വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്തച്ചൻ (54) നിര്യാതനായി.
സംസ്കാരം സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് 16/09/2025 വൈകിട്ട് 6.52 -നാണ് വിടവാങ്ങിയത്.
ചിറ്റൂർ തിരുക്കുടുംബ ഇടവകയിൽ തപ്പലോടത്ത് ഡാനിയേലിൻ്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ആഗസ്റ്റ് 15 -ന് ജനിച്ചു.
1998 ഡിസംബർ 27 -ന് അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
തേവര, ചാത്യാത്ത് എന്നീ ഇടവകകളിൽ സഹവികാരിയായും ലൂർദ് ആശുപത്രി അസി. ഡയറക്ടറായും, കൊരട്ടി, അങ്കമാലി യൂദാപുരം, കോതാട്, തൃപൂണിത്തുറ വടക്കേകോട്ട, വള്ളുവള്ളി എന്നീ ഇടവകകളിൽ വികാരിയായും പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചു.
സെപ്റ്റംബർ -17 ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ പൊതുദർശനം.
തുടർന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 7 മണിവരെ വള്ളുവള്ളി അമലോത്ഭവമാതാ ദൈവാലത്തിൽ പൊതുദർശനവും 4 മണിക്ക് ദിവ്യബലിയും നടത്തപ്പെടും.
തുടർന്ന് രാത്രി 8 മണിമുതൽ ചിറ്റൂരുള്ള ജോളിയച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കപ്പെടും.
18-ാം തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനം. തുടർന്ന് രാവിലെ 10 മണിക്ക് മൃതസംസ്ക്കാര ദിവ്യബലി അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും.
ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ പൊതുദർശനം. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 7 മണിവരെ വള്ളുവള്ളി അമലോത്ഭവമാതാ ദൈവാലത്തിൽ പൊതുദർശനവും 4 മണിക്ക് ദിവ്യബലിയും നടത്തപ്പെടും.
തുടർന്ന് രാത്രി 8 മണിമുതൽ ചിറ്റൂരുള്ള ജോളിയച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കപ്പെടും. 18-ാം തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനം. തുടർന്ന് രാവിലെ 10 മണിക്ക് മൃതസംസ്ക്കാര ദിവ്യബലി അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും.