പാലാ: പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാസഭയുടെ ആഹ്വാനമനുസരിച്ച് അഗോള ലഹരിവിരുദ്ധ ദിനത്തില്‍ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനം 29 ന് ഉച്ചകഴിഞ്ഞ് 2 ന് രാമപുരത്ത് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പാരിഷ്ഹാളില്‍ നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും. പാലാ Read More…
Sample Page
ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത
പാലാ: വർത്തമാനകാല സാമൂഹ്യ – സാമുദായിക തലങ്ങളിലെ നിരവധി പുനർവിചിന്തനങ്ങൾക്ക് കാരണമായ തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി , മോസ്ക് ആക്കി മാറ്റിയ ഉണങ്ങാത്ത മുറിവിന് അഞ്ചു വർഷം പൂർത്തിയായതിൻ്റെ ഓർമ്മ പുതുക്കി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ഫൊറോനയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ ദിനം ആചരിച്ചു. ലോകമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അനുസ്മരിച്ച് യുവജനങ്ങൾ ഒന്നുചേർന്ന് ദീപം തെളിച്ചു. പാലാ ളാലം സെൻ്റ്. മേരീസ് Read More…
വി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്: മാർ റാഫേൽ തട്ടിൽ
കേരള രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച ശ്രീ വി. എസ്. അച്യുതാന്ദൻ എന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച ശ്രീ വി.എസ്. അച്യുതാനന്ദന്‍, സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും, അവിടെനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും എത്തിച്ചേർന്ന ശ്രീ വി എസ്, ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കുന്നതിനായുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നളിപ്പോരാളിയായിരുന്നു എന്ന് Read More…
എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നാലാം ഘട്ടം നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘വൈഎറ്റിപ്പി’ യുടെ നാലാം ഘട്ടം എസ്എംവൈഎം കൂടല്ലൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെൻറ്. ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം കൂടല്ലൂർ യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് കിഴക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബം എന്ന വിഷയത്തെ ആസ്പദമാക്കി ചേർപ്പുങ്കൽ ബിവിഎം കോളേജ് അധ്യാപകൻ ശ്രീ. ബ്രിസ്റ്റോ സെഷൻ നയിച്ചു. രൂപത പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…
സഭാശുശ്രൂഷകളുടെ ഫലപ്രദമായ നിർവഹണത്തിന് ഏകോപനം അനിവാര്യം: മാർ റാഫേൽ തട്ടിൽ
കാക്കനാട്: സീറോമലബാർസഭയിലെ വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെയും മറ്റു ഓഫീസുകളുടെ ഭാരവാഹികളുടെയും സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ചു ജൂലൈ 16 ബുധനാഴ്ച്ച നടന്നു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിച്ചു. കൂട്ടായ്മയും, ശുശ്രൂഷകളുട തുടർച്ചയും, പൊതുവായ ലക്ഷ്യത്തിലേക്കു ഒരുമിച്ചു അധ്വാനിക്കാനുള്ള സന്നദ്ധതയുമാണ് വ്യത്യസ്തമായ കമ്മീഷനുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകേണ്ടതെന്നു തന്റെ സന്ദേശത്തിൽ മേജർ ആർച്ച്ബിഷപ് പറഞ്ഞു. ഒറ്റപ്പെട്ട ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി മുന്നോട്ടുപോയാൽ ദൈവരാജ്യ സoസ്ഥാപനം എന്ന സഭയുടെ ദൗത്യം Read More…
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. പ്രധാന തിരുനാൾ 28 ന്. തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാർത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്. Read More…
സാൻതോം ഗ്രോവിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു
മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മെൽബൺ രൂപതയുടെ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാഗതപ്രസംഗം നടത്തി. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങിൽ അധ്യക്ഷനായി. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് Read More…









