News Reader's Blog

വൈദികസമ്പത്തിൽ തിളങ്ങി പാലാ രൂപത പ്ലാറ്റിനം ജൂബിലി തിരുകർമ്മങ്ങൾ

പാലാ : ദൈവവിളിയുടെ വിളനിലമെന്ന വിശേഷണത്തിലൂടെ ലോകമാകെ അറിയപ്പെടുന്ന പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലാകെ രൂപതയുടെ വൈദിക സമ്പത്താൽ സമ്പന്നമായിരുന്നു. സമാപനാഘോഷങ്ങൾക്ക് തുടക്കമിട്ട് നടന്ന വിശുദ്ധ കുർബാനയിൽ രൂപതാംഗങ്ങളായ നാനൂറോളം വൈദികരാണ് പങ്കെടുത്തത്.

അഞ്ഞൂറോളം വൈദികരാണ് രൂപതയുടെ വിവിധ കർമ്മമേഖലകളിൽ സുവിശേഷ സാക്ഷ്യം സമ്മാനിക്കുന്നത്. രൂപതയിൽ നിന്ന് 40 മെത്രാന്മാർ സഭയിൽ വിവിധ രൂപതകളിലും ദേശങ്ങളിലുമായി സേവനം സമ്മാനിക്കുന്നുണ്ട്.

സമ്മേളനത്തിന് മുൻപായി നടന്ന വിശുദ്ധ കുർബാനയിൽ ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകി.

ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മാർ സെബാസ്റ്റ്യൻ വടക്കേൽ, യൂഹന്നാൻ മാർ ക്രിസോസ്തം, ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മാർ ജോർജ് മഠത്തിക്കണ്ടതിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജെയിംസ് ആനാപറമ്പിൽ, ബിഷപ്പ് സിൽവസ്റ്റർ പൊന്നു മുത്തൻ, മാർ തോമസ് പാടിയത്ത്, മാർ ജോസ് പുളിക്കൽ, ഡോ. ജോസ് സെബാസ്റ്റിൻ തെക്കുംചേരിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജേക്കബ് അങ്ങാടിയാത്ത്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ രൂപതയിലെ നാനൂറോളം വൈദികർ സഹകാർമികരായി.