Daily Saints Reader's Blog

അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്‌ : ഒക്ടോബർ 17

ക്രിസ്തുവര്‍ഷം 50 ല്‍ സിറിയയില്‍ ആയിരുന്നു അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ജനനം. തെയോഫോറസ് എ​ന്നും വിളിക്കപ്പെട്ടിരുന്ന അദ്ദേഹം അന്ത്യോക്യയുടെ മെത്രാനായിരുന്നു.

റോമന്‍ സാമ്രാജ്യാധിപനായിരുന്ന ട്രാജന്‍ ചക്രവര്‍ത്തി താന്‍ രണ്ടു യുദ്ധങ്ങളില്‍ നേടിയ വന്‍ വജയങ്ങള്‍ക്കു കാരണം ഇഷ്ടദൈവങ്ങളുടെ കൃപയാണെന്ന് ധരിച്ചുവശാകുകയും ആ ദൈവങ്ങളെ ആരാധിക്കാത്തവരെ വകവരുത്തുകയെന്ന പരിപാടിയുമായി മുന്നോട്ടു പോകുകയും ചെയ്ത ഒരു കാലഘട്ടം.

ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കാന്‍ വിസമ്മതിച്ച ബിഷപ്പ് ഇഗ്നേഷ്യസും ട്രാജന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്കു പാത്രമായി. റോമന്‍ ഉത്സവങ്ങളുടെ സമാപന വേളയില്‍ ഇഗ്നേഷ്യസിനെ വന്യമൃഗങ്ങള്‍ക്കു ഭക്ഷണമായി നല്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു.

അങ്ങനെ ക്രിസ്തുവര്‍ഷം 117 ല്‍ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് ഹിംസ്രജന്തുക്കള്‍ക്കിടയിലേക്ക് വലിച്ചെറിയപ്പെട്ടു. അതിനുവേണ്ടി തന്നെ കൊണ്ടുപോകുമ്പോള്‍ ഇഗ്നേഷ്യസിന്‍റെ ആകുലത വന്യജീവികള്‍ തന്നെ കടിച്ചുകീറാതിരുന്നാലോ എന്നായിരുന്നു.

അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: “അവ എന്നെ കടിച്ചു കീറാതിരുന്നാല്‍ ഞാന്‍ അവയെ കെട്ടിപ്പിടിക്കും. അപ്പോള്‍ അവ എന്‍റെ അസ്ഥികള്‍ കടിച്ചു പൊട്ടിക്കും. അപ്പോള്‍ ഗോതമ്പുമണി പോലെ പൊടിഞ്ഞ് ഞാന്‍ കര്‍ത്താവില്‍ അപ്പമായിത്തീരും”

ഇഗ്നേഷ്യസ് മരിക്കാൻ ഭയപ്പെട്ടില്ല. യേശുവിൻ്റെ പുനരുത്ഥാനത്തിലൂടെ സാധ്യമായ പുതിയ ജീവിതത്തിലേക്ക് അവൻ്റെ മരണം തൻ്റെ ജനനം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു: “നിങ്ങൾ എൻ്റെ വഴിയിൽ നിന്നില്ലെങ്കിൽ ഞാൻ സന്തോഷത്തോടെ ദൈവത്തിനായി മരിക്കുമെന്ന് അറിയിക്കാൻ ഞാൻ എല്ലാ സഭകൾക്കും എഴുതുന്നു.

ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: അകാല ദയ കാണിക്കരുത്. ഞാൻ വന്യമൃഗങ്ങൾക്ക് ഭക്ഷണമായിരിക്കട്ടെ, കാരണം അവ ദൈവത്തിലേക്കുള്ള എൻ്റെ വഴിയാണ്.