News Reader's Blog Social Media

എസ്എംവൈഎം പാലാ രൂപതയുടെ ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഫൊറോന ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്ന ആശയത്തെ ലക്ഷ്യമാക്കി പാലാ രൂപത യുവജനപ്രസ്ഥാനം മുന്നോട്ടുവെച്ച ‘വർത്തമാനം’ പ്രോജക്ട് സമാപിച്ചു. രൂപതാ സമിതിയും ഫൊറോനകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, യൂണിറ്റ് തലത്തിൽ സംഘടനയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളെ പൂർത്തീകരിക്കുവാൻ ഫൊറോന സന്ദർശന പ്രോജക്ടിലൂടെ സാധിച്ചു. അരുവിത്തുറ, ഭരണങ്ങാനം, ചേർപ്പുങ്കൽ, ഇലഞ്ഞി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കൂത്താട്ടുകുളം, കോതനല്ലൂർ, കൂട്ടിക്കൽ, കൊഴുവനാൽ, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുച്ചിറ, പാലാ, പൂഞ്ഞാർ, പ്രവിത്താനം, രാമപുരം, Read More…

Reader's Blog Social Media

കാർലോയും ചാർലിയും: വിപരീത ദിശയിലെ ആത്മീയ സ്വാധീനകർ…

ഡോ. മാർട്ടിൻ N ആൻ്റണി ഒരേ നാമധാരികളായ രണ്ടുപേർ. ജർമ്മൻ പദമായ കാൾ എന്ന പദത്തിൽനിന്നും രൂപംകൊണ്ട രണ്ടു പേരുകൾ. കാർലോ അക്യൂത്തിസും ചാർലി കിർക്കും. ഒരാൾ ഇറ്റലിക്കാരനും മറ്റൊരാൾ അമേരിക്കകാരനും. സെപ്റ്റംബർ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞുനിന്നവരാണവർ. കാർലോയെ കത്തോലിക്കാ സഭ ഏഴാം തീയതി വിശുദ്ധനായി പ്രഖ്യാപിച്ചു. ചാർലി പത്താം തീയതി യൂട്ടായിൽ വച്ചു കൊല്ലപ്പെടുന്നു. രണ്ടുപേരും സ്വാധീനകർ (influencers) എന്നറിയപ്പെട്ടവരാണ്. രണ്ടുപേരും നടത്തിയത് ദൈവഭാഷണമായിരുന്നു. ഇന്നിതാ, കാർലൊയെ കുറിച്ചുള്ള ചിന്തകൾ സ്വർഗ്ഗീയതലത്തിലേക്ക് ഉയരുമ്പോൾ, Read More…

Reader's Blog Social Media

സമ്പത്തും സൗഹൃദവും… ലൂക്കാ 16:1/13

മാർട്ടിൻ N ആൻ്റണി ചില രചനകളുണ്ട് ആദ്യവായനയിൽ സങ്കീർണം എന്ന പ്രതീതി നൽകിക്കൊണ്ട് നമ്മെ വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്നവ. അങ്ങനെയുള്ള ഒരു രചനയാണ് ലൂക്കായുടെ സുവിശേഷത്തിലെ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ. തുറന്ന മനസ്സോടെ വായിക്കുക. യേശുവിന്റെ പഠനങ്ങളുടെ സംഗ്രഹം ഇതിൽ നിന്നും കിട്ടും. നമുക്ക് ഉപമയുടെ ഉപസംഹാര സന്ദേശത്തിൽ നിന്നും തുടങ്ങാം: “കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്‌ഥനെ യജമാനന്‍ പ്രശംസിച്ചു” (v.8). മോഷണക്കേസിലാണ് കാര്യസ്ഥനെ യജമാനൻ പിടിച്ചത്. അവനറിയാം താമസിയാതെ യജമാനൻ അവനെ പിരിച്ചുവിടുമെന്ന കാര്യം. അതുകൊണ്ട് Read More…

News Reader's Blog Social Media

വിശ്വാസം ജീവിതബന്ധിയാകണം : മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ : വിശ്വാസം ജീവിത ബന്ധിയാകണമെന്നും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രാപ്തരാകണമെന്നും പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, നിഖ്യാ സൂനഹദോസിന്റെ 1700 ആം വാർഷിക ആചാരണവും, പഠന ശിബിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്ന പഠന ശിബിരം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി അധ്യാപകനും, Read More…

