1880 ജൂലൈ 18 ന് എലിസബത്ത് കാറ്റെസ് എന്ന പേരിൽ ചെറിലെ അവോർഡിലെ സൈനിക താവളത്തിൽ ക്യാപ്റ്റൻ ജോസഫ് കാറ്റെസിൻ്റെയും മേരി റോളണ്ടിൻ്റെയും ആദ്യ കുട്ടിയായി അവർ ജനിച്ചു. എലിസബത്തിൻ്റെ പിതാവ് 1887 ഒക്ടോബർ 2-ന് അപ്രതീക്ഷിതമായി മരിച്ചു.തുടർന്ന് കുടുംബം ഡിജോണിലേക്ക് മാറി. എലിസബത്തിന്റെ ആദ്യ കുർബാന 1891 ഏപ്രിൽ 19 ന് സെൻ്റ്-മിഷേലിൽ ആയിരുന്നു. കുട്ടിക്കാലത്ത് എലിസബത്തിന് ഭയങ്കര ദേഷ്യമായിരുന്നു. ആദ്യ കുർബാന സ്വീകരിച്ചതിനുശേഷം അവൾ കൂടുതൽ ആത്മനിയന്ത്രണം നേടുകയും ദൈവത്തെയും ലോകത്തെയും കുറിച്ച് ആഴത്തിലുള്ള Read More…
Daily Saints
വിശുദ്ധ വില്ലിബ്രോഡ് : നവംബർ 7
നോര്‍ത്തമ്പ്രിയായില്‍ 658-ല്‍ വില്ലിബ്രോഡ് ജനിച്ചു. ഒരു ബനഡിക്‌ടൈന്‍ സന്ന്യാസിയായിരുന്നു അദ്ദേഹം. യോര്‍ക്കിനു സമീപമുള്ള റിപ്പണിലെ ഒരാശ്രമത്തിലായിരുന്നു വിദ്യാഭ്യാസം. ഇരുപതാമത്തെ വയസ്സില്‍ അയര്‍ലണ്ടില്‍ പോയി പന്ത്രണ്ടു വര്‍ഷം വി. എഗ്ബര്‍ട്ടിന്റെ ശിഷ്യത്വം സ്വീകരിച്ചു ജീവിച്ചു. പിന്നീട് എഗ്ബര്‍ട്ട് വില്ലിബ്രോഡിനെ പതിനൊന്ന് സന്ന്യാസിമാരോടൊപ്പം മിഷന്‍ പ്രവര്‍ത്തനത്തിനായി ഫ്രീസിയായിലേക്ക് അയച്ചു. 692-ല്‍ റോം സന്ദര്‍ശിച്ചപ്പോള്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പിന്റെ അംഗീകാരം ലഭിച്ചു. രണ്ടാമത്തെ റോമാ സന്ദര്‍ശനവേളയില്‍ പോപ്പ് സെര്‍ജിയസ് ഒന്നാമന്‍ ഫ്രീസിയാക്കാരുടെ ആര്‍ച്ചുബിഷപ്പായി വില്ലിബ്രോഡിനെ അഭിഷേകം ചെയ്യുകയും അദ്ദേഹത്തെ ക്ലമന്റ് Read More…
ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ് : നവംബർ 6
നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം Read More…
വിശുദ്ധ സക്കറിയയും എലിസബത്തും: നവംബർ 5
ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ Read More…
വി. ചാള്‍സ് ബോറോമിയോ: നവംബർ 4
ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. അപ്പനായ ഗിബർട്ടോ ബൊറോമിയോ പ്രഭുവിന്റെയു കുടുംബത്തിന്റെയും അച്ചടക്കവും ശിക്ഷണവും അമ്മയായ മാർഗരിറ്റായുടെ ഈശോയെ കുറിച്ചുള്ള കഥകളും ഉത്തമ ക്രൈതവ ജീവിതം നയിക്കേണ്ടതിനെ കുറിച്ചുള്ള ആവേശകരമായ പഠിപ്പിക്കലുകളും , ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ ചാൾസിനെ പ്രേരിപ്പിച്ചു. ചാൾസിന്റെ ഒമ്പതാം വയസിൽ അമ്മ മരിച്ചു. തന്റെ കഴിവുകളും സമ്പത്തും സഹജീവികൾക്കു കൂടി അർഹതപ്പെട്ടതാണെന്ന ചിന്ത ചാൾസിന് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. 12-ാം വയസിൽ ആത്മീയ ജീവിതം Read More…
സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ; നവംബർ 2
