News Social Media

ക്രൈസ്തവ കാരുണ്യം സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖമുദ്ര: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികമായ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ ,സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള അറുപതിന പരിപാടിയുടെ ഉദ്ഘാടനം ജോസ് കെ മാണി Read More…

News Social Media

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ

സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതിയെന്ന് ഉന്നത Read More…

News Social Media

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; നടപടി പിതാവിന്റെ ഹര്‍ജിയില്‍

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി Read More…

Daily Saints Reader's Blog

ആവിലായിലെ വിശുദ്ധ യോഹന്നാൻ: മെയ് 10

വിശുദ്ധ യോഹന്നാൻ സ്‌പെയിനിലെ ടൊളേഡോയിൽ 1499 ജനുവരി 6 ന് ജനിച്ചു. 1526-ൽ പൗരോഹിത്യം സ്വീകരിച്ചു. സ്‌പെയിനിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇദ്ദേഹം സുവിശേഷ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ, ചില തെറ്റിദ്ധാരണകളാൽ യോഹന്നാൻ 1531-ൽ കാരാഗൃഹത്തിലടക്കപ്പെട്ടു. ഒരു വർഷക്കാലമാണ് ഇദ്ദേഹം ജയി‌ൽവാസം അനുഭവിച്ചത്. ഈ കാരാഗൃഹവാസക്കാലത്താണ് ദൈവികരഹസ്യങ്ങൾ കൂടുതലായി ഉൾക്കൊള്ളുവാൻ സാധിച്ചതെന്ന് വിശുദ്ധ യോഹന്നാൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്‌. 1569-മേയ് 10 ന് അന്തരിച്ച യോഹന്നാനെ 1893-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1970 മേയ് 30-ന് പോൾ Read More…

News Social Media

മാർ റാഫേൽ തട്ടിൽ പിതാവിനു സ്വീകരണം; നോക്ക് തീർഥാടനം ശനിയാഴ്ച

ഡബ്ലിൻ: സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഡബ്ലിനിൽ ഊഷമള സ്വീകരണം. അയർലൻഡിൽ എത്തിചേർന്ന റാഫേൽ തട്ടിൽ പിതാവിനും സിറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിനും അയർലണ്ട് സിറോ മലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി. കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ടും, അയർലണ്ട് സിറോ മലബാർ സഭയുടെ ട്രസ്റ്റിമാരായ Read More…

News Social Media

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ Read More…

News Social Media

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ ഇന്നറിയാം

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി Read More…

Daily Saints Reader's Blog

വിശുദ്ധ പച്ചോമിയസ് : മേയ് 9

A.D 292ൽ ഈജിപ്തിലെ തീബസിൽ ജനിച്ച വിശുദ്ധ പച്ചോമിയസ് ഇരുപതാം വയസ്സിൽ സൈന്യത്തിൽ ചേർന്ന് ഒരു സൈനികനായി.എന്നാൽ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം മാമോദീസ സ്വീകരിക്കുകയും ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു. സൈനിക ജീവിതം ഉപേക്ഷിച്ച ശേഷം എ.ഡി. 317ല്‍ പച്ചോമിയസ് സന്യാസിയായി. ഏകാന്തജീവിതം നയിച്ചുപോന്ന വിശുദ്ധന് ഒരിക്കൽ ഒരു ദർശനമുണ്ടാവുകയും, ഒരു ആശ്രമം സ്ഥാപിക്കുവാനുള്ള ദൗത്യം തനിക്ക് ഏൽപ്പിക്കപ്പെടുന്നതായി അനുഭവപ്പെടുകയും ചെയ്തു. അതുവരെയും ഏകാന്തജീവിതം നയിച്ചിരുന്ന സന്യാസികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സന്യാസികൾ സമൂഹമായി ആശ്രമങ്ങളിൽ ജീവിക്കുന്ന Read More…

News Social Media

കത്തോലിക്ക കോൺഗ്രസ്‌ 106 ആം ജന്മ വാർഷിക ആഘോഷം: അവലോകന നേതൃസംഗമം നടന്നു

അരുവിത്തുറ :കത്തോലിക്ക കോൺഗ്രസ്‌ 106 ആം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായ ഗ്ലോബൽ സമുദായ സമ്മേളനവും റാലിയും മെയ്‌ 12ന് അരുവിത്തുറയിൽ വെച്ച് നടത്തും. സമ്മേളന പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി രൂപത നേതൃസംഗമം അരുവിത്തുറയിൽ നടന്നു. അരുവിത്തുറ ഫോറോനാ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ യോഗം ഉത്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപത പ്രസിഡന്റ്‌ ഇമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാല രൂപത ഡയറക്ടർ ഡോക്ടർ ജോർജ് വര്ഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ സെക്രട്ടറി Read More…

News Social Media

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ കാലം ചെയ്തു

ബിലീവേഴ്സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (74) വിടവാങ്ങി. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ പ്രഥമ മെത്രാപ്പോലീത്ത വിടവാങ്ങി. അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. Read More…