Reader's Blog Social Media

കോളേജ് വിദ്യാർഥിനി അൽഫോൻസ(19) കുഴഞ്ഞു വീണ് മരണപ്പെട്ടു…

ചെമ്പേരി: വിമൽ ജ്യോതി എൻജിനിയറിങ് കോളേജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) കുഴഞ്ഞു വീണ് മരണപ്പെട്ടു. CSCY രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കംപൊയിൽ ചാക്കോച്ചൻ കാരാമയിലിൻ്റെ (നെല്ലാക്കാംപൊയിൽ സെയ്ൻറ് സെബാസ്റ്റ്യൻസ് എപ്പിസ്കോപ്പൽ പള്ളി മതബോധന സ്കൂൾ പ്രധാനാധ്യാപകൻ) മകളാണ്. കോളേജ് ബസിറങ്ങി ക്ലാസിലേക്ക് നടന്നു പോകുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചെമ്പേരിയിലെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.a

നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ മതബോധന പ്രധാനധ്യാപകൻ ശ്രീ ചാക്കോച്ചൻ കാരമയിലിന്റെ മകൾ മിസ് അൽഫോൻസാ അൽപ്പം മുൻപ് ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ വച്ചു കുഴഞ്ഞു വീണു മരിച്ചതായി അറിയിക്കുന്നു.

ഈ കുഞ്ഞുമാലാഖയുടെ ഭൗതീക ശരീരം ഇപ്പോൾ കരുവഞ്ചൽ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വഭവനത്തിലേയ്ക്കു കൊണ്ടുവരുന്നതാണ്. ഈ വലിയ പ്രതിസന്ധിയെ തരണം ചെയ്യാൻ തമ്പുരാൻ അവർക്കു ശക്തി പകരട്ടെ. അതിനായ് നമുക്ക് ഓരോരുത്തർക്കും ആത്മാർഥമായി പ്രാർത്ഥിക്കാം. ഈ വിയോഗത്തെ മനസ്സ് കൊണ്ട് പോലും ഉൾക്കൊള്ളാൻ ആകുന്നില്ലെങ്കിലും, ദൈവവീക പദ്ധതിയെ അംഗീകരിക്കാതെ ഒക്കുമോ.

സംസ്കാരം: നാളെ 07/10/2025 (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് നെല്ലിക്കാംപൊയിൽ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. കുഞ്ഞിന്റെ ഭൗതീക ശരീരം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 6.30 -ന് സ്വഭവനത്തിൽ എത്തിക്കുമെന്നാണ് അറിയിച്ചത്.

ചാക്കോച്ചൻ ചേട്ടന്റെ രണ്ടാമത്തെ മകൻ ജോയലിന്റെ വേർപാട് വരുത്തിയ ദുഃഖക്കടലിൽ നിന്നും ആ കുടുംബവും എന്റെ നാടും പതുക്കെ കരകയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. തമ്പുരാനോട് കൂടുതൽ ചേർന്ന് നിൽക്കുന്നവർക്ക് കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്നാണല്ലോ അനുഭവങ്ങളിലൂടെ കേട്ടിട്ടുള്ളത്.