അമ്മയോടൊപ്പംദിവസം 10 – യോഹന്നാൻ 19:26–27 “യേശു തന്റെ അമ്മയും താന് സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവന് ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള് മുതല് ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില് സ്വീകരിച്ചു.”(യോഹന്നാന് 19 : 26-27) ക്രൂശിനരികിൽ അമ്മ നില്ക്കുന്നു — ഇത് ഒരു അത്ഭുതകരമായ നിമിഷമാണ്.മകനായ യേശുവിൻ്റെ വേദനയിലും മരണത്തിലും അമ്മ അവിടെയുണ്ട്, കൂടെ ഉണ്ട്.മറിയം വിലപിക്കുന്നില്ല, Read More…
Sample Page
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-09
അമ്മയോടൊപ്പംദിവസം 9 – യോഹന്നാൻ 2:3–5 “യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മപരിചാരകരോടു പറഞ്ഞു: അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്.“(യോഹന്നാന് 2 : 3-5). കാനായിലെ വിവാഹം യേശുവിന്റെ ആദ്യ അത്ഭുതത്തിന്റെ അരങ്ങാണ്. വിവാഹത്തിൽ വീഞ്ഞ് തീർന്നത് സാമൂഹികമായി വലിയ അപമാനമായിരുന്നു. അതിനിടയിൽ, എല്ലാം ശ്രദ്ധയോടെ കാണുന്ന ഒരാൾ ഉണ്ടായിരുന്നു — മറിയം. അവൾ പ്രശ്നം കണ്ടു, Read More…
നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-08
അമ്മയോടൊപ്പംദിവസം 8 – ലൂക്കാ 2:19 “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില് സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.” -ലൂക്കാ 2 : 19 യേശുവിന്റെ ജനനത്തിന്റെ അത്ഭുതമായ രാത്രിയിൽ ഇടയന്മാർ വന്ന്, ദൂതന്മാരുടെ സന്ദേശം പറഞ്ഞുകൊണ്ടു മടങ്ങി. ആ ദൈവീയ സംഭവങ്ങൾ എല്ലാം മറിയം ശ്രദ്ധയോടെ കേട്ടു. അവൾ ഉടനെ പ്രതികരിച്ചില്ല, ആശയകുഴപ്പമുണ്ടായിട്ടില്ല, മറിച്ച് ആ വാക്കുകൾ തന്റെ ഹൃദയത്തില് സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. ഇവിടെ നമുക്ക് മറിയത്തിന്റെ ഒരു അത്യന്തം ആഴമുള്ള ഗുണം കാണാം — ധ്യാനിക്കുന്ന ഹൃദയം. Read More…
പ്രശസ്ത കവിയും കലാകാരനുമായ കൂമ്പാറ ബേബി സാർ (68) അന്തരിച്ചു…
കോഴിക്കോട്: കൂമ്പാറ നിവാസിയും, സാഹിത്യ-കലാ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ബേബി ജോസഫ് (68), കൂമ്പാറ ബേബി എന്ന പേരിൽ അറിയപ്പെടുന്ന പാലക്കതടത്തിൽ ബേബി നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ഇന്ന് (2025 ഒക്ടോബർ 7) അന്ത്യം സംഭവിച്ചത്. കൂമ്പാറയിലെ പാലക്കതടത്തിൽ പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മൂത്തമകനാണ് അദ്ദേഹം. സാഹിത്യ-കലാ സംഭാവനകൾ ഒരു കവി, ഗാനരചയിതാവ്, പ്രഭാഷകൻ എന്നീ നിലകളിൽ ബേബി ജോസഫ് ശ്രദ്ധേയനായിരുന്നു. മലയാള സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം, ദീർഘകാലം ആകാശവാണിയിലെ എഴുത്തുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. കലയെയും Read More…
ജപമാല കണ്ട് തിരിച്ചു നടന്ന കൊലയാളി…
