ചങ്ങനാശേരി: പ്രതികൂലമായ കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് അവരുടെ നെല്ലിന്റെ വില നൽകാത്തത് പ്രതിഷേധാർഹമാണെന്നും അ ടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന കർഷകരെ അവരുടെ ന്യായമായ അവകാ ശങ്ങൾക്കായിപ്പോലും സമരം ചെയ്യേണ്ട അവസ്ഥയിലേക്ക് സർക്കാർ വലിച്ചിഴയ്ക്കരുതെന്നും അതിരൂപത കത്തോലിക്ക കോൺഗ്രസ്.
ഈ വിഷയത്തിൽ സർക്കാർ നിസംഗത തുടർന്നാൽ സമരമാർഗങ്ങളിലേക്ക് പ്രവേ ശിക്കുവാൻ നിർബന്ധിതരാകുമെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു ന ൽകി. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേ ളനം അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഉദ്ഘാടനം ചെയ്തു.
അതിരൂപതാ ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറർ ജോസ് വെങ്ങാന്തറ, സി.ടി. തോമസ്, ജോർജുകുട്ടി മുക്കത്ത്, റോസിലിൻ കെ. കുരുവിള, ജിനോ ജോസ ഫ്, സെബാസ്റ്റ്യൻ വർഗീസ്, കുഞ്ഞ് കളപ്പുര, പി.സി. കുഞ്ഞപ്പൻ കെ.എസ്. ആന്റണി എന്നിവർ പ്രസംഗിച്ചു.