News Reader's Blog Social Media

കൃഷിസ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ കേസെടുക്കാനാണ് ശ്രമമെങ്കിൽ സംഘടിതമായി നേരിടും : മാര്‍ ജോസഫ് പാംപ്ലാനി

ഇരിട്ടി: കൃഷിസ്ഥലത്തിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്നാല്‍ കേസെടുത്ത് പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ സംഘടിതമായി നേരിടുമെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വന്യമൃഗങ്ങളില്‍നിന്നു ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട്‌ സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാട്ടുമൃഗങ്ങള്‍ക്കും സര്‍ക്കാരിനും ആദിവാസികളോടും കര്‍ഷകരോടും ഒരേ നിലപാടാണ്. ആറളം ഫാമിലെ കാട്ടാനകളുടെ മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമായിരുന്നുവെന്നും 2020 ല്‍ ആരംഭിച്ച ആനമതില്‍ പൂര്‍ത്തിയാക്കാനായില്ലെന്നത് സര്‍ക്കാരിന്റെ പരാജയമാണെന്നും മാര്‍ പാംപ്ലാനിപറഞ്ഞു. വന്യമൃഗശല്യം ഏതെങ്കിലും മതവിഭാഗക്കാരുടെയോ Read More…

Daily Saints Reader's Blog

വിശുദ്ധ ഗബ്രിയേൽ പൊസെൻ്റി : ഫെബ്രുവരി 27

ഫ്രാന്‍സീസ് പൊസ്സെന്തി ഇറ്റലിയിലെ അസ്സീസിയിലാണ് ജനിച്ചത്. 600 വര്‍ഷം മുമ്പ് മഹാനായ ഒരു വിശുദ്ധനെ ജ്ഞാനസ്‌നാനം ചെയ്ത അതേ തൊട്ടിയില്‍ ഫ്രാന്‍സീസിനെയും ജ്ഞാനസ്‌നാനം ചെയ്തു. അസ്സീസിയുടെ ഗവര്‍ണ്ണറായിരുന്ന സാന്റെ ആയിരുന്നു പിതാവ്. അസാധാരണ ഭക്തനായിരുന്ന ഒരു ഭരണാധികാരി. എന്നും രാവിലെ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനു മുമ്പ് ഒരു മണിക്കൂര്‍ വായനയും പ്രാര്‍ത്ഥനയുമായി കഴിയുകയും, വി. കുര്‍ബാനയുടെ വിസീത്തയോടുകൂടി ഓരോ ദിവസവും അവസാനിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല വിശ്വാസിയായിരുന്നു അച്ഛന്‍. 13 മക്കളില്‍ 11-ാമനായിരുന്നു ഫ്രാന്‍സീസ്. വെറും 4 വയസ്സുള്ളപ്പോള്‍ Read More…

Daily Saints Reader's Blog

അലക്സാണ്ട്രിയയിലെ വിശുദ്ധ അലക്സാണ്ടർ : ഫെബ്രുവരി 26

313-ൽ സെന്റ് അക്കില്ലസിന്റെ പിൻഗാമിയായി വിശുദ്ധ അലക്സാണ്ടർ അലക്സാണ്ട്രിയയിലെ ബിഷപ്പായി. യാഥാസ്ഥിതിക കത്തോലിക്കാ പഠിപ്പിക്കലിന്റെ വക്താവായിരുന്നു അലക്സാണ്ടർ. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ഭൂരിഭാഗവും ആരിയൻ പാഷണ്ഡതയ്‌ക്കെതിരെ പോരാടുന്നതിനായിരുന്നു. അലക്സാണ്ട്രിയയിലെ ഒരു പുരോഹിതനായ ആരിയസ്, യേശു യഥാർത്ഥത്തിൽ ദൈവമല്ലെന്നും ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ പുത്രൻ നിലവിലില്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും അവകാശപ്പെട്ടു. ബിഷപ്പ് ആരിയസ് സൗമ്യനായിരുന്നു, എന്നാൽ ആരിയനിസം വലിയൊരു അനുയായികളെ ശേഖരിക്കാൻ തുടങ്ങിയപ്പോൾ, അലക്സാണ്ടർ ഒടുവിൽ ആരിയസിനെ സഭാഭ്രഷ്ടനാക്കി. 320-ൽ ഭ്രഷ്ട് ശിക്ഷ സ്ഥിരീകരിച്ചു. 325-ൽ ആരിയനിസത്തെ ഔപചാരികമായി അപലപിച്ച Read More…