News Reader's Blog Social Media

കൂനമ്മാക്കൽ തോമാ കത്തനാർക്ക് ഭാരതത്തിന്റെ വലിയ മല്പാൻ പദവി

കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു. 1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ Read More…

Daily Prayers Reader's Blog Social Media

വയനാട് ഉരുൾപൊട്ടൽ: വാക്കു പാലിച്ച് കത്തോലിക്കാസഭ…

ഫാ. ജോഷി മയ്യാറ്റിൽ വയനാട്: വിലങ്ങാട് ഉരുൾപൊട്ടലിൻ്റെ ഇരകൾക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രഖ്യാപിച്ച പുനരധിവാസ ദൗത്യം വിജയകരമായി മുന്നേറുന്നു. നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷൻ വിലങ്ങാടിൽ 15 വീടുകളും വയനാട്ടിൽ 4 വീടുകളും ഇതിനകം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. തുടർച്ചയായ മഴ കാരണം വയനാട് പുനർനിർമ്മാണ പ്രക്രിയ മന്ദഗതിയിലായിപ്പോയെങ്കിലും കാലാവസ്ഥ കൂടുതൽ അനുകൂലമായതിനാൽ ഇപ്പോൾ അവിടെയും നിർമാണ പ്രക്രിയ ത്വരിതഗതിയിലായിട്ടുണ്ട്. ആകെ 128 വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. Read More…

News Reader's Blog

വഖഫ്നിയമത്തിലെ വിവേചനം ഭേദഗതിയിലൂടെ നീങ്ങിയിരിക്കുന്നു…

ഫാ. ജോഷി മയ്യാറ്റിൽ വഖഫ് നിയമ ഭേദഗതിക്കെതിരേ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട കേസുകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ (സെപ്റ്റംബർ 15) ഇടക്കാല വിധി പ്രഖ്യാപിച്ചു. 128 പേജുള്ള വിധിന്യായം സശ്രദ്ധം വായിക്കുന്ന ആർക്കും ഒരു കാര്യം പട്ടാപ്പകൽ പോലെ വ്യക്തമാകും – തല്പരകക്ഷികളും രാഷ്ട്രീയക്കാരും മുഖ്യധാരാമാധ്യമങ്ങളും വസ്തുതകളെ മറച്ചുപിടിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്! എന്തായിരുന്നു ഹർജിക്കാരുടെ ആവശ്യം? നൂറോളം വരുന്ന ഹർജിക്കാരിൽ നിന്ന് അഞ്ചു കൂട്ടരുടെ Read More…

Pope's Message Reader's Blog Social Media

യുവ-ഹീറോസ്: വിശുദ്ധിയും യുവതയും…

മാർട്ടിൻ N ആൻ്റണി രണ്ടു യുവാക്കൾ… മരിക്കുമ്പോൾ ഒരാൾക്ക് പതിനഞ്ചു വയസ്സും മറ്റൊരാൾക്ക് ഇരുപത്തിനാലും. പറഞ്ഞുവരുന്നത് വിശുദ്ധജന്മങ്ങളായ കാർലോ അക്യൂത്തിസിനെ കുറിച്ചും പിയർ ജോർജോ ഫ്രസാത്തിയെ കുറിച്ചുമാണ്. സെപ്റ്റംബർ 7, 2025 -ൽ അവരെ തിരുസഭ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആ പതിനഞ്ചു വയസ്സുകാരന് മുപ്പത്തിനാലു വയസ്സാകുമായിരുന്നു. നിശബ്ദതയെ സ്നേഹിച്ചവരാണ് ഈ രണ്ടുപേരും. നിശബ്ദതയ്ക്ക് എപ്പോഴും ഒരു ശൂന്യത വേണം. എങ്കിലേ അവർണ്ണനീയമായ ഒരു നിറവിലേക്ക് അതു നമ്മെ നയിക്കു. മലകയറ്റം ഒരു ഹോബിയാക്കി Read More…

News Reader's Blog Social Media

എസ്എംവൈഎം പാലാ രൂപതയുടെ കരുതൽ പദ്ധതിക്ക് തുടക്കം

പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ Read More…

News Reader's Blog Social Media

ഗോവർണദോർ പാറേമ്മാക്കൽ മാർ തോമാ കത്തനാർ നസ്രാണികളുടെയും ഭാരതത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴക്കിയ പോരാളി: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

കടനാട്: മലങ്കരയിലെ മാർത്തോമ്മാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കാലത്തും ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാരെന്ന് സൂചിപ്പിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ Read More…