പാലാ: മാരക ലഹരിയില്‍ മാനസിക നില നഷ്ടപ്പെട്ട് തിമിര്‍ത്താടുന്ന തലമുറയെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും നിയന്ത്രിക്കണമെന്ന് കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസിഡന്റ് പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു. ലഹരിയുടെ മാസ്മരികതയില്‍ പരിസരബോധവും, മാനസിക നിലയും തകരാറിലാകുന്ന ഇളംതലമുറയും, യുവതലമുറയും നാടിന് തുടരെ ഭീഷണിയാകുകയാണ്. ഇതിനെ കുട്ടിക്കളിയെന്ന് പറഞ്ഞ് തള്ളാനാവില്ല. പേക്കൂത്തുകള്‍ക്ക് ധൈര്യം പകരാന്‍ മാരക ലഹരിയെക്കൂട്ടുപിടിക്കുകയാണിവര്‍. റവന്യു-എക്‌സൈസ്-പോലീസ്-ഫോറസ്റ്റ് സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും നിരന്തര പരിശോധനകള്‍ നടത്തുകയും വേണം. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ സ്വീകരിച്ച അതേ Read More…
Author: Web Editor
വിശുദ്ധ നെസ്‌റ്റോറിൻ്റെ തിരുനാൾ : ഫെബ്രുവരി 26
ഡേസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ് വിശുദ്ധ നെസ്‌റ്റോര്‍. പംഫിലിയായിലെ മെത്രാനായിരുന്ന നെസ്‌റ്റോര്‍ വിശ്വാസ പ്രചാരണത്തിനും ജീവിത വിശുദ്ധിക്കും പുകള്‍പെറ്റ ഒരാളായിരുന്നു. വിശുദ്ധന്റെ പ്രശസ്തിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗവര്‍ണര്‍ എപ്പോളിയൂസിന്റെ ചെവിയിലുമെത്തി. ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടി വര്‍ദ്ധിച്ച ക്രൂരതയോടെ ക്രിസ്തുവിന്റെ ശാന്തരായ ശിഷ്യരെ ഗവര്‍ണര്‍ മര്‍ദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു മര്‍ദ്ദകനെ അയച്ചു ബിഷപ് നെസ്റ്റോറിനെ പിടിച്ചുകൊണ്ടുവരികയും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയില്‍ കുരിശില്‍ തറയ്ക്കുകയും ചെയ്തു. 250-ാം ആണ്ടിലായിരുന്നു ഈ കുരിശുമരണം.
എളിമപ്പെടാം; ശിശുവിനെപ്പോലെ നിഷ്കളങ്കരായിത്തീരാം…
മർക്കോസ് 9 : 33 – 41മാറ്റണം നാം നമ്മെത്തന്നെ തങ്ങളിൽ വലിയവൻ ആര് ? എന്ന ചോദ്യം ശിഷ്യരിലുയരുന്നു. രോഗസൗഖ്യം നൽകുന്നതിൽ പരാജയപ്പെട്ടിട്ടും, ദിശാബോധം നിറഞ്ഞ പ്രാർത്ഥന ഇല്ലാതിരുന്നിട്ടും, അവന്റെ പീഡാനുഭവവിവരണം അവരിൽ ഭയം ജനിപ്പിച്ചിട്ടും, തങ്ങളിൽ വലിയവൻ ആരെന്ന ഭാവത്തിനുമാത്രം, ഒരു കോട്ടവും തട്ടിയില്ല. ദൈവരാജ്യത്തിലെ വലുപ്പം, ത്യാഗപൂർണ്ണമായ ശുശ്രൂഷയാണെന്നു അവൻ അവരെ പഠിപ്പിക്കുന്നു. ആഗ്രഹം തെറ്റല്ല. എന്നാൽ, സ്വയം ചെറുതാകളിലെ വലുപ്പമാണ് പ്രധാനം. സ്വാർത്ഥതാമനോഭാവത്തിൽനിന്നും, നിസ്വാർത്ഥ സേവനത്തിലേക്ക് മനസ്സും ശരീരവും തിരിയണം. സഹോദര Read More…
തൃശൂർ അതിരൂപതാ സമുദായ ജാഗ്രതാ സമ്മേളനം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നു. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിന് നടപടി കൈക്കൊള്ളണം. ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെ പ്രമേയം അപലപിച്ചു. സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ വിവേചനവും, നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് Read More…
പാലാ രൂപത കുടുംബകൂട്ടായ്മ 26-ാമത് വാർഷികം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
