയുള്ള നയമാണിവിടെ നടപ്പാക്കുന്നത്. മദ്യപന്റെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കുടുംബബന്ധങ്ങള്‍ തകരുകയാണ്. അബ്കാരികള്‍ കണ്ണീരിന്റെ വിലയാണ് കുത്സിത മാര്‍ഗ്ഗത്തിലൂടെ നേടിയെടുക്കുന്നത് മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ : ഏഴാം ദിനം; കൂടെ വസിക്കുന്ന ദൈവം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം: അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14 വിചിന്തനം: ദൈവ പുത്രൻ്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള ലോക ചരിത്രത്തിലെ ഏറ്റവും നല്ല മംഗള വാർത്ത നൂറ്റാണ്ടുകൾക്കു മുമ്പ് ഏശയ്യാ പ്രവചാകനിലുടെയാണ് മാനവവംശം ആദ്യം ശ്രവിച്ചത്. വിണ്ണിൽ നിന്നു മണ്ണിൽ വന്നവൻ മനുഷ്യരോടു കൂടെ വസിക്കാൻ തിരുമാനിക്കുന്ന ദൈവപുത്രനു തിരുവചനം നൽകുന്ന മറ്റൊരു നാമമാണ് Read More…
വിശുദ്ധ അംബ്രോസ്: ഡിസംബർ 7
നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു വിശുദ്ധ അംബ്രോസ്. ക്രിസ്തുമതത്തിന്റെ ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ അംബ്രോസിന് വലിയ സ്ഥാനമുണ്ട്. പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടുത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്‌തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക് വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടര്‍ന്ന്‍ അദ്ദേഹം പൂര്‍ണ്ണ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. Read More…
നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ
നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…
വി. നിക്കോളാസ് : ഡിസംബർ 6
സാന്താ ക്ലോസിന്റെ കഥ ആരംഭിക്കുന്നതു നിക്കോളാസിലൂടെയാണ് മൂന്നാം നൂറ്റാണ്ടില്‍ പാതാറ (Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുര്‍ക്കിയുടെ പടിഞ്ഞാറേ തീരത്താണ്. സമ്പന്നരായ അവന്റെ മാതാപിതാക്കള്‍ കൊച്ചു നിക്കോളാസിനെ അടിയുറച്ച ക്രിസ്തീയ വിശ്വാസത്തിലാണ് വളര്‍ത്തിയത്. ഒരു പകര്‍ച്ചവ്യാധി മൂലം അവന്റെ മാതാപിതാക്കള്‍ അവന്റെ ചെറുപ്രായത്തിലെ മരണത്തിനു കീഴടങ്ങിയിരുന്നു. ‘നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു ദാനം ചെയ്യുക ‘ എന്ന യേശുവിന്റെ വാക്കുകള്‍ അക്ഷരം പ്രതി നിക്കോളാസ് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. തന്റെ പിതൃസ്വത്തു Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ആറാം ദിനം : അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം
ഫാ. ജയ്സൺ കുന്നേൽ mcbs വചനം : ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. ലൂക്കാ 1 : 13 വിചിന്തനം: മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളു. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും യേശുവിനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാനെ മകനായി നൽകുന്ന സന്ദർഭം. എലിസബത്തിന്‍റെയും സഖറിയായുടെയും Read More…
പ്രസംഗിച്ചു പ്രശ്നം പരിഹരിക്കുമോ?
ഫാ. വർഗീസ് വള്ളിക്കാട്ട് നിലവിലുള്ള വഖഫ് നിയമപ്രകാരം, വഖഫാണെന്നുവഖഫ് ബോർഡ് പ്രഖ്യാപിച്ച ഭൂമി വഖഫ് ഭൂമിയാണ്! മുനമ്പം വഖഫ് ഭൂമിയാണെന്നു വഖഫ് ബോർഡ് നിലപാടെടുത്തിട്ടുണ്ട്! അപ്പോൾ, മുനമ്പം വഖഫ് ഭൂമിയല്ല എന്ന് ഏതെങ്കിലും സംഘടനയോ, രാഷ്ട്രീയ പാർട്ടിയോ ,രാഷ്ട്രീയ നേതാക്കളോ മുനമ്പത്തു വന്നു പ്രസംഗിച്ചാൽ, മുനമ്പം വഖഫ് ഭൂമിയല്ലാതാകില്ല! മുനമ്പം എങ്ങനെ വഖഫ് ഭൂമിയായി എന്നു ചോദിക്കുമ്പോഴാണ് മുനമ്പത്തെ ജനങ്ങൾ എന്തിനുവേണ്ടി സമരം നടത്തുന്നു എന്നത് മുനമ്പത്തിന്റെ മാത്രം വിഷയമല്ല എന്നു വ്യക്തമാകുന്നത്! ഇന്ത്യയിലാകെ ഉയർന്നു വരാവുന്ന Read More…
വിശുദ്ധ സബാസ് : ഡിസംബർ 5
കപ്പഡോഷ്യയിലെ സിസേറിയയ്ക്കടുത്തുള്ള മൗതലസ്‌കെയിൽ സൈനിക മേധാവി ജോണിൻ്റെയും സോഫിയയുടെയും മകനായി വിശുദ്ധ സബാസ് ജനിച്ചു. സാബാസ് വളരെ ലളിതജീവിതം നയിച്ച ശാന്തനായ ഒരു മനുഷ്യനായിരുന്നു. പലസ്തീനിയന്‍ സഭയുടെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്ന അദ്ദേഹം. ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായി ജനിച്ച സാബാസ് മാതൃസഹോദരന്റെ സംരക്ഷണത്തിലാണ് ആദ്യം കഴിഞ്ഞിരുന്നത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അദ്ദേഹം അലക്‌സാന്‍ഡ്രിയായിലായിരുന്നു. മാതൃസഹോദരന്റെ ഭാര്യ ക്രൂരയായ ഒരു സ്ത്രീയായിരുന്നു. അവര്‍ കഠിനമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സാബാസ് അവിടെനിന്നു തന്റെ പിതൃസഹോദരന്റെ വീട്ടിലേക്ക് Read More…









