ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.