News Reader's Blog Social Media

ഫാ.ജെയിംസ് കൊക്കാവയലിൽ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി

കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറിയായി ചങ്ങനാ ശ്ശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലിൽ നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവിൽ പുരയിടത്തിൽ അഞ്ചു വർഷം പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനം. കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവാണ്പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബർ മാസം മുതൽ കമ്മീഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവർത്തിച്ചുവരികയായിരുന്നു. 2020 ജനുവരി മാസത്തിൽ നടന്ന സിനഡിന്റെ തീരുമാനപ്രകാരമാണ് സഭയും സമൂഹവുമായി ബന്ധ Read More…

News Reader's Blog Social Media

കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന കടൽ മണൽ ഖനനം അംഗീകരിക്കാനാവാത്തത്: കെസിബിസി ജാഗ്രത കമ്മീഷൻ

ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോർപ്പറേറ്റു കൾക്ക് കടൽ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. കടലിന്റെ സ്വാഭാവികതയ്ക്ക് തുരംഗം വയ്ക്കുന്ന ഇത്തരം പദ്ധതികൾ പുരോഗമനപരമായ നില പാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾ പരിഗണനയ്ക്ക് പോലുമെടുക്കുന്നതല്ലാതിരിക്കെ, ബ്ലൂ ഇക്കോണമി എന്ന അന്താരാഷ്ട്ര സുസ്ഥിര വികസന പദ്ധതിയെന്ന ആശയത്തെ തൽക്കാല കാര്യലാഭത്തിനുവേണ്ടി ദുർവ്യാഖ്യാ നം ചെയ്ത് ദുരുപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവുന്നതല്ല. സമുദ്രത്തിലെ വർധിത ചൂഷണം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കിയിരുന്ന സാഹ Read More…

News Reader's Blog Social Media

ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നത് ; മാര്‍ ജോസഫ് പ്ലാംപ്ലാനി

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്നും മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി ആരോപിച്ചു. വന്യമൃഗ ശല്യം തടയുന്നതിന് കര്‍ശന നടപടി ആവശ്യപ്പെട്ട് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നടത്തുന്ന ഏകദിന ഉപവാസസമരത്തിലാണ് മാര്‍ ജോസഫ് പ്ലാംപ്ലാനിയുടെ പ്രതികരണം. എങ്ങനെ മലയോര കര്‍ഷകന്റെ ഉപജീവനം മുട്ടിക്കാം, അവനെ ഇവിടെ ഇല്ലാതാക്കാമെന്നുള്ളത് വന്യ Read More…

News Reader's Blog Social Media

സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ

കാക്കനാട്: സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി യുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി യുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായിരിക്കുന്നത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റ് മാസത്തിൽ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാൻലിയെ വത്തിക്കാനിലെ Read More…

Daily Saints Reader's Blog

സി.റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത

ഫാ. ജയ്സൺ കുന്നേൽ MCBS ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് മുപ്പത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിൻ്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിൻ്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി Read More…

Daily Saints Reader's Blog

കെന്റിലെ വിശുദ്ധ എതെൽബെർട്ട്: ഫെബ്രുവരി 24

AD 560-ലാണ് വിശുദ്ധ എതെല്‍ബെര്‍ട്ട് ജനിച്ചത്. ആംഗ്ലോ-സാക്സണ്‍മാരുടെ കാലഘട്ടത്തിലാണ് വിശുദ്ധന്‍ ജീവിച്ചിരുന്നത്. ബ്രിട്ടണ്‍ ആക്രമിച്ച ആദ്യ സാക്സണ്‍ ആയിരുന്ന ഹെന്‍ഗിസ്റ്റിന്റെ പേരകുട്ടിയായിരുന്നു വിശുദ്ധ എതെൽബെർട്ട്. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി. 568-ല്‍ വിംമ്പിള്‍ഡന്‍ യുദ്ധത്തില്‍ വെച്ച് വെസ്സെക്സിലെ സീവ്ലിന്‍, എതെല്‍ബെര്‍ട്ടിനെ പരാജയപ്പെടുത്തിയെങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ സാക്സണ്‍ ഭരണാധികാരിയാവുകയും, ഹമ്പറിനു തെക്കുള്ള എല്ലാ സാക്സണ്‍ രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും മേല്‍ ആധിപത്യം നേടുകയും ചെയ്തു. അദ്ദേഹം ഫ്രാങ്കിഷ് Read More…

News Reader's Blog Social Media

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്

കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ Read More…