സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
News
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു
പാലാ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച്, സീറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയും സമുദായവും എങ്ങനെയാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതെന്ന് സീറോ മലബാര്‍ സഭയെ പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പാലാ രൂപതയെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിലര്‍പ്പിച്ച ദിവ്യബലിമധ്യേ മാര്‍ തട്ടില്‍ പറഞ്ഞു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് Read More…
പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
പാലാ രൂപതയുടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വൈകുന്നേരം മൂന്നിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, വിന്‍സന്റ് മാര്‍ പൗലോസ് എന്നിവരും രൂപതയിലെ വൈദികരും സഹകാര്‍മികരാകും. മാര്‍ റാഫേല്‍ തട്ടില്‍ ജൂബിലി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, വികാരി Read More…
2200 ലധികം യുവജനങ്ങൾ പങ്കെടുത്ത KCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി
കോട്ടയം : ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ യുവജന ദിനാഘോഷം ജൂലൈ മാസം 21 ഞായറാഴ്ച മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 2200 ലധികം യുവജനങ്ങൾ ആണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും മോനിപ്പള്ളിയിൽ എത്തിച്ചേർന്നത്. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥിയായത് ലോക പ്രശസ്ത സഞ്ചാരിയും Read More…
കേന്ദ്ര ബജറ്റ്: മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും; ക്യാൻസർ മരുന്നുകളുടെ വില കുറയും
രാജ്യത്ത് മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വില കുറയും. തദ്ദേശ ഉത്പാദനം കൂട്ടാൻ കസ്റ്റംസ് നയം ആവിഷ്കരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുമെന്ന് ബജറ്റ്. അർബുദത്തിന് മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. ഇത് ക്യാൻസർ മരുന്നുകളുടെ വില കുറയാൻ വഴിയൊരുക്കും. മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറക്കും. മൊബൈൽ ഫോൺ ഇറക്കുമതി തീരുവ 15 ശതമാനമായി കുറച്ചു. രാജ്യത്ത് മൊബൈൽ ഇത്പാദനം കൂടിയതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് Read More…
നിപ വൈറസ്: കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും
നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് എത്തിക്കും. മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയ്യേണ്ട സ്രവപരിശോധന ഇവിടെ നടത്താനാകും. 330 പേരാണ് മരിച്ച പതിനാലുകാരന്റെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിക്കും. 14 Read More…
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം Read More…
കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് Read More…
മലപ്പുറത്ത് 14 കാരന് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്
കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് Read More…
എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ ഭരണങ്ങാനം അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ തീർത്ഥാടനംനടത്തി
ഭരണങ്ങാനം: എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 19 ആം തീയതി അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് തീർത്ഥാടനം നടത്തപ്പെട്ടു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് യുവജനങ്ങൾക്ക് സന്ദേശം നൽകി. വിശുദ്ധ കുർബാനയിലും തുടർന്ന് നടത്തപെട്ട ജപമാല പ്രദിക്ഷണത്തിലും രൂപതയിലെ യുവജനങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു.









