മൂന്നാം നൂറ്റാണ്ടിൽ ലെബനാനിൽ ഒരു കുലീന കുടുംബത്തിൽ ക്രിസ്റ്റീന ജനിച്ചു. സൽസ്വഭാവിയും സൗന്ദര്യവതിയുമായിരുന്നു ക്രിസ്റ്റീനയുടെ പിതാവ് ഉർബെയിൻ ഒരു വിജാതീയനായിരുന്നു. ക്രിസ്‌തുവിനെക്കുറിച്ച് ക്രിസ്റ്റീന എങ്ങനെയോ അറിയാനിടയാകുകയും ആ വിശ്വാസത്തെ അവൾ മുറുകെപ്പിടിക്കുകയും ചെയ്തു. വിഗ്രഹാരാധനക്കായി പിതാവ് ധാരാളം സ്വർണവിഗ്രഹങ്ങൾ ശേഖരിച്ചിരുന്നു. ക്രിസ്റ്റീന അവയിൽ ചിലത് ദരിദ്രർക്ക് ദാനം നൽകി. ഈ വിവരമറിഞ്ഞ ഉർബെയിൻ അവളെ കഠിനമായി മർദ്ദിക്കുകയും അവസാനം തുറുങ്കിലടക്കുവാനായി വിട്ടു കൊടുക്കുകയും ചെയ്തു. തുറുങ്കിലും അതികഠിനമായി പീഡിപ്പിക്കപ്പെട്ടു. എങ്കിലും, ക്രൈസ്‌തവവിശ്വാസം അംഗീകരിക്കപ്പെടാത്ത അക്കാലത്ത് വിശ്വാസം ഉപേക്ഷിക്കുവാൻ Read More…
Reader’s Blog
സന്യാസിനികൾ ക്രിസ്തുവിൻ്റെ മണവാട്ടികളോ?
മാത്യൂ ചെമ്പുകണ്ടത്തിൽ സന്യസ്തജീവിതവും ക്രൈസ്തവസഭയും! കാഞ്ഞിരപ്പള്ളിയിലെ അഡോറേഷന്‍ കോണ്‍വന്‍റിലെ ഒരു സന്യാസിനിയുടെ മരണവാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ഏറെ പ്രചരിക്കുന്നതു കണ്ടു. “ഏറെ വർഷങ്ങളായി തുടരുന്ന ചികിത്സകൾക്കിടയിലും പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമത്തിൽ കഴിയുകയായിരുന്നു ഈ കന്യാസ്ത്രീ. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ സിസ്റ്റർ ആൻ മരിയ മരിച്ചതായി മനസിലാക്കുകയും തുടർന്ന് സിസ്റ്ററിന്റെ സുപ്പീരിയേഴ്‌സിനെയും, പോലീസിനെയും വിവരമറിയിക്കുകയുമായിരുന്നു” എന്ന് ഔദ്യോഗിക വിശദീകരണവും സഭാ നേതൃത്വം നൽകി. ഈ വാര്‍ത്ത വളരെ ഉത്സാഹത്തോടെയാണ് പലരും Read More…
ദൈവവിളി സ്വയം കണ്ടെത്തുവാനും,അതിൽ അടിയുറച്ചു ജീവിക്കുവാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
മത്തായി 19 : 3 – 12ജീവിതവിളി – കൃപനിറഞ്ഞ ദൈവവിളി. “ഫരിസേയർ…..പരീക്ഷിച്ചുകൊണ്ടു ചോദിച്ചു”.ദുരുദ്ദേശം മനസ്സിൽ കരുതി,നിഷ്കളങ്കതയുടെ ഭാവത്തിൽ ഇതിനുമുമ്പും ഫരിസേയർ യേശുവിനെ സമീപിച്ചിട്ടുണ്ട്. സാബത്തിലെ രോഗശാന്തിയും,സീസറിന്റെ നികുതിയും അതിനുദാഹരണങ്ങളാണ്. ഫരിസേയരുടെ രണ്ട് ചോദ്യങ്ങളും,അവയ്ക്കുള്ള ഉത്തരങ്ങളുമാണ് വചനഭാഗം.ഒന്നാമതായി,സ്വന്തം ഭാര്യയെ ഏതെങ്കിലും കാരണത്താൽ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?വളരെ ആധികാരികമായി അവൻ അതിനു മറുപടി നൽകുന്നു. ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.ഏകനായ ആദ്യ മനുഷ്യനിൽ (പുരുഷൻ) നിന്നുമാണ് സ്ത്രീയെ മെനഞ്ഞത്. ആയതിനാൽത്തന്നെ അവർ ഒന്നായിരുന്നു.ഒന്നാകാനുള്ള പ്രേരണ അവരിൽ തന്നെ Read More…
സ്വീഡനിലെ വിശുദ്ധ ബ്രിജെറ്റ് : ജൂലൈ 23
