News Reader's Blog Social Media

കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും

കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ ( ആർച്ച് ബിഷപ്പ്, കല്യാൺ രൂപത ) കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
ഫാ. അജോ പേഴുംകാട്ടിൽ സഹ കാർമ്മികനായിരുന്നു.

വി.അൽഫോൻസാമ്മയുടെ ജീവിത മാതൃകക്ക് തുല്യമായ ജീവിതം നയിച്ചിരുന്ന ബഹു.കുട്ടൻതറപ്പേൽ യൗസേപ്പച്ചൻ അധിക താമസമില്ലാതെ പാലാ രൂപതയിലെ വിശുദ്ധനായി തീരുമെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വി.കുർബാന യിലെ സന്ദേശത്തിലൂടെ അറിയിച്ചു.

ഫെറോനാ പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞ നാലിന്റെയും, അസി. വികാരി ജോസഫ് തേവർപറമ്പിലിന്റെയും, പള്ളി കൈക്കാരന്മാരായ ജോസ് മാത്യു പഴുപ്ലാക്കിൽതെക്കേൽ, മാത്തുക്കുട്ടി തോമസ് പാലാംതട്ടേൽ, ഷാജി സെബാസ്റ്റ്യൻ കൊച്ചറക്കലിന്റെയും, പള്ളി യോഗ കമ്മിറ്റി അംഗങ്ങളുടെയും, പള്ളിയോടനുബന്ധിച്ചുള്ള വരുടെയും നിശ്ചയദാർഢ്യ ഫലമായി വളരെയധികം ഭംഗിയായി തിരുകർമ്മങ്ങൾ ഭക്തി ആദരപൂർവമായി.

പാലാ ലാളം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ ഇടവകാംഗമായ ഫാ. സോനു കുളത്തൂർ അൽഫോൻസാഗിരി പള്ളി വികാരി ഫാ. ടെൻസൺ കൂറ്റാരപ്പള്ളി, മംഗളാരം പള്ളി ഫാ. ജോസഫ് മുണ്ടക്കൽ, പാളയം പള്ളി വികാരി ഫാ. മാത്യു അറക്കപറമ്പിൽ, മാറിടം പള്ളി വികാരി ഫാ. സ്റ്റാബിൻ എന്നിവർ സന്നിഹിതർ ആയിരുന്നു.

നാനാജാതി മതസ്ഥരുടെ ഉദിഷ്ടകാര്യങ്ങൾ സാധിച്ചു നൽകുകയും, ഏവരുടെയും ആശ്രയവും ദിവ്യകാരുണ്യഭക്തിയും ദീനാനുകമ്പയും എളിമയും വിളങ്ങിനിന്ന ബഹുമാനപ്പെട്ട കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ അനുഗ്രഹം പ്രാപിക്കുവാൻ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.