രാജ്യത്ത് ന്യൂനപക്ഷങ്ങൾ പല തരത്തിൽ വിവേചനം നേരിടുന്നതായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല. ജബൽപൂരിലും ഒഡീഷയിലും അക്രമം നേരിട്ടു.
ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്നത് സിറോ മലബാർ സഭയെന്നും സിബിസിഐ അധ്യക്ഷൻ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസിനെ സമുദായ സംഘടനയാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.