Daily Saints Reader's Blog

വി. പത്രോസിന്റെ സിംഹാസനം: ഫെബ്രുവരി 22

യേശു തന്റെ ശിഷ്യപ്രമുഖനായ ശിമയോന്‍ പത്രോസിനെ സഭ മുഴുവന്റെയും തലവനായ നിയമിച്ച സംഭവത്തെ അനുസ്മരിക്കുന്ന തിരുനാളാണ് ഇന്ന്. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം മാലാഖ മറിയം മഗ്ദലേനയോട് ഈ വിവരം ചെന്ന് പത്രോസിനെയും മറ്റ് ശിഷ്യന്മാരെയും അറിയിക്കാന്‍ ആവശ്യപ്പെടുന്നു.

പത്രോസും യോഹന്നാനും യേശുവിന്റെ ശവകുടീരത്തിലേക്ക് ഓടിയെത്തുന്നതായി നാം സുവിശേഷത്തില്‍ വായിക്കുന്നു. അതാണ് പത്രോസിന്റെ ആദ്യ ഉയിര്‍പ്പനുഭവം.

അതിന് ശേഷം പെന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോള്‍ ഉത്ഥിതനായ യേശുവിനെ പത്രോസ് ആഴത്തില്‍ അനുഭവിക്കുന്നു. നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് തലകീഴായി കുരിശില്‍ തറയ്ക്കപ്പെട്ടാണ് പത്രോസ് രക്തസാക്ഷിത്വം വഹിച്ചത്.