News Reader's Blog Social Media

ജലന്ധറിന് പുതിയ ഇടയൻ ; ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി

ചണ്ഡീഗഡ്: ജലന്ധർ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസ ഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു.

ഉജൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അ ഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേ ശം നൽകി.

കൈവയ്പ് ശുശ്രൂഷകൾക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി നൽകുക യും സ്ഥാനിക ചിഹ്നങ്ങൾ അണിയിക്കുകയും ചെയ്തു. സ്ഥാനാരോഹണ ചടങ്ങുക ൾക്ക് ശേഷം പൊതുസമ്മേളനം നടത്തപ്പെട്ടു. വിവിധ രൂപതകളിൽനിന്നുള്ള ബിഷ പ്പുമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരും വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകി ടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.