നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന Read More…
News
പ്രസംഗിച്ചു പ്രശ്നം പരിഹരിക്കുമോ?
ഫാ. വർഗീസ് വള്ളിക്കാട്ട് നിലവിലുള്ള വഖഫ് നിയമപ്രകാരം, വഖഫാണെന്നുവഖഫ് ബോർഡ് പ്രഖ്യാപിച്ച ഭൂമി വഖഫ് ഭൂമിയാണ്! മുനമ്പം വഖഫ് ഭൂമിയാണെന്നു വഖഫ് ബോർഡ് നിലപാടെടുത്തിട്ടുണ്ട്! അപ്പോൾ, മുനമ്പം വഖഫ് ഭൂമിയല്ല എന്ന് ഏതെങ്കിലും സംഘടനയോ, രാഷ്ട്രീയ പാർട്ടിയോ ,രാഷ്ട്രീയ നേതാക്കളോ മുനമ്പത്തു വന്നു പ്രസംഗിച്ചാൽ, മുനമ്പം വഖഫ് ഭൂമിയല്ലാതാകില്ല! മുനമ്പം എങ്ങനെ വഖഫ് ഭൂമിയായി എന്നു ചോദിക്കുമ്പോഴാണ് മുനമ്പത്തെ ജനങ്ങൾ എന്തിനുവേണ്ടി സമരം നടത്തുന്നു എന്നത് മുനമ്പത്തിന്റെ മാത്രം വിഷയമല്ല എന്നു വ്യക്തമാകുന്നത്! ഇന്ത്യയിലാകെ ഉയർന്നു വരാവുന്ന Read More…
സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികർ: മാർ റാഫേൽ തട്ടിൽ
കാക്കനാട്: സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നവരാകണം വൈദികരെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയിൽ ഈ വർഷം പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീറോമലബാർ സഭയിലെ എല്ലാ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി 289 വൈദിക വിദ്യാർഥികളാണ് പരിശീലനം പൂർത്തിയാക്കി ഈ വർഷം പൗരോഹിത്യത്തിനായി ഒരുങ്ങുന്നത്. ഇതിൽ 221 ഡീക്കന്മാർ സംഗമത്തിൽ പങ്കെടുത്തു. രാവിലെ പത്തുമണി Read More…
സഭയോടു ചേർന്ന് അല്മായശുശ്രൂഷകൾ സജീവമാക്കണം: കർദിനാൾ മാർ ക്ലീമിസ്
കൊച്ചി: സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർഥനയിലും ഐക്യത്തിലും അതിജീവിക്കാൻ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്‍റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. Read More…
പാലാ രൂപത ബൈബിൾ കൺവൻഷന് വേണ്ടിയുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് ആരംഭിക്കും
പാലാ രൂപത 42-ാമത് കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് (01-12-2024, ഞായർ) വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിക്കും. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുള്ള ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ Read More…
പാലാ ജൂബിലി തിരുനാളിന് ഇന്ന് കൊടിയേറും
പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി തിരുനാളിനു ഇന്ന് കൊടിയേറും. എട്ടിനാണ് പ്രധാന തിരുനാൾ. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. ഇന്ന് വൈകിട്ട് 4.30നു ളാലം പഴയ പള്ളിയിൽ കുർബാന. തുടർന്ന് 5.30നു തിരുനാൾ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. 6 നു കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്. നാളെ മുതൽ 6 വരെ ദിവസവും രാവിലെ Read More…
സെമിനാരി പിള്ളേരും അച്ചന്മാരും ചേർന്ന് ഒരു ക്രിസ്മസ് വൈബ്…
കൊച്ചി: ഈ ഡിസംബര്‍ മാസം ക്രിസ്മസ് കരോള്‍ സന്ധ്യകളില്‍ ആടിപ്പാടാന്‍ അച്ചന്‍മാരുടെയും ബ്രദേഴ്‌സിന്റെയും ഒരു കിടിലന്‍ സമ്മാനം. ‘The STAR from Heaven’ -എന്ന പേരില്‍ ഒരുകൂട്ടം വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്രിസ്മസ് കരോള്‍ ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകുകയാണ്. നസ്രായന്റെകൂടെ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് ഏറ്റെടുത്തത്. കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഈ കരോള്‍ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാനാലാപനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതരായ Read More…
പാലാ രൂപത നസ്രാണി കലണ്ടർ പ്രകാശിപ്പിച്ചു
പാലാ : 2024 ഡിസംബർ മുതൽ 2025 നവംബർ വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടർ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ പാലാ മെത്രാസന മന്ദിരത്തിൽ നടന്ന പ്രത്യേക വൈദിക സമ്മേളനത്തിൽ വച്ച് പ്രകാശിപ്പിച്ചു. കൽദായ/ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം, മാർത്തോമാ ശ്ലീഹായുടെ ആഗമനത്തോടെ തുടങ്ങുന്ന ഹെന്തോയിലെ( അവിക്ത ഇന്ത്യ) നസ്രാണികളുടെ ചരിത്രം, അനുദിനം ഉപയോഗിക്കേണ്ട വചനഭാഗങ്ങൾ, സഭാ പിതാക്കന്മാരുടെ വിവരണങ്ങൾ, ക്രൈസ്തവ സഭകളുടെ തുല്യതയും സ്വാതന്ത്ര്യവും ഐക്യവും പ്രകടമാക്കുന്ന സഭാ Read More…
മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ ജീവചരിത്രം പ്രകാശനം ചെയ്തു
ഷിക്കാഗോ സിറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ ജീവചരിത്രം പ്രകാശനം ചെയ്തു. “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി” എന്ന പേരിലുള്ള ഈ പുസ്തകം ഷിക്കാഗോയിൽ നടന്ന സിറോ മലബാർ എപ്പാർക്കിയൽ അസംബ്ലിയിലാണ് പ്രകാശനം ചെയ്തത്. ഫാ. ജോർജ് ദാനവേലിൽ എഡിറ്റിങ് നിർവഹിച്ച ഈ പുസ്തകത്തിന്‍റെ ആദ്യ പ്രതി ബിഷപ് മാർ ജോയ് ആലപ്പാട്ട് സിറോ മലങ്കര രൂപതാ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഈ പുസ്തകത്തിൽ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ Read More…
മഹത്വം തിരിച്ചറിയുന്നവർ പരസ്പരം ആദരിക്കും : മാര്‍ തോമസ് തറയില്‍
കാഞ്ഞിരപ്പള്ളി : മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് മനുഷ്യന്റെ മഹത്വത്തെയാണ്. മനുഷ്യമഹത്വത്തെ പൂര്‍ണ്ണമാക്കുന്നതിനാണ് ദൈവം മനുഷ്യനായി ചരിത്രത്തിലവതരിച്ചത്. ഓരോ വ്യക്തിക്കും ദൈവം നല്‍കുന്ന മഹത്വത്തെ മനസിലാക്കുമ്പോഴാണ് പരസ്പര ബഹുമാനം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ തറയില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ തറയില്‍ മെത്രാപ്പോലീത്തായുടെ അജപാലന ദൗത്യനിര്‍വ്വഹണത്തില്‍ Read More…










