ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും, മതേതരത്വം ദുർബലമാകുമ്പോൾ ഭരണഘടനയും ബലഹീനമാകുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടു പോകുന്നവരോ, കടത്തിക്കൊണ്ടു പോകുന്നവരോ അല്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. “മനുഷ്യക്കടത്ത് നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ്. ഈ ഭൂമിയിലെ മനുഷ്യർക്ക് സ്വർഗ്ഗം കാണിച്ചുകൊടുക്കുന്നവരാണ് കന്യാസ്ത്രീകൾ,” അദ്ദേഹം പറഞ്ഞു. Read More…
News
ക്നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാർ മാക്കീൽ പിതാവ് പഴയനിയമത്തിലെ പൂർവ്വ യൗസേപ്പിന്റെ പ്രതീകം : മാർ റാഫേൽ തട്ടിൽ
ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ഔദ്യോഗിക ധന്യൻ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ 50-ാം ചരമവാർഷിക സമാപനവും സംയുക്തമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടത്തപ്പെട്ടു. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദേശം നല്കി. ക്‌നാനായ സമുദായത്തിന്റെ അടയാള നക്ഷത്രമായി മാറിയ ധന്യൻ മാക്കീൽ പിതാവ് Read More…
ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയം: എസ്എംവൈഎം പാലാ രൂപത
പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘടിതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ Read More…
ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് ബിഷപ് പാംപ്ലാനി
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണിത്. രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ല. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനി. മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിൻ്റെ പേരിൽ വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. Read More…
രണ്ടാമത് അൽഫോൻസിയൻ പദയാത്രയുമായി SMYM രാമപുരം
രാമപുരം : SMYM-KCYM രാമപുരം യൂണിറ്റിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അൽഫോൻസിയൻ പദയാത്ര നടത്തപെട്ടു. പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തരണം ചെയ്തു കൊണ്ട്, വി. സഹനയാതനകളുടെ വഴിയേ സഞ്ചരിച്ച് 25 ഓളം യുവാക്കൾ രാമപുരത്തു നിന്നും കാൽനടയായി ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു. മപുരം ഫോറോനാ പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ ആശിർവാദത്തോടെ ആരംഭിച്ച പദയാത്രക്ക് യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ നേതൃത്വം നൽകി.
വൈദികസമ്പത്തിൽ തിളങ്ങി പാലാ രൂപത പ്ലാറ്റിനം ജൂബിലി തിരുകർമ്മങ്ങൾ
പാലാ : ദൈവവിളിയുടെ വിളനിലമെന്ന വിശേഷണത്തിലൂടെ ലോകമാകെ അറിയപ്പെടുന്ന പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലാകെ രൂപതയുടെ വൈദിക സമ്പത്താൽ സമ്പന്നമായിരുന്നു. സമാപനാഘോഷങ്ങൾക്ക് തുടക്കമിട്ട് നടന്ന വിശുദ്ധ കുർബാനയിൽ രൂപതാംഗങ്ങളായ നാനൂറോളം വൈദികരാണ് പങ്കെടുത്തത്. അഞ്ഞൂറോളം വൈദികരാണ് രൂപതയുടെ വിവിധ കർമ്മമേഖലകളിൽ സുവിശേഷ സാക്ഷ്യം സമ്മാനിക്കുന്നത്. രൂപതയിൽ നിന്ന് 40 മെത്രാന്മാർ സഭയിൽ വിവിധ രൂപതകളിലും ദേശങ്ങളിലുമായി സേവനം സമ്മാനിക്കുന്നുണ്ട്. സമ്മേളനത്തിന് മുൻപായി നടന്ന വിശുദ്ധ കുർബാനയിൽ ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. Read More…
ആശംസകളിലും അഭിനന്ദനങ്ങളിലും നിറഞ്ഞ് പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് പ്രൗഡോജ്ജ്വല സമാപനം
പാലാ: മൂന്നരലക്ഷത്തോളമുള്ള രൂപതാതനയർക്കാകെ പുതിയ മുന്നേറ്റവീഥി തുറന്ന് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വല സമാപനം. രൂപതയുടെ സമസ്തമേഖലകളിലും വ്യത്യസ്തങ്ങളായ കർമ്മപരിപാടികൾ നടപ്പിലാക്കിയാണ് ഒരുവർഷം നീണ്ട ആഘോഷങ്ങൾക്ക് തിരശീല വീണത്. ആഘോഷപരിപാടികൾക്ക് തുടക്കമിട്ട സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ് സമാപനസമ്മേളനത്തിലും ഉദ്ഘാടകനായെത്തിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റും തൃശൂർ Read More…
ദേശീയ ന്യൂനപക്ഷ – ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകളുടെ നിർജീവാവസ്ഥ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കെസിബിസി ജാഗ്രത കമ്മീഷൻ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ തുടങ്ങിയവയിലെ അധ്യക്ഷൻ ഉൾപ്പെടെയുള്ള അംഗങ്ങൾ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത കമ്മീഷനുകളെ നിർജീവമാക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധവും പ്രതിഷേധാർഹവുമാണ്. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാൻ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നത് അവരെ കൂടുതൽ പാർശ്വവൽക്കരിക്കുന്നതിന് തുല്യമാണ്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം 2020 മാർച്ചിന് ശേഷം ഉണ്ടായിട്ടില്ല എന്നതിന് പുറമെ, ഇപ്പോൾ Read More…
പാലാ രൂപത ലഹരിവിരുദ്ധ മാസാചരണ സമാപനം രാമപുരത്ത് 29 ന്
പാലാ: പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാസഭയുടെ ആഹ്വാനമനുസരിച്ച് അഗോള ലഹരിവിരുദ്ധ ദിനത്തില്‍ തുടക്കംകുറിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനം 29 ന് ഉച്ചകഴിഞ്ഞ് 2 ന് രാമപുരത്ത് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പാരിഷ്ഹാളില്‍ നടക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും. പാലാ Read More…
ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത
പാലാ: വർത്തമാനകാല സാമൂഹ്യ – സാമുദായിക തലങ്ങളിലെ നിരവധി പുനർവിചിന്തനങ്ങൾക്ക് കാരണമായ തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി , മോസ്ക് ആക്കി മാറ്റിയ ഉണങ്ങാത്ത മുറിവിന് അഞ്ചു വർഷം പൂർത്തിയായതിൻ്റെ ഓർമ്മ പുതുക്കി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ഫൊറോനയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ ദിനം ആചരിച്ചു. ലോകമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അനുസ്മരിച്ച് യുവജനങ്ങൾ ഒന്നുചേർന്ന് ദീപം തെളിച്ചു. പാലാ ളാലം സെൻ്റ്. മേരീസ് Read More…










