പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍, ബൈസന്റൈന്‍, കോപ്റ്റിക്ക് എന്നീ ആരാധനാക്രമങ്ങളില്‍ മാത്രമായിരുന്നു കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കപ്പെട്ടിരിന്നത്. കര്‍ത്താവിന്റെ രൂപാന്തരീകരണം, ദൈവമെന്ന നിലയിലുള്ള നമ്മുടെ കര്‍ത്താവിന്റെ മഹത്വത്തേയും, അവന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഉയര്‍ത്തപ്പെടലിനേയുമാണ് വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ തിരുമുഖം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്ന സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തെ ഈ തിരുനാള്‍ എടുത്ത് കാണിക്കുന്നു. ദൈവത്തിന്റെ Read More…
Social Media
ദുരിതബാധിതർക്ക് സമൂഹം പ്രതീക്ഷയുടെ പുതുനാളം തെളിക്കണം
ദുരിതബാധിതരുടെ ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാളം തെളിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്കുചേരുമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാന്‍ കേരളം ഒരുമനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, Read More…
വയനാട് ദുരന്തം: പുറംലോകത്തെ അറിയിച്ച നീതു കണ്ണീരോർമ്മ…
വയനാട്: ചൂരൽമലയിൽ ഉണ്ടായ ആദ്യ ഉരുൾപൊട്ടലിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ തനിക്കും മറ്റ് നിരവധി പേർക്കും സഹായം അഭ്യർത്ഥിച്ച നീതുവിൻ്റെ കോൾ “ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവിടെ സ്‌കൂളിന് പുറകിലാണ് ഞാൻ താമസിക്കുന്നത്. ഞങ്ങളെ സഹായിക്കാൻ ആരെയെങ്കിലും അയക്കാമോ?” ഇതൊരപേക്ഷയായിരുന്നു. നീതുവിന്റെ ആ കോൾ നീതുവിന് രക്ഷയായില്ലെങ്കിലും അനേകർക്ക് രക്ഷയായി. പിന്നെ ആരും നീതുവിന്റെ ശബ്‌ദം കേട്ടിട്ടില്ല. ഇനി കേൾക്കുകയുമില്ല. ആ മലവെള്ളപ്പാച്ചിലിൽ പൊള്ളുന്ന ഓർമ്മയായി നീതുവും നീതുവിന്റെ ആ കോൾ റെക്കോഡിങ്ങും. താൻ ജോലി ചെയ്തിരുന്ന Read More…
വയനാടിനും വിലങ്ങാടിനും താങ്ങേകാനുള്ള നടപടികളുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറം
കോട്ടയം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനും വിലങ്ങാടിനും സുസ്ഥിര പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഇതു സംബന്ധിച്ച് പ്രഥമ ആലോചനായോഗം നടത്തി. രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ കൂടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ആലോചനായോഗത്തില്‍ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് Read More…
അമ്മമാര്‍ സമൂഹത്തിൽ കരുത്തോടെ പ്രവർത്തിക്കണം : മാർ റാഫേൽ തട്ടിൽ
അമ്മമാര്‍ കുടുംബത്തിന് സംരക്ഷണം ആകുന്നതിനോടൊപ്പംതന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും കരുതലോടും കരുത്തോടുംകൂടി പ്രവര്‍ത്തി ക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ബിഷപ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപ ജോര്‍ജ് ‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഡയറക്ടര്‍ Read More…
വയനാട് ദുരന്തം; 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്: മന്ത്രി വി. ശിവൻകുട്ടി
വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങൾ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി പറഞ്ഞു. മഹാദുരന്തത്തിൽ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 289 പേരാണ് മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ Read More…
കാലാവസ്ഥ പ്രതികൂലം; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു, നാളെ രാവിലെ പുനരാരംഭിക്കും
വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കയത്തേക്ക് തിരികെ എത്തിച്ചു. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മലയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 254 പേർ മരിച്ചു, 195 പേർ ചികിത്സയിലാണ്. അതിനിടെ വയനാട് ജില്ലയിൽ അതിതീവ്ര Read More…
സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നാളത്തെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത Read More…
മഴ; സംസ്ഥാനത്ത് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് അതിതീവ്ര മഴ നാളെയും തുടരുമെന്ന കാലാവസ്ഥാ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട എറണാകുളം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കണ്ണൂർ ജില്ലയിലും അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ Read More…










