കപ്പഡോഷ്യയിലെ സിസേറിയയ്ക്കടുത്തുള്ള മൗതലസ്‌കെയിൽ സൈനിക മേധാവി ജോണിൻ്റെയും സോഫിയയുടെയും മകനായി വിശുദ്ധ സബാസ് ജനിച്ചു. സാബാസ് വളരെ ലളിതജീവിതം നയിച്ച ശാന്തനായ ഒരു മനുഷ്യനായിരുന്നു. പലസ്തീനിയന്‍ സഭയുടെ ഏറ്റവും ഉന്നതമായ സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്ന അദ്ദേഹം. ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കളുടെ മകനായി ജനിച്ച സാബാസ് മാതൃസഹോദരന്റെ സംരക്ഷണത്തിലാണ് ആദ്യം കഴിഞ്ഞിരുന്നത്. പിതാവ് സൈനിക ഉദ്യോഗസ്ഥനായിരുന്നതിനാല്‍ അദ്ദേഹം അലക്‌സാന്‍ഡ്രിയായിലായിരുന്നു. മാതൃസഹോദരന്റെ ഭാര്യ ക്രൂരയായ ഒരു സ്ത്രീയായിരുന്നു. അവര്‍ കഠിനമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് സാബാസ് അവിടെനിന്നു തന്റെ പിതൃസഹോദരന്റെ വീട്ടിലേക്ക് Read More…
Daily Saints
വി. ജോണ്‍ ഡമസീന്‍ : ഡിസംബർ 4
ഡമാസ്‌കസില്‍ ജനിച്ച വി. ജോണ്‍ ഡമസീന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജെറുസലേമിന് സമീപത്തുള്ള ഒരു ആശ്രമത്തിലാണ് ചെലവഴിച്ചത്. പൗരസ്ത്യപാരമ്പര്യത്തിലെ അവസാനത്തെ സഭാപിതാവായി യോഹന്നാൻ കണക്കാക്കപ്പെടുന്നു. കത്തോലിക്കാ സഭയും അദ്ദേഹത്തെ വേദപാരംഗതനായി മാനിക്കുന്നു. മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെക്കുറിച്ച് എഴുതിയിട്ടുള്ള യോഹന്നാന് കത്തോലിക്കാസഭയിൽ “സ്വർഗ്ഗാരോഹണത്തിന്റെ വേദശാസ്ത്രി” എന്ന അപരനാമവുമുണ്ട്. അദ്ദേഹം യേശുവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപവണക്കത്തെ എതിര്‍ത്തിരുന്ന ഐക്കണോക്ലാസ്റ്റ് എന്ന വിഭാഗത്തിനെതിരെ പോരാടി. ഗ്രീക്ക് പിതാക്കന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ എക്‌സ്‌പോസിഷന്‍ ഓഫ് ദ ഓര്‍ത്തഡോക്‌സ് ഫെയ്ത്ത് എന്ന ഗ്രന്ഥം മികച്ച ഒരു Read More…
വിശുദ്ധ ഫ്രാൻസിസ് സേവ്യർ: ഡിസംബർ 3
ഫ്രാൻസിൽ ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ. വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു. ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ഇന്ത്യയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ പങ്കു പ്രധാനമായി. ഇന്ത്യക്ക് പുറമേ ജപ്പാൻ, മൊളൊക്കസ്, ബോർണിയോ എന്നിങ്ങനെ, ക്രിസ്ത്യൻ മിഷനറികൾ അധികം കടന്നു Read More…
വിശുദ്ധ ബിബിയാന: ഡിസംബർ 2
ജൂലിയൻ വിശ്വാസത്യാഗിയാൽ നാടുകടത്തപ്പെട്ട മുൻ പ്രിഫെക്റ്റ് ഫ്ലാവിയാനസിൻ്റെ മകളായിരുന്നു ബിബിയാന. അദ്ദേഹത്തിൻ്റെ ഭാര്യ ഡഫ്രോസ, രണ്ട് പെൺമക്കളായ ഡെമെട്രിയ, ബിബിയാന എന്നിവരും ജൂലിയൻ്റെ പീഡനത്തിന് ഇരയായി. ബിബിയാനയെയും ഡിമെട്രിയയെയും അവരുടെ സ്വത്തുക്കൾ എടുത്തുകളയുകയും ദാരിദ്ര്യമനുഭവിക്കുകയും ചെയ്തു. എന്നിരുന്നാലും, അവർ തങ്ങളുടെ വീട്ടിൽ ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിച്ചു. വിശപ്പും ഇല്ലായ്മയും അവരെ ബാധിച്ചില്ലെന്ന് കണ്ട അപ്രോനിയനസ് അവരെ വിളിച്ചു. ഡിമെട്രിയ തൻ്റെ വിശ്വാസം ഏറ്റുപറഞ്ഞ ശേഷം സ്വേച്ഛാധിപതിയുടെ കാൽക്കൽ മരിച്ചു. ബിബിയാന വലിയ കഷ്ടപ്പാടുകൾഅനുഭവിച്ചു. ബിബിയാന റുഫീന Read More…
വിശുദ്ധ എലീജിയൂസ്: ഡിസംബർ 1
