Pope's Message Reader's Blog

സ്നേഹത്തിന്റെ വിപ്ലവമാണ് നമുക്കാവശ്യം : ലിയോ പതിനാലാമൻ മാർപാപ്പാ

നല്ല സമരിയക്കാരന്റെ ഉപമയിലെ സാരാംശം നമ്മുടെ അനുദിന ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു, ജൂലൈ മാസം പതിമൂന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, തന്റെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന കാസൽ ഗന്ധോൾഫോയിലെ സാൻ തോമ്മാസോ ദ വില്ലനോവ ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിമദ്ധ്യേ നൽകിയ വചനസന്ദേശം ആരംഭിച്ചത്. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മനസാക്ഷിയെ ഉണർത്തുവാൻ തക്കവണ്ണം വെല്ലുവിളി ഉണർത്തുന്നതാണ് ഈ ഉപമയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ ഉപമ മൃതമായ വിശ്വാസത്തിനെതിരെ പോരാടുവാനും, ദൈവിക Read More…

News Reader's Blog

സാൻതോം ഗ്രോവിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു

മെൽബൺ സീറോമലബാർ രൂപതയുടെ പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്റർ (സാൻതോം ഗ്രോവ്) ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. മെൽബൺ രൂപതയുടെ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി സ്വാ​ഗതപ്രസം​ഗം നടത്തി. മെല്‍ബണ്‍ ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ ചടങ്ങിൽ അധ്യക്ഷനായി. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, എപി പോളിൻ റിച്ചാർഡ്, എംപി സിൻഡി മകലേയ്, കോൺസുലർ ജനറൽ ഓഫ് Read More…

News Reader's Blog Social Media

ജലന്ധറിന് പുതിയ ഇടയൻ ; ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി

ചണ്ഡീഗഡ്: ജലന്ധർ രൂപത മെത്രാനായി ഡോ.ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ അഭിഷിക്തനായി. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ രാവിലെ പത്തിന് ആരംഭിച്ച തിരുക്കർമങ്ങളിൽ ഡൽഹി ആർച്ചുബിഷപ് ഡോ. അനിൽ ജോസ ഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിച്ചു. ഉജൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ജലന്ധറിലെ അപ്പസ്തോലിക് അ ഡ്മിനിസ്ട്രേറ്റർ ഡോ. ആഗ്നലോ ഗ്രേഷ്യസ് എന്നിവരാണ് സഹകാർമികരായത്. ഷിംല-ചണ്ഡിഗഡ് ബിഷപ് ഡോ. സഹായ തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേ ശം നൽകി. കൈവയ്പ് ശുശ്രൂഷകൾക്ക് ശേഷം മോതിരമണിയിക്കുകയും അംശവടി Read More…

Pope's Message Reader's Blog

ഇടയന്മാർ ഐക്യബോധത്തോടെ ശുശ്രൂഷ ചെയ്യണം : ലിയോ പതിനാലാമൻ മാർപാപ്പ

ഐക്യാരൂപിയോടെ തങ്ങളുടെ ശുശ്രൂഷ നിർവ്വഹിക്കാത്ത പക്ഷം ഇടയന്മാർക്ക് ദൈവഹിതാനുസാരമുള്ള ഐക്യത്തിൽ അജഗണം മുന്നോട്ടുപോകണമെന്ന് അഭിലഷിക്കാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സീറൊ-കത്തോലിക്കാസഭയുടെ സാധാരണ സിനഡ് റോമിൽ നടത്തണമെന്ന കാലം ചെയ്ത ഫ്രാൻസീസ് പാപ്പായുടെ തീരുമാനമനുസരിച്ച് താൻ വിളിച്ചുകൂട്ടിയ പ്രസ്തുതസഭയുടെ സിനഡംഗങ്ങളെ ജൂലൈ 1-ന് (01/07/25) ചൊവ്വാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാർപാപ്പാ. ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി ഏറ്റെടുക്കാനും, ആന്തരിക സംഘർഷങ്ങളെ മറികടന്ന്, ശരിയായ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സഭയുടെ സുവിശേഷ ദൗത്യത്തിൻറെ അടിയന്തിരപ്രാധാന്യം വീണ്ടും കണ്ടെത്താനും കഴിയുന്ന കൃപയുടെ Read More…

News Reader's Blog

ദുക്റാനതിരുനാളും സഭാദിനാഘോഷവും

മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 വ്യാഴാഴ്ച സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർസഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു. രാവിലെ 9 നു സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർ മികത്വത്തിൽ ആഘോഷമായ റാസ കുർബാന അർപ്പിക്കും. 11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈ ദിക-അല്മായ-സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. സീറോമലബാർ സഭാംഗവും ഹൃദ്രോഗവി ദഗ്ധനുമായ Read More…

News Reader's Blog Social Media

ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം ; പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി

പാലാ :ജൂലൈ 3 പൊതു അവധിയായി പ്രഖ്യാപിക്കണം, അന്നേദിവസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീ. ജോസ് കെ മാണി എം പി , ശ്രീ. മാണി സി കാപ്പൻ എം എൽ എ എന്നിവർക്ക് പാലാ രൂപത യുവജന പ്രസ്ഥാനം നിവേദനം നൽകി.

Pope's Message Reader's Blog

പൗരോഹിത്യസേവനം പ്രഥമമായി വിശുദ്ധീകരണത്തിന്റേതാണ്: ലിയോ പതിനാലാമൻ മാർപാപ്പാ

പൗരോഹിത്യസ്വീകരണ ദിനം വൈദികരുടെ ജീവിതത്തിൽ അനന്യമായ ഒരു ദിനമാണെന്നും, ഇത് വിശുദ്ധീകരണത്തിന്റെ വലിയ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നതാണെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാളും, പൗരോഹിത്യ വിശുദ്ധീകരണ ദിനവും സംയുക്തമായി ആഘോഷിക്കുന്ന ജൂൺ മാസം ഇരുപത്തിയേഴാം തീയതി രാവിലെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ചു ലിയോ പതിനാലാമൻ പാപ്പാ, കാർമ്മികത്വം വഹിച്ച പട്ടംകൊടുക്കൽ ശുശ്രൂഷയിൽ സന്ദേശം നൽകിയത്. കർത്താവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയുടെ മുഴുവൻ രഹസ്യാത്മകതയും ഉൾക്കൊണ്ടുകൊണ്ട് മാത്രമാണ് യേശുവിന്റെ തിരുഹൃദയത്തെ പറ്റി സംസാരിക്കുവാൻ Read More…

Reader's Blog

മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ

ഫാ. ജയ്സൺ കുന്നേൽ mcbs ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാ സന്ദേശവും തമ്മിലുള്ള ബന്ധം, വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകര സ്നേഹവും അവൻ്റെ Read More…

News Reader's Blog Social Media

ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്

പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. Read More…

News Reader's Blog Social Media

പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രം​ഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡ‍ോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിം​ഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…