ഫാ. ജയ്സൺ കുന്നേൽ mcbs വചനം : ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. ലൂക്കാ 1 : 13 വിചിന്തനം: മക്കളില്ലാത്ത വൃദ്ധ ദമ്പതികൾക്കു ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളു. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും യേശുവിനു വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാനെ മകനായി നൽകുന്ന സന്ദർഭം. എലിസബത്തിന്‍റെയും സഖറിയായുടെയും Read More…
Reader’s Blog
പ്രസംഗിച്ചു പ്രശ്നം പരിഹരിക്കുമോ?
ഫാ. വർഗീസ് വള്ളിക്കാട്ട് നിലവിലുള്ള വഖഫ് നിയമപ്രകാരം, വഖഫാണെന്നുവഖഫ് ബോർഡ് പ്രഖ്യാപിച്ച ഭൂമി വഖഫ് ഭൂമിയാണ്! മുനമ്പം വഖഫ് ഭൂമിയാണെന്നു വഖഫ് ബോർഡ് നിലപാടെടുത്തിട്ടുണ്ട്! അപ്പോൾ, മുനമ്പം വഖഫ് ഭൂമിയല്ല എന്ന് ഏതെങ്കിലും സംഘടനയോ, രാഷ്ട്രീയ പാർട്ടിയോ ,രാഷ്ട്രീയ നേതാക്കളോ മുനമ്പത്തു വന്നു പ്രസംഗിച്ചാൽ, മുനമ്പം വഖഫ് ഭൂമിയല്ലാതാകില്ല! മുനമ്പം എങ്ങനെ വഖഫ് ഭൂമിയായി എന്നു ചോദിക്കുമ്പോഴാണ് മുനമ്പത്തെ ജനങ്ങൾ എന്തിനുവേണ്ടി സമരം നടത്തുന്നു എന്നത് മുനമ്പത്തിന്റെ മാത്രം വിഷയമല്ല എന്നു വ്യക്തമാകുന്നത്! ഇന്ത്യയിലാകെ ഉയർന്നു വരാവുന്ന Read More…
വിശുദ്ധ സബാസ് : ഡിസംബർ 5
കപ്പഡോഷ്യയിലെ സിസേറിയയ്ക്കടുത്തുള്ള മൗതലസ്‌കെയിൽ സൈനിക മേധാവി ജോണിൻ്റെയും സോഫിയയുടെയും മകനായി വിശുദ്ധ സബാസ് ജനിച്ചു. സാബാസ് വളരെ ലളിതജീവിതം നയിച്ച ശാന്തനായ ഒരു മനുഷ്യനായിരുന്നു. പലസ്തീനിയന്‍ സഭയുടെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്ന അദ്ദേഹം. ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായി ജനിച്ച സാബാസ് മാതൃസഹോദരന്റെ സംരക്ഷണത്തിലാണ് ആദ്യം കഴിഞ്ഞിരുന്നത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അദ്ദേഹം അലക്‌സാന്‍ഡ്രിയായിലായിരുന്നു. മാതൃസഹോദരന്റെ ഭാര്യ ക്രൂരയായ ഒരു സ്ത്രീയായിരുന്നു. അവര്‍ കഠിനമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സാബാസ് അവിടെനിന്നു തന്റെ പിതൃസഹോദരന്റെ വീട്ടിലേക്ക് Read More…
ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; ഡിസംബർ 5, അഞ്ചാം ദിനം
മറിയത്തിൻ്റെ വിശ്വാസം; വചനംഫാ. ജയ്സൺ കുന്നേൽ mcbs ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. ലൂക്കാ 1 : 30- 32. വിചിന്തനം : രക്ഷാകര ചരിത്രത്തിലും സഭയിലും അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന Read More…
സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ: മാർ റാഫേൽ തട്ടിൽ
കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി 289 വൈദിക വിദ്യാർഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതിൽ 221 ഡീക്കന്മാർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ പത്തുമണി Read More…
സഭയോടു ചേർന്ന് അല്മായശുശ്രൂഷകൾ സജീവമാക്കണം: കർദിനാൾ മാർ ക്ലീമിസ്
കൊച്ചി: സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർഥനയിലും ഐക്യത്തിലും അതിജീവിക്കാൻ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്‍റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. Read More…