ഏകദേശം 588-നടുത്ത് ഫ്രാൻസിൽ ജനിച്ച എലീജിയൂസ് ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. സമർത്ഥനും വിശ്വസ്തനുമായിരുന്ന എലിജിയസിനെ പാരീസിലെ ക്ലോട്ടയർ രണ്ടാമൻ രാജാവ് ഒരിക്കൽ ഒരു സിംഹാസനം നിർമ്മിക്കുവാൻ ഏർപ്പെടുത്തി. എന്നാൽ രാജാവ് നൽകിയ സ്വർണ്ണം കൊണ്ട് അദ്ദേഹം രണ്ടു സിംഹാസനങ്ങൾ നിർമ്മിച്ചു നൽകി. ഈ പ്രവൃത്തിയിൽ സന്തുഷ്ടനായ രാജാവ് എലിജിയനെ തന്റെ സ്വർണ്ണഖനികളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചു. പ്രാർഥനകളിലൂടെയും ഉപവാസമനുഷ്ഠാനങ്ങളിലൂടെയും ജീവിച്ചിരുന്ന എലീജിയൂസ് തന്റെ സമ്പാദ്യങ്ങൾ സാധുജനങ്ങൾക്ക് ധാനം നൽകി. രോഗികളെയും നിരാലംബരെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിൽ തൽപ്പരനായിരുന്നു. അടിമവേല ചെയ്തിരുന്നവരെ Read More…
വിശുദ്ധ അന്ത്രയോസ് ശ്ലീഹാ: നവംബർ 30
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ് ശ്ലീഹാ. മറ്റൊരു അപ്പസ്തോലനായ പത്രോസ് ശ്ലീഹായുടെ സഹോദരനാണ് ഇദ്ദേഹം. യേശു ആദ്യമായി വിളിച്ചു ചേർത്ത അപ്പസ്തോലൻ ഇദ്ദേഹമാണ്. അതിനാൽ ആദിമസഭയുടെ പാരമ്പര്യത്തിൽ ‘ആദ്യം വിളിക്കപ്പെട്ടവൻ’ എന്ന അർത്ഥത്തിൽ ഇദ്ദേഹത്തെ പ്രോട്ടക്ലെറ്റോസ് എന്ന് പരാമർശിച്ചിരുന്നു. അന്ത്രയോസ് ഗലീലിയിലെ ബെത്‌സെയ്ദായിൽ ജനിച്ചു. യോന എന്നായിരുന്നു പിതാവിന്റെ പേര്. ‘അന്ത്രയോസ്’ എന്നത് യഹൂദന്മാർ ഉപയോഗിച്ചു വന്ന ഗ്രീക്ക് പേരാണ്. തിബര്യാസ് എന്നു കൂടി അറിയപ്പെടുന്ന ഗലീല കടൽത്തീരത്ത് താമസിച്ചിരുന്ന യഹൂദരിൽ ഗ്രീക്ക് സ്വാധീനം Read More…
വിശുദ്ധ സാറ്റര്‍ണിനൂസ്: നവംബർ 29
ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ് A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ് വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്. വിശുദ്ധ സാറ്റര്‍ണിനൂസ് ടൌലോസില്‍ തന്റെ വിശുദ്ധ സഭാ ഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ് തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി Read More…
വിശുദ്ധ കാതറിൻ ലേബോർ : നവംബർ 28
1806 മേയ് 2-ന് ഫ്രാൻസിലെ ബർഗണ്ടി മേഖലയിൽ മഡലീൻ ലൂയിസ് ഗോണ്ടാർഡിൻ്റെയും പിയറി ലേബറിൻ്റെയും മകനായി കാതറിൻ ലേബോർ ജനിച്ചു . 1815 ഒക്ടോബർ 9-ന് ലേബറിന് ഒമ്പത് വയസ്സുള്ളപ്പോൾ ലേബറിൻ്റെ അമ്മ മരിച്ചു. അവളും അവളുടെ സഹോദരി മേരി ആൻ്റോനെറ്റും അവരുടെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ (5.6 മൈൽ) അകലെയുള്ള സെൻ്റ്-റെമി എന്ന ഗ്രാമത്തിലെ അമ്മായിയുടെ വീട്ടിലേക്ക് മാറി. അവിടെ വച്ചാണ് കാതറിൻ വിശുദ്ധ വിൻസെൻ്റ് ഡി പോലൈൻ സ്വപ്നം കണ്ടു. പുരോഹിതൻ അവളോട് Read More…
റെയിസിലെ വിശുദ്ധ മാക്സിമസ് :നവംബർ 27
വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു. 426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ Read More…
മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ് : നവംബർ 26
1676 ഡിസംബർ 20-ന് ഇറ്റലിയിലെ പോർട്ടോ മോറിസിലാണ് വിശുദ്ധ ലിയോണാർഡ് ജനിച്ചത്. ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷേ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ1697 ഒക്‌ടോബർ Read More…