News Social Media

ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരൻ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്

ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെൻര് ചാമ്പ്യനായത്. ടൊറൻ്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം. ടൂർണമെന്റ് ജയത്തോടെ ഡി ഗുകേ ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം Read More…

News Social Media

അരുവിത്തുറ തിരുനാൾ; കൊടിയേറ്റും നഗരപ്രദക്ഷിണവും :ഏപ്രിൽ 22 ന്

അരുവിത്തുറ:  പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും  ഒത്തു ചേരുന്ന വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുകുടകളാലും കൊടി തോരണങ്ങളാലും വൈദ്യൂത ദീപങ്ങളാലും പള്ളിയും പരിസരവും പ്രദക്ഷിണ വീതികളും വർണ്ണാഭമായി. ഏപ്രിൽ 22 ന്  വൈകുന്നേരം 5.45ന് കൊടിയേറുന്നതോടെ തിരുന്നാൾ ആഘോഷം ആരംഭിക്കും. 6 മണിക്ക് പുറത്തു നമസ്കാരം. തുടർന്ന് 6.30ന് 101 പൊൻകുരിശുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക്  നഗരപ്രദക്ഷിണം.   പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ടൗണിലുടെ വടക്കേക്കര കുരിശുപള്ളിയിൽ Read More…

News Social Media

അരുവിത്തുറ വല്യച്ചന് നേർച്ചയായി ഏലയ്ക്കാമാലയും കുരുമുളകും

അരുവിത്തുറ:  1960-70ത് കാലഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ സാമ്പത്തിക തകർച്ചയും പട്ടിണിയും ഉണ്ടായപ്പോൾ മീനച്ചിൽ താലൂക്കിൽ നിന്നും ഹൈറേഞ്ചിലേയ്ക്കും മാലബാറിലേയ്ക്കും കുടിയേറിപ്പോയ നസ്രാണികൾക്ക് (മാർതോമ്മാ നസ്രാണികൾ) ആകെയുണ്ടായിരുന്ന മനോധൈര്യം അരുവിത്തുറ വല്യച്ചനിലുള്ള അചഞ്ചലമായ  വിശ്വാസം മാത്രമായിരുന്നു. ഹൈറേഞ്ചിലും മലബാറിലും കുടിയേറി കാടുവെട്ടി തെളിച്ച് കൃഷി ചെയ്യുമ്പോൾ അവർക്കുണ്ടായ പ്രതിസന്ധികളെ  മറികടക്കുവാനുള്ള ഏക ആശ്രയം അരുവിത്തുറ വല്യച്ചൻ മാത്രമായിരുന്നു.അവരുടെ കഠിനാധ്വാനത്തിന്റെ ഒരു ഭാഗം വല്യച്ചന് കൊടുക്കുന്നതിനും അനുഗ്രഹങ്ങൾ നേടുന്നതിനും വേണ്ടി എല്ലാ വർഷവും പെരുന്നാളിനും വല്യച്ചന്റെ സവിധത്തിൽ അവർ ഓടിയെത്തും Read More…

News Social Media

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ താറാവുകളെയും നശിപ്പിക്കും. കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ അടിയന്തിര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. Read More…

News Social Media

പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും: ഫാ.ഡോ.മൈക്കിൾ പുളിക്കൽ സിഎംഐ

സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്തിലും പ്രണയത്തെ ആസൂത്രിതമായ രീതിയിൽ കെണിയായി മാറ്റുവാൻ ചിലർ സംഘടിതമായി ശ്രമിക്കുന്നുണ്ട് എന്ന മുന്നറിയിപ്പുകൾ പലരും നൽകിത്തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഇതിനകം പല രീതിയിൽ ആ വിഷയം സമൂഹത്തിൽ ചർച്ചയും വിവാദങ്ങളുമായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവിലേതാണ് “കേരള സ്റ്റോറി” എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടുണ്ടായത്. തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതം പഠിപ്പിക്കുകയും മതം മാറ്റുകയും തുടർന്ന് പലതരത്തിലുള്ള സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങളിലേക്ക് നയിക്കുകയും Read More…

News Social Media

സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസ്: കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും

പാലായിലെ സിസ്റ്റർ ജോസ് മരിയ കൊലപാതക കേസിൽ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോൺവെന്റിലെ സിസ്റ്റർ ജോസ് മരിയ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി സതീഷ് ബാബുവാണ് പ്രതി. മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതി ഇപ്പോൾ ഉള്ളത്. 2015 ഏപ്രിൽ 17 നാണ് സിസ്റ്റർ ജോസ് മരിയയെ മഠത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു Read More…

News Social Media

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങൾക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപറേഷനുകളിലായി ആദ്യഘട്ടമത്സരം നടക്കും. ഏപ്രിൽ 18ന് എറണാകുളം കോർപറേഷനിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കു മത്സരിക്കാം. പ്രാഥമികഘട്ടങ്ങളിലെ വിജയികളെ ഉൾപ്പെടുത്തിയുള്ള ഫൈനൽ മത്സരം ഏപ്രിൽ 23ന് തിരുവനന്തപുരം കോർപറേഷനിൽ നടക്കും. Read More…

News Social Media

ശബരിമല വിമാനത്താവള പദ്ധതി; പൊതുതെളിവെടുപ്പ് മാറ്റിവച്ചു

മുണ്ടക്കയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

News Social Media

നിയമപാലകരുടെ പേരിൽ തട്ടിപ്പ് ; ജാഗ്രത നിർദേശവുമായി കേരളാ പോലീസ്

പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് Read More…

News Social Media

ശബരിമല വിമാനത്താവളപദ്ധതി: എരുമേലിയിൽ പൊതു തെളിവെടുപ്പ് ഏപ്രിൽ 15ന്

ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 15ന് രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ നടത്തുന്നു. പൊതു ജനങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ തെളിവെടുപ്പുവേളയിൽ ഉന്നയിക്കാം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, Read More…