പാലാ: ഏറ്റവും ആഴമായ ബന്ധമാണ് പുരുഷനും സ്ത്രിയും തമ്മിലുള്ളത്. വിവാഹത്തിലുടെയും കുട്ടികളിലൂടെയും ഇവർ ഒന്നായി തീരുന്ന കുടുംബം കുട്ടായ്മയാണ്. അനാദി മുതൽ ദൈവം കൂട്ടായ്മ പ്ലാൻ ചെയ്തിരുന്നു. ദൈവത്തിൻ്റെ കരം പിടിച്ച് ആദിമാതാപിതാക്കൾ ഏദൻ തോട്ടത്തിലുടെ ഉലാത്തിയതാണ് ഏറ്റവും നല്ല കൂട്ടായ്മ. ദൈവം തന്നെ കുട്ടായ്മയാണ്. ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നതും കൂട്ടായ്മയാണ്. കൂട്ടായ്മയുടെ പ്രവർത്തന മൂലമാണ് രൂപത ഒറ്റക്കെട്ടായി പോകുന്നതെന്നും 26ആമത് പാലാ രൂപത കുടുംബകൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് Read More…
വാഴ്ത്തപ്പെട്ട റാണി മരിയ: ദൈവസ്‌നേഹത്തിനായി ജീവന്‍ വെടിഞ്ഞവള്‍
ദരിദ്രരോട് സുവിശേഷം പ്രസംഗിക്കൂ എന്ന യേശുക്രിസ്തുവിന്റെ ആഹ്വാനം ശിരസാ വഹിച്ച്, സുവിശേഷത്തെയും യേശുസ്‌നേഹത്തെയും പ്രതി സ്വയം ബലിയായി തീര്‍ന്ന മഹത് വ്യക്തിയാണ് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ. ദൈവവിളി സ്വീകരിച്ച് ഉത്തരേന്ത്യയില്‍ സുവിശേഷ വേലയ്ക്കായി പുറപ്പെട്ട സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25നാണ് രക്തസാക്ഷിയായത്. ഉത്തരേന്ത്യയിലെ പാവങ്ങളുടെ ഉന്നമനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍, അവരോട് യേശുസ്‌നേഹത്തെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ 54 മുറിവുകളാണ് അവള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയത്. മരണത്തിനും തോല്‍പ്പിക്കാനാവാത്ത ദൈവസ്‌നേഹത്തിന്റെ നെയ്ത്തിരിയാണ് Read More…
പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ
കൊച്ചി: കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. ദൈവാലയത്തിൽ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസ്സം വരുത്തുന്ന തരത്തില്‍ ദൈവാലയ പരിസരത്തും പള്ളി അങ്കണത്തിലും അനധികൃതമായി പ്രവേശിച്ച് ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും Read More…
ഈ നോമ്പുകാലത്ത് ദൈവത്തോട് കൂടുതൽ അടുക്കാനുള്ള വഴി….
മത്തായി 6 : 1 – 8,16 – 18വ്യക്തിബന്ധം മനുഷ്യപ്രശംസക്കുവേണ്ടി ആത്മീയതയിൽ കപടത തെല്ലും ചേർക്കാൻ പാടില്ല എന്നവൻ ഈ വചനഭാഗത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ദാനധർമ്മം ചെയ്യുമ്പോൾ പ്രശംസയ്ക്കായി കാഹളം മുഴക്കിയും, പ്രാർത്ഥിക്കുമ്പോൾ മറ്റുള്ളവർ കാണുവാൻ പൊതുസ്ഥലങ്ങൾ തിരഞ്ഞെടുത്തും, ഉപവസിക്കുമ്പോൾ മുഖം വികൃതമാക്കിയും, യഹൂദർ ഈ മൂന്ന് സുകൃതങ്ങളിലും കാപട്യം ചാർത്തുന്നു. ഇവയുടെ അനുഷ്ഠാനങ്ങളിലെ സ്വാഭാവികലക്ഷ്യം വിട്ട്, ദുരുദ്ദേശ്യപരമായി ചെയ്യുന്നു. എല്ലാ സത്പ്രവൃത്തികളും, സഹോദര നന്മയ്ക്കും ദൈവമഹത്വത്തിനുമാണെന്നുള്ള സത്യം മറക്കുന്നു. ഓരോ സത്പ്രവൃത്തിയുടേയും ഉദ്ദേശ്യശുദ്ധിയിലേക്ക് അവൻ Read More…
പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോമലബാർസഭ
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024 ) പെസഹാ വ്യാഴം (28/ 03/2024) ദുഃഖവെള്ളി (29 / 03/2024) ഈസ്റ്റർ (31/03 2024 ) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളിൽ ക്രൈസ്തവർ പള്ളിയിലും മറ്റു തീർത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുകയും ചെയ്യുന്ന ദിവസങ്ങളാണ്. ഈ വർഷത്തെ പൊതു അവധിയുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പത്തികവർശം അവസാനിക്കുന്നത് Read More…
ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റം അപലപനീയം: സീറോമലബാര്‍സഭ
പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ Read More…