സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പും നൽകി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. Read More…
Author: Web Editor
നാച്ച്വറൽ എക്കോളജി അവാർഡ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്ക്
പാലാ : ജൈവകൃഷി രീതിയും ശാസ്ത്രീയമാലിന്യ സംസ്കരണ മാതൃകയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള സോഷ്യൽ സർവ്വീസ് ഫോറം സമ്മാനിക്കുന്ന ഫാ. എബ്രാഹം മുത്തോലത്ത് സ്മാരക നാച്ച്വറൽ ഇക്കോളജി അവാർഡിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അർഹമായി. കേരളത്തിലെ മുപ്പത്തിരണ്ടു രൂപതകളിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റികളിൽ ഒന്നാമതെത്തിയാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഈ നേട്ടം കൈവരിച്ചത്. കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ നടന്ന കേരള സോഷ്യൽ സർവ്വീസ് ഫോറം വാർഷിക ജനറൽ ബോഡി Read More…
വിശുദ്ധ അലോഷ്യസ് ഗോൺസാഗാ: ജൂൺ 21
ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തിൽ 1568 മാർച്ച് 9-ന് അലോഷ്യസ് ജനിച്ചു. ധനികനും പ്രശസ്തനുമായ ഒരു സൈനികനായിരുന്നു അലോഷ്യസിന്റെ പിതാവ്. മാതാവ് തികഞ്ഞ ദൈവഭക്തയായിരുന്നു. അതിനാൽ ഒത്തിരി പ്രാർത്ഥനകൾ മാതാവിൽനിന്നും പഠിച്ചു. പട്ടാളത്തലവനായ പിതാവ് അലോഷ്യസിനെ യുദ്ധമുറകൾ പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ട് അവന് ഏറ്റവും ഇഷ്ടമായിരുന്ന സ്ഥലം പട്ടാളക്യാമ്പായിരുന്നു. അവടെനിന്നും കുറേ ചീത്തവാക്കുകൾ അവൻ പഠിച്ചിരുന്നു, എന്നാൽ മാതാവിന്റ നിർദ്ദേശപ്രകാരം പിന്നീടൊരിക്കലും അവ൯ അത്തരം വാക്കുകൾ ഉപയോഗിച്ചില്ല. പതിനഞ്ചാം വയസ്സിൽ വൈദികനാകാനുള്ള ആഗ്രഹമുണ്ടായി. പിതാവ് ഇതിനെ കർശനമായി എതിർത്തു. എന്നിരുന്നാലും Read More…
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കും: സംസ്ഥാന സർക്കാർ
ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം Read More…
വിശുദ്ധ സില്‍വേരിയൂസ് പാപ്പാ: ജൂൺ 20
വൈദികനാകുന്നതിനുമുമ്പ് വിവാഹിതനായിരുന്ന ഹോര്‍മിസ് ദാസു പാപ്പായുടെ പുത്രനാണ് സില്‍വേരിയൂസുപാപ്പാ. വിശുദ്ധ അഗാപെറസു പാപ്പായുടെ മരണശേഷം 47-ാം ദിവസം സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് അഞ്ചു പട്ടമേ ഉണ്ടായിരുന്നുള്ളൂ. 536 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അഭിഷേകം കാല്‍ക്കദോനിയാ സുനഹദോസിലെ തീരുമാനങ്ങളെ നിഷേധിച്ചിരുന്ന ഒരു ഗണമാണ് അസെഫാലി. അവരെ അനുകൂലിച്ചിരുന്നവളാണ് തെയോഡോറാ രാജ്ഞി. അവള്‍ മാര്‍പ്പാപ്പായോടു ഒന്നുകില്‍ കോണ്‍സ്‌ററാന്റിനോപ്പിളിലെ പ്രേട്രിയാര്‍ക്ക് അന്തിമുസിനെ അംഗീകരിക്കുക അല്ലെങ്കില്‍ അവിടെപ്പോയി അദ്ദേഹത്തോട് ആലോചന നടത്തുക എന്നാവശ്യപ്പെട്ടു. അത് സാദ്ധ്യമല്ലെന്നു മാര്‍പ്പാപ്പാ മറുപടി നല്കി. കോണ്‍സ്‌ററാന്റിനോപ്പിളില്‍ Read More…
യുവജന വർഷത്തിൽ പ്രത്യാശയുടെ പ്രവാചകരായി വിശ്വാസത്തിന്റെ കെടാവിളക്ക് തെളിയിക്കാൻ യുവജനങ്ങൾ തയാറാകണം : മാർ മാത്യു മൂലക്കാട്ട്
കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൈപ്പുഴ,ഇടക്കാട്ട്, മലങ്കര ഫൊറോനകളുടെ സഹകരണത്തോടെ ജൂൺ മാസം പതിനേഴാം തീയതി തിങ്കളാഴ്ച ഏറ്റുമാനൂർ സെന്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ച് രണ്ടാമത് Esperanza – (സംയുക്ത ഫൊറോന ക്യാമ്പുകൾ ) നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് ,ഒപ്പം ഫൊറോന,യൂണിറ്റ് ഡയറക്ടർമാരായ ജസ്റ്റിൻ മൈക്കിൾ ,ഫെബി തോമസ് ചാലായിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി ഏവരെയും ക്യാമ്പിലേക്ക് Read More…
മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും അബ്കാരികളും ചൂഷണം ചെയ്യരുത്: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്തയില്‍ മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും, മദ്യകച്ചവടക്കാരും ചൂഷണം ചെയ്യരുതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല നേതൃയോഗം പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യനയ രൂപീകരണത്തില്‍ ജനവിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്. നികുതി വരുമാനം കൂട്ടാനും കുടുംബങ്ങളുടെ വരുമാനം തകര്‍ക്കാനും മദ്യാസക്തി രോഗികളെ ചൂഷണം ചെയ്യരുത്. സംസ്ഥാനത്തെ മദ്യോപയോഗത്തിന്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവര്‍ മദ്യാസക്തി Read More…
വിശുദ്ധ റൊമുവാൾഡ് : ജൂൺ 19
പത്താം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച റൊമുവാൾഡ് ആഡംബരവും ലൗകികവുമായ ചുറ്റുപാടിലാണ് വളർന്നത്, അവിടെ ആത്മനിയന്ത്രണത്തിലോ മതപരമായ ഭക്തിയിലോ കാര്യമായൊന്നും പഠിച്ചിട്ടില്ല. എന്നിരുന്നാലും, പ്രകൃതിയുടെ സൗന്ദര്യവും ഏകാന്തതയുടെ അനുഭവവും പ്രേരിപ്പിച്ച സന്യാസ ജീവിതത്തിൻ്റെ ലാളിത്യത്തോട് അദ്ദേഹത്തിന് അസാധാരണമായ ഒരു ആകർഷണം തോന്നി. സൗന്ദര്യമോ ശാന്തതയോ അല്ല, മറിച്ച് ഞെട്ടിക്കുന്ന ഒരു ദുരന്തമാണ് ഈ ആഗ്രഹം പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിച്ചത്. റൊമുവാൾഡിന് 20 വയസ്സുള്ളപ്പോൾ, തൻ്റെ പിതാവ് സെർജിയസ് ചില സ്വത്തുക്കളുടെ തർക്കത്തിൽ തൻ്റെ ബന്ധുക്കളിൽ ഒരാളെ Read More…
കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരം: ഷാജു.വി.തുരുത്തൻ
കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരമെന്നു പാലാ നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇതൾ പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി പാലാ നഗരസഭയുമായി ചേർന്ന് പാലാ കുമാരനാശൻ സ്മാരക ചിൽഡ്രൻസ് പാർക്കിൽ നടന്ന ക്ലീൻ ഡ്രൈവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിനു രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം പാലാ യൂണിറ്റ് ഡയറക്ടർ ഫാ. Read More…
‘മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നു’: KCBC മദ്യവിരുദ്ധ സമിതി
മദ്യനയത്തിൽ സർക്കാരിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നു. പുതിയ മദ്യനയത്തിൽ സർക്കാർ പിന്മാറണം എന്നും കെസിബിസി ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ്പ് യുഹാനോൻ മാർ തിയഡോഷ്യസ് പറഞ്ഞു. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും കേൾക്കണം. പുതിയ മദ്യനയം നന്മയല്ല മനുഷ്യ സമൂഹത്തിന് ശാപമായി മാറും. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്ന് കെസിബിസി മദ്യവിരുദ്ധ Read More…










