ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) തിരുവനന്തപുരത്ത് സമ്പൂര്‍ണ്ണ നേതൃ സമ്മേളനം നടത്തും.
കെഎല്‍സിഎ യുടെ സ്ഥാപക പ്രസിഡന്റ് ഷെവ. കെ. ജെ ബെര്‍ളിയുടെ അനുസ്മരണ യോഗത്തിലാണ് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുമായി ചേര്‍ന്നു ഫോര്‍ട്ടുകൊച്ചി വെളി ജൂബിലി ഹാളില്‍ നടന്ന സമ്മേളനം കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. ഷൈജു പര്യാത്ത്‌ശേരി ഉദ്ഘാടനം ചെയ്തു. ഷെവലിയാര്‍ കെ.ജെ ബെര്‍ളി പശ്ചിമകൊച്ചിയുടെ കാരണവരായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അനുസ്മരണ പ്രഭാഷണം നടത്തി.
തുടര്‍ന്ന് പശ്ചിമകൊച്ചിയുടെ തീരമേഖലയിലെ ജനങ്ങളുടെ ജീവല്‍ പ്രധാനമായ കടല്‍ ഭിത്തിക്ക് അപ്പുറം ശാശ്വതമായ പ്രശ്‌ന പരിഹാരം സംബന്ധിച്ചു കൊച്ചിയുടെ മുന്‍ മേയര്‍ കെ.ജെ സോഹന്‍ പ്രഭാഷണം നടത്തി.
കുമ്പളങ്ങി സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ട കെഎല്‍സിഎ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കോച്ചേരിയെ ഫാ. ആന്റണി കുഴിവേലി ആദരിച്ചു.
കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, കൊച്ചി രൂപതാ പ്രസിഡന്റ് പൈലി ആലുങ്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു , സാബു കാനക്കാപള്ളി, കെഎല്‍സിഎ സംസ്ഥാന സെക്രട്ടറിമാരായ പൂവം ബേബി,
ജോണ്‍ ബാബു, കെഎല്‍സിഎ വരാപ്പുഴ അതിരൂപതാ ജനറല്‍ സെക്രട്ടറി റോയി പാളയത്തില്‍, കെഎല്‍സിഎ ആലപ്പുഴ രൂപത ജനറല്‍ സെക്രട്ടറി സന്തോഷ് കൊടിയനാട്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍ ജോണ്‍, വിന്‍സ് പെരിഞ്ചേരി, മോളി ചാര്‍ളി, ലൂയിസ് തണ്ണിക്കോട്ട് , കൊച്ചി രൂപതാ ട്രഷറര്‍ ജോബ് പുളിക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.