മത്തായി 5:1-12
ആത്മാവിന്റെ സൗഭാഗ്യങ്ങൾ.
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന സുവിശേഷ ഭാഗ്യങ്ങൾ വിലപിക്കുന്നവരെയും ശാന്തശീലരെയും നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെയും കരുണയുള്ളവരെയും ഹൃദയശുദ്ധിയുള്ളവരെയും സമാധാനം സ്ഥാപിക്കുന്നവരെയും നീതിക്കുവേണ്ടി പീഢനമേൽക്കുന്നവരെയുമെല്ലാം സ്പർശിച്ചു നിൽക്കുന്നു.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ദൈവരാജ്യത്തിൻ്റെ വ്യത്യസ്ഥ മുഖഭാവങ്ങളാണിത്. അവനെ പ്രതി പീഢനവും നിന്ദനവും ഏൽക്കുമ്പോൾ അവർ അനുഗ്രഹീതരായിത്തീരുമെന്നും സ്വർഗ്ഗത്തിൻ്റെ സന്തോഷമാണ് അവരുടെ ആശ്വാസമെന്നും അവൻ വാഗ്ദാനം ചെയ്യുന്നു.
തനിക്കു മുമ്പേ കടന്നു പോയ പ്രവാചകൻമാരെയും ഇപ്രകാരം അവർ പീഡിപ്പിച്ചു എന്നും സഹനം ശിഷ്യത്വത്തിൻ്റെ അവകാശമാണ് എന്നും അവൻ പഠിപ്പിക്കുന്നു. സുവിശേഷ വഴിയിൽ, സഹനത്തിലും ത്യാഗത്തിലും അടിപതറാതെ ദൈവരാജ്യത്തെ മുന്നിൽ കണ്ട് ജീവിക്കുവാനുള്ള അനുഗ്രഹത്തിനായി നമുക്കു പ്രാർത്ഥിയ്ക്കാം.