ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു. ധനികനും പ്രശസ്തനുമായ ഒരു സൈനികനായിരുന്നു അലോഷ്യസിന്റെ പിതാവ്. മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു. അതിനാൽ ഒത്തിരി പ്രാർത്ഥനകൾ മാതാവിൽനിന്നും പഠിച്ചു.
പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദ്ദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല.
പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി. പിതാവ് ഇതിനെ കർശനമായി എതിർത്തു. എന്നിരുന്നാലും 1585 നവംബർ 25-ന് റോമിലെ ഈശോസഭയിൽ ചേർന്നു. ഇറ്റലിയിൽ രോഗികൾക്കായി സ്വജീവിതം സമർപ്പിച്ച അലോഷ്യസ് 23-ാം വയസ്സിൽ രോഗബാധിതനായി.
1591 ജൂൺ 21-ന് മരണമടഞ്ഞു.1605 ഒക്ടോബർ 19 ന് പോൾ അഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1726- ഡിസംബർ 31 ന് ബനഡിക്റ്റ് പതിമൂന്നാമൻ മാർപ്പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ച അലോഷ്യസ് ഗോൺസാഗാ യുവാക്കളുടെ മധ്യസ്ഥനാണ്.