നവംബർ 2 തിരുസഭ സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ആചരിക്കുന്നു. ഓരോവിശ്വാസ പ്രമാണത്തിലും നാം ഇപ്രകാരം പ്രഖ്യാപിക്കാറുണ്ട് പുണ്ണ്യവാളന്മാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു വലിയ വിശ്വാസസത്യമായിട്ടാണ് സഭ പ്രഖ്യാപിക്കുന്നത്. ഇതിലൂടെ വിരൽചൂണ്ടുന്നത് തിരുസഭ എന്നത് ജീവിച്ചിരിക്കുന്നവരായ നമ്മളുടെയും സ്വർഗ്ഗത്തിലായിരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും ഒരു കൂട്ടായിമ ആണെന്നാണ്. ശുദ്ധീകരണാത്മാക്കളുടെ ദിനമായ ഇന്ന് പൂർണദണ്ഡവിമോചനം അനുവദനീയമാണ്. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക ദണ്ഡവിമോചന പ്രാർത്ഥനകൾ ഇന്നേ ദിവസം നടത്തപ്പെടുന്നു. വർഷത്തിൽ നവംബർ 1 മുതൽ 8 വരെ പൂർണ്ണ ദണ്ഡവിമോചനത്തിനും അല്ലാത്ത Read More…
സകല വിശുദ്ധരുടെയും തിരുനാള്‍: നവംബർ 1
എല്ലാ വർഷവും നവംബർ ഒന്നിന് തിരുസഭ എല്ലാ വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നു. രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവര്‍ വിശുദ്ധരെയും രക്തസാക്ഷികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നതായി തെളിവുകളുണ്ട്. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ എഴുതിയ പോളികാര്‍പ്പിന്റെ രക്തസാക്ഷിത്വത്തില്‍ ഈ വസ്തുത വ്യക്തമാണ്. പതിവുപോലെ, അതിനുശേഷം അവര്‍ വലിയ മൂല്യമുള്ള സ്വര്‍ണ്ണത്തെക്കാള്‍ പരിശുദ്ധമായ അവന്റെ അസ്ഥികള്‍ ശേഖരിക്കുകയും ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു. അതുവഴി അവര്‍ ഒന്നിച്ചു കൂടുമ്പോള്‍ അവന്റെ രക്തസാക്ഷിത്വം ഓര്‍മ്മിക്കാനും അവനെ ഓര്‍ത്തു ആനന്ദിക്കുവാനും ശ്രദ്ധിച്ചിരുന്നു. പൊതുവായി Read More…
വിശുദ്ധ അൽഫോൺസസ് റോഡ്രിഗസ് :ഒക്ടോബർ 31
1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ് വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു. 1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും Read More…
വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ: ഒക്ടോബർ 30
വിശുദ്ധ മാർസെല്ലസ് ഓഫ് ടാംഗിയർ അല്ലെങ്കിൽ വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ – 298 എഡി ഒരു റോമൻ ശതാധിപനായിരുന്നു. കത്തോലിക്കാ സഭയിൽ ഒരു രക്തസാക്ഷി-വിശുദ്ധനായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ തിരുനാൾ ഒക്ടോബർ 30 ന് ആഘോഷിക്കുന്നു. 298 ജൂലൈയിൽ മാക്‌സിമിയൻ ചക്രവർത്തിയുടെ ജന്മദിനാഘോഷ വേളയിൽ , മാർസെല്ലസ് തൻ്റെ പദവിയുടെ ചിഹ്നം വലിച്ചെറിഞ്ഞുകൊണ്ട് തൻ്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും താൻ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് Read More…
വിശുദ്ധ നാർസിസസ്: ഒക്ടോബർ 29
ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ് വിശുദ്ധ നാർസിസസ് ജനിച്ചത്, ജറുസലേമിൻ്റെ 30-ാമത്തെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന് ഏകദേശം 80 വയസ്സായിരുന്നു. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് Read More…