സ്വീഡനിലെ ഒരു കുലീന കുടുംബത്തിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ ബ്രിജെറ്റ് ജനിച്ചത്. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു ബ്രിജെറ്റ് നയിച്ചിരുന്നത്. തന്റെ പത്താമത്തെ വയസ്സില്‍ വിശുദ്ധ രക്ഷകനായ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം വിശുദ്ധക്കു ലഭിച്ചു. കൂടാതെ കര്‍ത്താവ് തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതിനു ശേഷം വിശുദ്ധ കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു. ഇതിനെപ്പറ്റി ധ്യാനിക്കുമ്പോഴൊക്കെ ഹൃദയം നൊന്ത് കരയുമായിരിന്നു. അത്രക്ക് ശക്തമായിരുന്നു Read More…
ദൈവഹിതം മനസ്സിലാക്കി ജീവിക്കാം..
മത്തായി 7 : 12 – 20ഇടുങ്ങിയ വാതിലും, വ്യാജപ്രവാചന്മാരും. യുഗാന്ത്യോന്മുഖ പശ്ചാത്തലമാണ് വചനഭാഗം. സ്വർഗ്ഗരാജ്യം നേടാൻ സ്വയം നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ സുവിശേഷകൻ ഇതിലൂടെ നമ്മെ ക്ഷണിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും മുന്നിൽ വച്ചിരിക്കുന്നു. ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മുടെ സ്വതന്ത്ര തീരുമാനം. ജീവനിലേക്കുള്ള യാത്ര നീതിയുടെ മാർഗ്ഗമാണ്. എന്നാൽ ആ വഴിയോ, ഏറെ ആയാസകരവുമാണ്. കുരിശുകളും, പീഡനങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞ ഇടുങ്ങിയ വഴിയാണത്. എന്നാൽ അത് രക്ഷയിലേക്കുള്ള വഴിയാണെന്നു നമുക്ക് തിരിച്ചറിയാനാകണം. Read More…
വിശുദ്ധ മഗ്ദലന മറിയം: ജൂലൈ 22
മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ പരാമര്‍ശിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ ലൂക്കായുടെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിന്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്. എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും ഒരാള്‍ തന്നെയാണ്. അതായത്, ബഥാനിയായില്‍ നിന്നും Read More…
തിരുവചനത്തിൽ വേരൂന്നിയ ജീവിതം നയിക്കുവാനായി പ്രയത്നിക്കാം…
ലൂക്കാ 10 : 38 – 42ഏറ്റവും ശ്രേഷ്ഠം ശിഷ്യത്വത്തിലെ ബാലപാഠം അവൻ ഈ വചനഭാഗത്തിലൂടെ നമുക്ക് നൽകുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ആർക്കും ദൈവരാജ്യ ശുശ്രൂഷകരാകാം. എന്നാൽ തങ്ങളുടെ ശുശ്രൂഷകളിൽ വ്യഗ്രചിത്തരാകാതെ, തിരുവചനശ്രവണത്തിലൂടെ അവനോട് ബന്ധം പുലർത്തുന്നതാണ് ശ്രേഷ്ഠമായ ശുശ്രൂഷയെന്നു അവൻ പഠിപ്പിക്കുന്നു. താൻ ഏറെ സ്നേഹിക്കുന്ന ലാസറിന്റെ ഭവനത്തിൽ അവനെത്തി. അതിഥ്യ മര്യാദ കാത്തുസൂക്ഷിച്ചു, മർത്ത സത്ക്കാരത്തിൽ ബദ്ധശ്രദ്ധയായി. എന്നാൽ മറിയമാകട്ടെ, അവന്റെ വചനവും കേട്ട് പാദാന്തികത്തിലിരുന്നു. യഥാർത്ഥ ശിഷ്യത്വലക്ഷണങ്ങളിൽ ഒന്നാണിത്. സത്ക്കാരം ഏറെ ശ്രേഷ്ഠമാണെങ്കിലും, Read More…
