കെ സി വൈ എൽ മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന ദിനാഘോഷം, നവാഗതർക്ക് സ്വീകരണം,അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം, ഉന്നത വിജയം നേടിയവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിൻ ഫാ.സിറിയക് മറ്റത്തിൽ പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. Read More…
News
നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങൾ കുട്ടികൾക്കുണ്ടാകണം: മോൺ. ഡോ. ജോസഫ് കണിയോടിക്കൽ
പൂവരണി : ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ സൗഹൃദങ്ങൾ ലഹരി വസ്തുക്കളിലേക്കും മൊബൈൽ, ഇൻറർനെറ്റ് തുടങ്ങിയവയിലേക്കും വഴിമാറി പോയിരിക്കുന്നുവെന്നും അവ തിരികെ നല്ല വ്യക്തികളോടുള്ള നന്മയുള്ള സുഹൃത് ബന്ധങ്ങളായി മാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ കർമ്മപദ്ധതിയായ മാർവാലാഹ് പ്രോജക്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More…
പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരം. ഡോ. എൻ. ജയരാജ് എം എ ൽ. എ
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലായി തണൽമരങ്ങളും ചെടികളും നട്ട് പരിപാലിച്ച് പാതയോര ഉദ്യാനവൽക്കരണം നടത്താൻ മുന്നിട്ടിറങ്ങിയ പടനിലം SMYM ന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം. എ ൽ. എ. പടനിലം SMYM ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ” പടനിലം ഇനി പൂനിലയം ” എന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. SMYM യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പാമ്പൂരി അധ്യക്ഷനായിരുന്നു. പടനിലം പള്ളി വികാരി ഫാ. സിബി Read More…
പാലാ രൂപതയുടെ ആവശ്യം പരിഗണിച്ച് ചൂണ്ടച്ചേരിയിൽ ലോ കോളേജ് അനുവദിക്കണം: നിയമസഭയിൽ ആവശ്യം ഉന്നയിച്ച് മാണി സി കാപ്പൻ
ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനോടും, കേറ്ററിംഗ് കോളേജിനോ അനുബന്ധമായി പാലായിൽ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യമുയർത്തി മാണി സികാപ്പൻ എംഎൽഎ. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ചൂണ്ടച്ചേരിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ലോ കോളേജിന് വേണ്ടി രൂപത സർക്കാരിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെയും വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എംഎൽഎ ലോ കോളേജ് അനുവദിക്കണമെന്ന് ആവശ്യം സഭയിൽ ഉയർത്തിയത്. കോട്ടയം മേഖലയിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് നിയമപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മിതമായ ഫീസ് നിരക്കിൽ ഇവിടെ തന്നെ Read More…
കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങൾ : സി. ജോൺ കോട്ടയം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി
ചങ്ങനാശേരി : കേരളത്തിൽ ഉള്ളത് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയ സംഘങ്ങളെന്നും, ചാസിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ജോൺ. ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയൂടെയും കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ വിളംബര ജാഥയുടെ Read More…
ശക്തമായ മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്. അതിശക്തമായ മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ജൂണ്‍ 30വരെ ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് Read More…
ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; വിതരണം നാളെ മുതൽ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേ പെൻഷൻ വിതരണത്തിനായി അ നുവദിച്ചിരിക്കുന്നത്. ഇനി അഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.
സംസ്ഥാനത്ത് കനത്ത മഴ; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വരെ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. Read More…
ലഹരിവിരുദ്ധ ദിനം ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശം: വി.എം. സുധീരന്‍
ഭരണങ്ങാനം: ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് കേരള നിയമസഭാ മുന്‍സ്പീക്കര്‍ വി.എം. സുധീരന്‍. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലായുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വി.എം. സുധീരന്‍. ലഹരിവിരുദ്ധ ദിനം കൊണ്ടാടുമ്പോള്‍ നാനാവിധത്തിലുള്ള ലഹരിയുടെ ലഭ്യതയും, പ്രാപ്യതയും കുറച്ചുകൊണ്ടുവരികയെന്നുള്ളതും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളുടെ ചുമതലയാണ്. നിര്‍ഭാഗ്യവശാല്‍ ഭരണത്തിലെത്തുന്നവര്‍ മദ്യം പോലുള്ളവയുടെ പ്രചാരകരായി മാറുന്നു. ഭരണകൂടങ്ങള്‍ Read More…
മിൽമയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
മിൽമയിലെ തൊഴിലാളി യൂണിയനുകൾ ചൊവ്വാഴ്ച മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിലുള്ള കാലതാമസത്തിൽ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാന ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ചേർന്ന അനുരഞ്ജന യോഗത്തിൽ ഒത്തുതീർപ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. സർക്കാർ അംഗീകാരത്തിന് വിധേയമായി ജൂലൈ മാസം 15 -ാം തീയ്യതി മുതൽ ദീർഘകാല കരാർ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകൾ മിൽമയിൽ നടപ്പാക്കുമെന്ന് ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പുനൽകി. ഇത് അംഗീകരിച്ചാണ് Read More…










