വിശുദ്ധരുടെ നാമകരണം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 2025 ജൂൺ മാസം പതിമൂന്നാം തീയതി ലിയോ പതിനാലാമൻ പാപ്പാ സാധാരണ പൊതു കൺസിസ്റ്ററി സമ്മേളനം വിളിച്ചുചേർത്തു.
തദവസരത്തിൽ, കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ കൂടാതെ മറ്റു എട്ട് വാഴ്ത്തപ്പെട്ടവരെകൂടി വിശുദ്ധപദവിയിലേക്ക് ഉയർത്തുവാൻ സമ്മേളനം തീരുമാനിച്ചു.
വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെയും വാഴ്ത്തപ്പെട്ട പിയർ ജോർജോ ഫ്രസാത്തിയെയും 2025 സെപ്റ്റംബർ മാസം ഏഴാം തീയതി ഞായറാഴ്ച്ച വിശുദ്ധരായി നാമകരണം ചെയ്യും.
വാഴത്തപ്പെട്ടവരായ അർമേനിയൻ ആർച്ചുബിഷപ്പും, രക്തസാക്ഷിയുമായ ഇഗ്നാസിയോ ചൗകുല്ല മാലോയാൻ, മതാധ്യാപകനും, രക്തസാക്ഷിയുമായ പീറ്റർ ട്ടോ റോട്ട്, സിസ്റ്റർ വിൻചെൻസ മരിയ പൊളോണി, യേശു ദാസി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക, മരിയ ദെൽ മോന്തേ കാർമേലോ റെൻഡിലെസ് മാർതിനെസ്, സിസ്റ്റർ മരിയ ത്രോൺകാത്തി, അത്മായരായ ഹോസെ ഗ്രിഗോറിയോ ഹെർണാണ്ടസ് ചിറോസ്, ബാർത്തൊളോ ലോൻഗോ എന്നിവരെ 2025 ഒക്ടോബർ മാസം പത്തൊൻപതാം തീയതിയും വിശുദ്ധരായി പ്രഖ്യാപിക്കും.