ഫാ. ജയ്സൺ കുന്നേൽ MCBS പരിശുദ്ധ ദൈവമാതാവു വിശുദ്ധ ഡോമിനിക്കിനു ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ നൽകി അതിൽ ഒന്നാമത്തേത് “ഭക്തിപൂർവം ജപമാല ചൊല്ലുന്നവർക്ക് എന്റെ പ്രത്യേക സംരക്ഷണവും പ്രസാദവരങ്ങളും നൽകുന്നതാണെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.” എന്നതാണ് .ജപമാല നൽകിയ സംരക്ഷണത്തെകുറിച്ചുള്ള ഒരുഅതിശയിപ്പിക്കുന്ന സാക്ഷ്യം. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കയിൽ ഭീകരാന്തരീക്ഷം സൃഷ്ടി്ച്ചിരുന്ന ഒരു സീരിയൽ കൊലയാളി ആയിരുന്നു തിയോഡോർ റോബർട്ട് ബണ്ടി എന്ന ടെഡ് ബണ്ടി. 1974-നും 1978-നും ഇടയിൽ നിരവധി യുവതികളെയും പെൺകുട്ടികളെയും Read More…
ജപമാല അനുദിനം ജപിക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതങ്ങൾ…
ഫാ. ജയ്സൺ കുന്നേൽ mcbs ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായവിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ ,ഇന്നു തന്നെ പരിശുദ്ധ കന്യകാ മറിയവും ജപമാലയും Read More…
മാതാവിൻ്റെ കൈപിടിച്ച് സ്വർഗ്ഗത്തിൻ്റെ അനുഗ്രഹീത തുറമുഖത്ത് എത്തിച്ചേരാം…
ജിൽസ ജോയ് “ദൈവം മറിയത്തെ രക്ഷയുടെ പാലം ആക്കിയിരിക്കുന്നു. ആ പാലത്തിലൂടെ ഈ ലോകത്തിന്റെ തിരമാലകളെ തരണം ചെയ്യാനും സ്വർഗ്ഗത്തിന്റെ അനുഗ്രഹീത തുറമുഖത്തെത്തിചേരാനും നാം പ്രാപ്തരാകുന്നു”. പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷപെട്ടു പറഞ്ഞു, “എന്റെ ജപമാലയെപ്പറ്റി പ്രസംഗിക്കുക. മതദ്വേഷത്തെ ഉന്മൂലനം ചെയ്യുന്നതിനും നീതി പരിപുഷ്ടമാക്കുന്നതിനും ജപമാല മാത്രം മതിയാകുന്നതാണ്. അത് ദൈവകോപത്തെ ശമിപ്പിക്കുകയും ദൈവത്തിന്റെ സഭക്ക് ഒരു ഉത്തമരക്ഷാമാർഗ്ഗമായിരിക്കുകയും ചെയ്യും”. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭകാലത്തിൽ യൂറോപ്പിലെ കത്തോലിക്കാ ജനസമൂഹത്തിൽ രൂപം കൊണ്ട ധ്യാനാത്മക പ്രാർത്ഥനയാണ് ജപമാല. Read More…
കോളേജ് വിദ്യാർഥിനി അൽഫോൻസ(19) കുഴഞ്ഞു വീണ് മരണപ്പെട്ടു…
ചെമ്പേരി: വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) കുഴഞ്ഞു വീണ് മരണപ്പെട്ടു. CSCY രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കംപൊയിൽ ചാക്കോച്ചൻ കാരാമയിലിൻ്റെ (നെല്ലാക്കാംപൊയിൽ സെയ്ൻറ് സെബാസ്റ്റ്യൻസ് എപ്പിസ്കോപ്പൽ പള്ളി മതബോധന സ്കൂൾ പ്രധാനാധ്യാപകൻ) മകളാണ്. കോളേജ് ബസിറങ്ങി ക്ലാസിലേക്ക് നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെമ്പേരിയിലെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.a നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ മതബോധന പ്രധാനധ്യാപകൻ ശ്രീ ചാക്കോച്ചൻ കാരമയിലിന്റെ മകൾ മിസ് അൽഫോൻസാ Read More…
പ്രകൃതിയുടെ പുത്രൻ, സ്നേഹത്തിന്റെ കാവൽക്കാരൻ
ലാജി സി തോമസ് ചരിത്രത്തിന്റെ താളുകളിൽ, ചില വ്യക്തിത്വങ്ങൾ കാലാതീതമായി പ്രശോഭിച്ച് നിൽക്കും. അത്തരമൊരു നക്ഷത്രമാണ് അസ്സീസിയിൽ ജനിച്ച ഫ്രാൻസിസ് എന്ന വിശുദ്ധൻ. അദ്ദേഹത്തിന്റെ ജീവിതം, ഒരു കൊടുംകാറ്റിന്റെ ശക്തിയോടെ പഴയ ലോകത്തിന്റെ നിയമങ്ങളെ മാറ്റിമറിക്കുകയും, മനുഷ്യഹൃദയങ്ങളിൽ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും വിത്തുകൾ പാകുകയും ചെയ്തു. ഫ്രാൻസിസിന്റെ ജീവിതം ഒരു പുഴ പോലെയാണ്; അരുവിയിൽ നിന്ന് ജന്മമെടുത്ത്, പാറകളെ തഴുകി, താഴ് വാരങ്ങളിലൂടെ ഒഴുകി, ഒടുവിൽ വലിയൊരു നദിയായി മാറുന്നു, വഴിനീളെ ജീവൻ നൽകിക്കൊണ്ട്… ഒരു സാധാരണ ധനികപുത്രനായിരുന്ന Read More…