അമ്മമാര്‍ കുടുംബത്തിന് സംരക്ഷണം ആകുന്നതിനോടൊപ്പംതന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും കരുതലോടും കരുത്തോടുംകൂടി പ്രവര്‍ത്തി ക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ബിഷപ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രൂപ ജോര്‍ജ് ‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഡയറക്ടര്‍ റവ. ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ രൂപതകള്‍ക്ക് റിയാദ് മാതൃവേദി സ്പോണ്‍സര്‍ ചെയ്ത വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. മികച്ച രൂപതാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡും ‘വചനമു ത്തുകള്‍’ മത്സരത്തില്‍ വിജയികളായവര്‍ക്ക് മെമെന്റോയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
സിസ്റ്റര്‍ ജീസാ സിഎംസി, സൗമ്യ സേവിയര്‍, ഗ്രേസി ജേക്കബ്, ഡിംപിള്‍ ജോസ്, മഞ്ജു ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




