News Social Media

വയനാട് വൻ ഉരുൾപൊട്ടൽ;11 മരണം; വ്യാപക നഷ്ടം

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. രണ്ട് തവണ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടാമത്തെ ഉരുൾപ്പെട്ടൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവിച്ചത്. ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വീടുകൾ അപകട ഭീതിയിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. പുഴ ​ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. Read More…

News Social Media

മഴ ;നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. മലപ്പുറം ജില്ലയിലെ മൂന്ന് താലൂക്കുകളിലും കോഴിക്കോട് ജില്ലയിലെ ആറ് പഞ്ചായത്തുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് Read More…

News Reader's Blog

SPERANZA – 2024 യുവജന സംഗമം നടത്തപ്പെട്ടു

തലയോലപ്പറമ്പ് : കെ.സി.വൈ.എം പട്ടിത്താനം മേഖലയുടെ നേതൃത്വത്തിൽ എസ്‌പെരൻസ – 2024 യുവജന സംഗമം നടത്തപ്പെട്ടു. കെ.സി.വൈ.എം മേഖല പ്രസിഡന്റ്‌ എബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ എം.ജെ ഇമ്മാനുവൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ സ്റ്റീഫൻ തോമസ് ചാലക്കര അനുഗ്രഹ പ്രഭാഷണവും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വർക്കി മുഖ്യപ്രഭാഷണവും നടത്തി. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ കെ സണ്ണി ബ്ലഡ്‌ ഡൊണെഷൻ ഫോറം Read More…

News Reader's Blog

മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരം

മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഇപ്രകാരം ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ് തോമസ് തറയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന Read More…

News Social Media

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Meditations Reader's Blog

ഉൾക്കാഴ്ചയുടെ വരത്തിനായി പ്രാർത്ഥിക്കാം…

മർക്കോസ് 8 : 22 – 30ഉൾക്കാഴ്ച. കാഴ്ചയെന്നാൽ ‘അറിവ്’ എന്നുകൂടി അർത്ഥമുണ്ട്. യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ആ അന്ധനെ അവിടെ എത്തിച്ചത്. യേശു അവനെ വ്യക്തിപരമായി പരിഗണിക്കുകയും അവന് സൗഖ്യം നൽകുകയും ചെയ്യുന്നു. സാവകാശമാണ് യേശു അവന് കാഴ്ച നൽകുന്നത്. മനുഷ്യരെ അവൻ മരങ്ങളെപ്പോലെ കാണുന്നു എന്നു പറയുമ്പോൾ, അവന് മുമ്പ് കാഴ്ച ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. എങ്ങോ…എന്നോ…നഷ്ടപ്പെട്ടതാണ്. എന്നാൽ യേശു ഘട്ടംഘട്ടമായി അവന് അവന്റെ പഴയ കാഴ്ച മാത്രമല്ല നൽകുന്നത്. ദൈവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച കൂടിയാണ്. അവന്റെ Read More…

Daily Saints Reader's Blog

വിശുദ്ധ മാർത്ത : ജൂലൈ 29

വിശുദ്ധ മാർത്തയെ മൂന്ന് സുവിശേഷ ഭാഗങ്ങളിൽ പരാമർശിക്കുന്നു: ലൂക്കോസ് 10: 38-42, യോഹന്നാൻ 11: 1-53, യോഹന്നാൻ 12: 1-9, കർത്താവായ യേശുവുമായുള്ള അവളും അവളുടെ സഹോദരങ്ങളായ മേരിയും ലാസറും തമ്മിലുള്ള സൗഹൃദം ഈ ഭാഗങ്ങളിൽ പ്രകടമാണ്. ലൂക്കോസിൻ്റെ സുവിശേഷത്തിൽ, മാർത്ത യേശുവിനെ തൻ്റെ വീട്ടിലേക്ക് സ്വീകരിക്കുകയും അവനെ സേവിക്കുന്നതിൽ സ്വയം ആകുലപ്പെടുകയും ചെയ്യുന്നു, കർത്താവിൻ്റെ കാൽക്കൽ ഇരുന്നു “അവൻ സംസാരിക്കുന്നത് ശ്രവിക്കുന്ന” തൻ്റെ സഹോദരി തന്നെ ശുശ്രൂഷിക്കാൻ സഹായിക്കുന്നില്ല എന്ന അവളുടെ പരാതി. കർത്താവ് മറുപടിയായി Read More…

Daily Prayers

സ്വർഗ്ഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന നിധിപോലെയാണ്..

മത്തായി 13 : 44 – 52ഉപമകളിലെ സത്യം. വയലിൽ നിധി ഒളിഞ്ഞിരിക്കുന്ന സമയം എന്നത്, യുദ്ധവും കലാപങ്ങളും നിറഞ്ഞിരുന്ന ഒരു കാലഘട്ടമാണ്. ശത്രുകരങ്ങളിൽ നിന്നും തങ്ങളുടെ സമ്പാദ്യം മണ്ണിൽ മറച്ചു, ഓടി മറയുന്നവർ ഒരുപക്ഷേ തിരിച്ചു വരാറില്ല. വന്നാൽ തന്നെ നിധി ഒളിപ്പിച്ച സ്ഥലം കണ്ടെത്തണമെന്നുമില്ല. ഇവിടെ വയലിൽ നിധി കണ്ടെത്തിയ ഒരുവൻ, വിവേകപൂർവ്വം തനിക്കുള്ളത് മുഴുവൻ വിറ്റ്, ആ വയൽ സ്വന്തമാക്കുന്നു. സ്വർഗ്ഗരാജ്യം കണ്ടെത്തിയവനും ഇതുപോലെതന്നെ. എന്നാൽ അത് ഏറെ ശ്രമകരമാണ്. ഈ നിധി Read More…

News Reader's Blog

വാകക്കാട് ഹൈസ്കൂളിൽ അൽഫോൻസാ ദിനാചരണം: വി. അൽഫോൻസാമ്മ കുട്ടികൾക്കെന്നും പ്രചോദനവും മാതൃകയും

വാകക്കാട് : ഭരണങ്ങാനത്തെ വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഇന്ന് ലോകത്തിൻറെ നാനാഭാഗത്തുനിന്നെത്തുന്നവർക്ക് ആശ്വാസവും അനുഗ്രഹവും പ്രധാനം ചെയ്യുന്ന വിശ്വാസ ഗോപുരമായി മാറിയപ്പോൾ അൽഫോൻസാമ്മ അധ്യാപികയായി സേവനനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടവും താമസിച്ച വാകക്കാട് ക്ലാരമഠവും ആത്മീയ അനുഭൂതി ഉണർത്തുന്ന ശാന്തി തീരമായി ഇന്നും നിലകൊള്ളുന്നു. വി. അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ ധന്യത നേടിയ വാകക്കാട് സ്കൂൾ ഇന്നും ആ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ ദിവ്യമായ ജ്ഞാനം പകർന്നുകൊണ്ടിരിക്കുന്നു. വി. അൽഫോൻസാമ്മ  അധ്യാപികയായി സേവനമനുഷ്ഠിച്ച വാകക്കാട് പള്ളിക്കൂടം സ്ഥിതി ചെയ്യുന്നത് Read More…

Daily Saints Reader's Blog

വിശുദ്ധ അൽഫോൻസാമ്മ: ജൂലൈ 28

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 – ന് ജനിച്ചു. അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക് നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. Read More…