വിശുദ്ധ ലോറൻസ് ഓഫ് ബ്രിണ്ടിസി: ജൂലൈ 21
വെനീഷ്യൻ വ്യാപാരികളുടെ കുടുംബത്തിൽ നേപ്പിൾസ് കിംഗ്ഡത്തിലെ ബ്രിൻഡിസിയിൽ 1559 ജൂലൈ 22 ന് ജിയൂലിയോ സിസാരെ റുസ്സോ ജനിച്ചു. അദ്ദേഹം സിസാർ വെറോണയിലെ കപ്പൂച്ചിൻസിൽ ചേർന്നു. പിന്നീട് വെനീസിൽ പഠിക്കാൻ പോയി. അവിടെ അദ്ദേഹം കപ്പൂച്ചിൻ ഫ്രാൻസിസ്‌കൻസിൽ പ്രവേശിക്കാനുള്ള ആഹ്വാനം മനസ്സിലാക്കുകയും ലോറൻസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പ്രഗത്ഭനായ ഭാഷാശാസ്ത്രജ്ഞനായ ലോറൻസിന് തൻ്റെ മാതൃഭാഷയായ ഇറ്റാലിയൻ ഭാഷയ്ക്ക് പുറമേ ലാറ്റിൻ, ഹീബ്രു, ഗ്രീക്ക്, ജർമ്മൻ, ബൊഹീമിയൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ നന്നായി വായിക്കാനും സംസാരിക്കാനും Read More…
കരുണയും സ്നേഹവും ക്ഷമയും നമ്മിൽ വളർത്തിയെടുക്കാം ; പിതാവിന്റെ സ്നേഹ ഔദാര്യത്തിന് അർഹരാകാം
മത്തായി 7 : 7 – 11പിതാവിന്റെ സ്നേഹ ഔദാര്യം. മറ്റുള്ളവരിൽനിന്നും നാം പ്രതീക്ഷിക്കുന്നതൊക്കെ, അവർക്ക് ചെയ്തു കൊടുക്കണം. അതും അവർ ഇങ്ങോട്ട് ചോദിക്കാതെയാകുമ്പോൾ അതിൽ എത്രയോ നന്മയുണ്ട്. ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥനയുടെ മറുപടിയാണ് അവിടുത്തെ ഉദാരത നിറഞ്ഞ സ്നേഹവും പരിഗണനയും. ചോദിക്കുക, അന്വേഷിക്കുക, മുട്ടുക ഇവ മൂന്നും നമ്മുടെ പ്രാർത്ഥനയുടെ മൂന്ന് തലങ്ങളാണ്. ലഭിക്കുമെന്ന വിശ്വാസത്തോടെ ചോദിക്കുക. കണ്ടെത്താനാകും എന്ന ഉറച്ച ബോധ്യത്തോടെ അന്വേഷിക്കുക. തുറന്ന് കിട്ടും എന്നുള്ള ആത്മവിശ്വാസത്തോടെ മുട്ടുക. പരിമിത സ്നേഹമുള്ള ഇടങ്ങളിൽ Read More…
വിശുദ്ധനായ ഫ്ലാവിയാന്‍: ജൂലൈ 20
ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍ പല്ലാഡിയൂസിന്റെ മരണശേഷം, ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്ലാവിയനെ അന്തിയോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. 482-ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ മെത്രാന്‍മാരുടെയോ, സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ ‘ഹെനോടികോണ്‍’ സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം. എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത്, ചാള്‍സ്ഡോണ്‍ സുനഹദോസിലെ ‘ക്രിസ്തുവില്‍ ഒരേസമയം ദൈവീകവും, മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു’എന്ന പ്രമാണങ്ങളോടു വിശുദ്ധന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല. അന്തിയോക്കിലെ പാത്രിയാര്‍ക്കീസെന്ന നിലയില്‍ ഫ്ലാവിയാനും, ജെറൂസലേമിലെ പാത്രിയാര്‍ക്കീസെന്ന Read More…