വി. ജോണ്‍ ഡമസീന്‍ : ഡിസംബർ 4
ഡമാസ്‌കസില്‍ ജനിച്ച വി. ജോണ്‍ ഡമസീന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജെറുസലേമിന് സമീപത്തുള്ള ഒരു ആശ്രമത്തിലാണ് ചെലവഴിച്ചത്. പൗരസ്ത്യപാരമ്പര്യത്തിലെ അവസാനത്തെ സഭാപിതാവായി യോഹന്നാൻ കണക്കാക്കപ്പെടുന്നു. കത്തോലിക്കാ സഭയും അദ്ദേഹത്തെ വേദപാരംഗതനായി മാനിക്കുന്നു. മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെക്കുറിച്ച് എഴുതിയിട്ടുള്ള യോഹന്നാന് കത്തോലിക്കാസഭയിൽ “സ്വർഗ്ഗാരോഹണത്തിന്റെ വേദശാസ്ത്രി” എന്ന അപരനാമവുമുണ്ട്. അദ്ദേഹം യേശുവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപവണക്കത്തെ എതിര്‍ത്തിരുന്ന ഐക്കണോക്ലാസ്റ്റ് എന്ന വിഭാഗത്തിനെതിരെ പോരാടി. ഗ്രീക്ക് പിതാക്കന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ എക്‌സ്‌പോസിഷന്‍ ഓഫ് ദ ഓര്‍ത്തഡോക്‌സ് ഫെയ്ത്ത് എന്ന ഗ്രന്ഥം മികച്ച ഒരു Read More…
ദൈവപുത്രന്റെ വചസ്സുകൾ ഹൃദയത്തിൽ സ്വീകരിക്കുവാൻ നമുക്ക് നമ്മെത്തന്നെ ഒരുക്കാം
യോഹന്നാൻ 8 : 26 – 30പിതാ – പുത്രബന്ധം. ദൈവം മനുഷ്യരൂപം പൂണ്ടതാണ് താനെന്ന് അവൻ പറയുന്നു. അതേപോലെ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നവനും, താൻ തന്നെയെന്ന്, അവൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. പിതാവായ ദൈവത്തെ കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ, തന്റെ കുരിശുമരണവും ഉത്ഥാനവും കാരണമാകുമെന്ന് അവൻ ഉദ്ബോധിപ്പിക്കുന്നു. അതുതന്നെയാണ് അവിടുത്തെ അവസാന അടയാളം. “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു” എന്ന ശതാധിപന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. അവിടുത്തെ ഉത്ഥാനം, പിതാവായ ദൈവത്തിന്റെ രക്ഷാകരസ്നേഹം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു. പിതാവായ ദൈവത്തിനു Read More…
വിശ്വാസവും, പ്രത്യാശയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു: ഫ്രാൻസിസ് പാപ്പാ
ദൈവത്തോടുള്ള അസാധാരണമായ സ്‌നേഹത്താൽ എപ്പോഴും വേറിട്ടുനിൽക്കുന്ന നിക്കരാഗ്വൻ ജനത എന്ന അഭിസംബോധനയോടെ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടനത്തിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ ശ്ലൈഹീകാശീർവാദം നൽകി ഇടയലേഖനം അയച്ചു. നൊവേനയുടെ ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് തന്റെ ആത്മീയ സാമീപ്യം പാപ്പാ പ്രത്യേകം അറിയിച്ചു. നമ്മെ അനുഗമിക്കുന്നതും ഏക ഉറപ്പുള്ള വഴികാട്ടിയുമായ കർത്താവിൻ്റെ സ്നേഹനിർഭരമായ കരുതലിനെ മറക്കരുതെന്നു ഉദ്‌ബോധിപ്പിച്ച പാപ്പാ, പ്രയാസകരമായ നിമിഷങ്ങളിൽ കർത്താവിനെ സംശയത്തോടെ വീക്ഷിക്കരുതെന്നും, വിശ്വാസവും പ്രത്യാശയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പുണ്യങ്ങളാണെന്നും Read More…
വിശുദ്ധ ഫ്രാൻസിസ് സേവ്യർ: ഡിസംബർ 3
ഫ്രാൻസിൽ ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ. വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു. ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു Read More…










