News Reader's Blog Social Media

പാലാ രൂപത ബൈബിൾ കൺവൻഷന് വേണ്ടിയുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് ആരംഭിക്കും

പാലാ രൂപത 42-ാമത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് (01-12-2024, ഞായർ) വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും.

ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും.

എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ വഴി ദൈവത്തിനു സമർപ്പിക്കുന്ന മനോഹരമായ ഒരു ആത്മീയ വിരുന്നാണ് ജറിക്കോ പ്രാർത്ഥന. ഒക്ടോബർ 01 മുതൽ നടക്കുന്ന മധ്യസ്ഥപ്രാർത്ഥന ഇപ്പോഴും തുടരുന്നുണ്ട്.

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, അരുണാപുരം ഇടവക വികാരി ഫാ. മാത്യു പുല്ലുകാലായിൽ, രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ, വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യാസിനികൾ, അല്മായ സഹോദരങ്ങൾ, യുവതിയുവാക്കൾ കുട്ടികൾ,

രൂപതയിലെ കരിസ്മാറ്റിക്, ഇവാഞ്ചലൈസേഷൻ, കുടുംബക്കൂട്ടായ്മ, YU4C ടീം അംഗങ്ങൾ, ബൈബിൾ കൺവൻഷൻ വോളണ്ടിയേഴ്‌സ്, എന്നിവർ പ്രാർത്ഥനയിൽ പങ്കെടുക്കും.

ബ്ര.തോമാച്ചൻ ഇലപ്പത്തിനാൽ, ബ്ര.മാത്തുക്കുട്ടി താന്നിക്കൽ, ബ്ര.ബിനു വാഴെപറമ്പിൽ, ബ്ര.റോഷി മൈലക്കചാലിൽ തുടങ്ങിയവരോടൊപ്പം അതാത് ഫോറോനയിലെ പ്രാർത്ഥനകൂട്ടായ്മ ഭാരവാഹികൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും