Pope's Message Reader's Blog

സഭ കരുണയുടെ ഭവനമാണ്: ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നൽകിയ പ്രബോധനം ഇപ്രകാരമായിരുന്നു: ‘സുഖപ്പെടുത്തുന്ന യേശുവിനെ പറ്റി നമുക്ക് തുടർന്നും ധ്യാനിക്കാം. ഇന്ന്, പ്രത്യേകമായ രീതിയിൽ നമ്മൾ തടസ്സപ്പെടുത്തപ്പെടുകയും, പൂട്ടിയിടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു ഞാൻ നിങ്ങളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. ജീവിത്തഗിൽ പ്രത്യാശയോടെ മുൻപോട്ടു പോകുന്നത് ഉപയോഗശൂന്യമാണെന്നു നമുക്ക് ചിലപ്പോൾ തോന്നാറുണ്ട്. പലപ്പോഴും പലതിൽ നിന്നും പിൻവാങ്ങിക്കൊണ്ട്, പൊരുതുവാൻ ഇനി ഇല്ല എന്ന ചിന്തകൾ നമ്മിൽ ഉണ്ടായേക്കാം. ഈ ഒരു സാഹചര്യത്തെ സുവിശേഷങ്ങൾ വിവരിക്കുന്നത്, Read More…

Pope's Message Reader's Blog

ആരും ആരുടെയും അസ്തിത്വത്തിന് ഭീഷണിയാകരുത്: ലിയോ പതിനാലാമൻ പാപ്പാ

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായിമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോളസഭ പ്രത്യാശയുടെ ജൂബിലിവർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് (14/06/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അനുവദിച്ച ജൂബിലി കൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണാന്തരം ആണ് പാപ്പാ തൻറെ ഈ ആശങ്ക അറിയിച്ചത്. അനുരഞ്ജനപ്രക്രിയകൾക്ക് തുടക്കംകുറിക്കുകയും, എല്ലാവർക്കും സുരക്ഷയും അന്തസ്സും ഉറപ്പുനൽകുന്ന പരിഹാരങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് സമാധാനസംസ്ഥാപന ലക്ഷ്യത്തെ പിന്തുണയ്ക്കുകയെന്നത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. വളരെ ആശങ്കാജനകങ്ങളായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതി ഗുരുതരമാംവിധം വഷളായിരിക്കുകയാണെന്നും Read More…

Pope's Message Reader's Blog

വിമാനാപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പാ

ജൂൺ മാസം പന്ത്രണ്ടാം തീയതി വ്യാഴാഴ്ച, പ്രാദേശിക സമയം ഉച്ചയോടുകൂടി, 242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം, പറന്നുയർന്ന ഉടനെ അഗ്നിക്കിരയായി. യാത്രക്കാരും, ജീവനക്കാരും മരണപ്പെട്ടു. യാത്രക്കാരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്. സംഭവത്തിൽ, തന്റെ അനുശോചനങ്ങളും, പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശം പങ്കുവെച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകളും പാപ്പാ ഉറപ്പു നൽകി. Read More…

Pope's Message Reader's Blog

പരിശുദ്ധ സിംഹാസനം പരിശുദ്ധിയുടെ ഇടമാകണം: ലിയോ പതിനാലാമൻ പാപ്പാ

സഭയുടെ മാതാവായ മറിയത്തിന്റെ സ്മരണ ദിനമായ, ജൂൺ മാസം ഒൻപതാം തീയതി, പരിശുദ്ധ സിംഹാസനത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങൾ നടക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, വിശുദ്ധബലിമധ്യേയുള്ള വചനസന്ദേശം പാപ്പാ ആരംഭിച്ചത്. വിശുദ്ധ ബലിയിൽ വായിച്ചുകേട്ട വചനഭാഗങ്ങളുടെ അടിസ്ഥാനത്തിൽ, മറിയത്തിന്റെ മാതൃത്വത്തിന് കുരിശിന്റെ രഹസ്യത്തിൽ കൈവന്ന പ്രാധാന്യം പാപ്പാ ഓർമ്മപ്പെടുത്തി, അതോടെ പരിശുദ്ധ അമ്മ പുതിയ ഹവ്വയായി മാറിയെന്നും, രക്ഷാകരമായ തന്റെ മരണത്തിൽ യേശു അമ്മയെ പങ്കാളിയാക്കിയെന്നും പാപ്പാ അടിവരയിട്ടു. ഫലഭൂയിഷ്ഠതയെപ്പറ്റി പ്രത്യേകമായി ഇന്നത്തെ വായനകൾ സൂചിപ്പിക്കുന്നുവെന്നു Read More…

Pope's Message Reader's Blog

വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലിയോ പതിനാലാമൻ പാപ്പാ

സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി, ലിയോ പതിനാലാമൻ പാപ്പാ, പാരീസിലെ സഭാപ്രവിശ്യയിലുള്ള വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക്, ആശംസകൾ നേരുകയും തന്റെ അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു. പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ലൗറെന്റ് ഉൾറിച്ച്, പ്രവിശ്യയിലെ മറ്റു മെത്രാന്മാർ എന്നിവരെ പ്രത്യേകമായി പാപ്പാ അഭിസംബോധന ചെയ്തു. പാരീസിലെ നോത്ര ദം കത്തീഡ്രലിൽ വച്ചാണ്, വൈദികരുടെ ജൂബിലി ആഘോഷവും, പൗരോഹിത്യ ശുശ്രൂഷയെയും ജീവിതത്തെയും കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ Read More…

Pope's Message Reader's Blog

സഭയിലെ പ്രസ്ഥാനങ്ങൾ വൈവിധ്യത്തിലും കൂട്ടായ്മ വളർത്തുന്നതാകണം: ലിയോ പതിനാലാമൻ മാർപാപ്പാ

അത്മായർക്കും, കുടുംബത്തിനും, ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ, പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുള്ള വിവിധ അത്മായ സംഘടനകളുടെയും, സഭാപ്രസ്ഥാനങ്ങളുടെയും, പുതിയ സമൂഹങ്ങളുടെയും അധ്യക്ഷരുമായി ലിയോ പതിനാലാമൻ പാപ്പാ, ജൂൺ മാസം ആറാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ, വിവിധ സംഘടനകൾ, തങ്ങളുടെ പ്രത്യേകമായ പ്രവർത്തനങ്ങളാൽ, ആളുകളെ, പ്രശ്നങ്ങളുടെയും, തെറ്റിദ്ധാരണകളുടെയും നടുവിലും ക്രൈസ്തവ പാതയിൽ പിന്തുണയോടെയും, പ്രോത്സാഹനത്തോടെയും വഴിനടത്തുന്നതിനു പ്രത്യേകം നന്ദിയർപ്പിച്ചു. സ്വഭാവത്തിലും ചരിത്രത്തിലും സംഘടനകൾ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും, സഭയ്ക്ക് എല്ലാവരും ഏറെ പ്രിയപ്പെട്ടവരാണെന്നു പാപ്പാ Read More…

Pope's Message Reader's Blog

കുടുംബം; ഭാവിയുടെ പിള്ളത്തൊട്ടിൽ, വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്ന വേദി: പോപ്പ് ലിയോ പതിനാലാമൻ

“ദൈവസ്നേഹം അറിയാനും അതിനെ സ്വാഗതം ചെയ്യാനും ബന്ധങ്ങളെയും സമൂഹങ്ങളെയും ശിഥിലമാക്കുന്ന ശക്തികളെ ദൈവസ്നേഹത്തിൻറെ ഐക്യദായകവും അനുരഞ്ജനാത്മകവുമായ ശക്തിയാൽ മറികടക്കാനും ഇന്നത്തെ ലോകത്തിന് ദാമ്പത്യ ഉടമ്പടി ആവശ്യമാണ് എന്നാണ് സഭ നമ്മെ ഓർമ്മിപ്പിക്കുന്നത്. കുടുംബത്തിൽ, വിശ്വാസം, ജീവിതത്തോടൊപ്പം തലമുറതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഭക്ഷണ മേശയിലെ ആഹാരവും ഹൃദയത്തിൻറെ സ്നേഹവും പോലെ അത് പങ്കിടപ്പെടുന്നു. നമ്മെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന യേശുവിനെ എപ്പോഴും കണ്ടുമുട്ടാൻ പറ്റിയ സവിശേഷ സ്ഥാനമായി കുടുംബത്തെ ഇത് മാറ്റുന്നു. മനുഷ്യവംശത്തിന്റെ ഭാവി ഉരുവാകുന്നത് Read More…

Pope's Message

സമാധാനം എല്ലാവരുടെയും അവകാശമാണ്: ലിയോ പതിനാലാമൻ പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ പങ്കാളിത്തത്തോടെ ഒരു വർഷം മുൻപ് വെറോണയിലെ ‘അരേന ദി പാച്ചേ’, സമർപ്പണ പ്രസ്ഥാനങ്ങളുടെയും, കൂട്ടായ്മകളുടെയും അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേൽ പൗരനായ മാവോസ് ഇനോനും, പലസ്തീൻകാരനായ അസീസ് സാറായും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും, തുടർന്ന് അവർ നൽകിയ സൗഹൃദത്തിന്റെ സാക്ഷ്യവും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് പ്രത്യാശയുടെ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സമാധാനത്തിലേക്കുള്ള പാതയിൽ, മറ്റുള്ളവരെ പരിപാലിക്കാൻ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത് ഏറെ അവശ്യമാണെന്ന് പാപ്പാ പറഞ്ഞു. ഇന്നത്തെ Read More…

Pope's Message Reader's Blog

സമാധാനാഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉക്രൈനിലും ഗാസയിലും നടന്നുവരുന്ന സായുധസംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. മെയ് 28 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിച്ചേർന്ന നാൽപ്പത്തിനായിരത്തോളം വരുന്ന തീർത്ഥാടകരും സന്ദർശകരുമായ പൊതുസമൂഹത്തിന് പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സമാധാനം സ്ഥാപിക്കാനും, വെടിനിറുത്തൽ പ്രഖ്യാപിക്കാനും, മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പാപ്പാ ആവശ്യപ്പെട്ടത്. ഉക്രൈനിൽ സാധാരണക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങളുമെതിരെ നടന്നുവരുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് അറിയിച്ച പാപ്പാ, ആക്രമണങ്ങളുടെ ഇരകളായവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും തന്റെ സാമീപ്യവും Read More…

Pope's Message Reader's Blog

മതസൗഹാർദ്ദ സംഭാഷണങ്ങൾ മാനവികത ഊട്ടിയുറപ്പിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്നതിനും, കത്തോലിക്കാ സഭയോടുള്ള സ്‌നേഹപൂർണമായ സഹകരണം ഉറപ്പുവരുത്തുന്നതിനും റോമിൽ എത്തിച്ചേർന്ന വിവിധ മതങ്ങളുടെ നേതാക്കന്മാരെയും, ക്രൈസ്തവ സഭകളിലെ നേതാക്കന്മാരെയും, പരിശുദ്ധ പിതാവ്, മെയ് മാസം പത്തൊൻപതാം തീയതി വത്തിക്കാനിൽ സ്വീകരിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ്, പരിശുദ്ധ പിതാവ് ബർത്തലോമിയോ, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, കിഴക്കൻ അസീറിയൻ സഭയുടെ പാത്രിയർക്കീസായ അവ്വാ മൂന്നാമൻ എന്നിവരെ പേരെടുത്തു പറഞ്ഞ പാപ്പാ, ചടങ്ങിനായി എത്തിചേർന്നതിനും, പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദിയർപ്പിച്ചു. സാർവ്വത്രിക Read More…