ഫാ. ജയ്സൺ കുന്നേൽ mcbs ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ” മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായവിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ ,ഇന്നു തന്നെ പരിശുദ്ധ കന്യകാ മറിയവും ജപമാലയും Read More…
Author: Web Editor
മാതാവിൻ്റെ കൈപിടിച്ച് സ്വർഗ്ഗത്തിൻ്റെ അനുഗ്രഹീത തുറമുഖത്ത് എത്തിച്ചേരാം…
ജിൽസ ജോയ് “ദൈവം മറിയത്തെ രക്ഷയുടെ പാലം ആക്കിയിരിക്കുന്നു. ആ പാലത്തിലൂടെ ഈ ലോകത്തിന്റെ തിരമാലകളെ തരണം ചെയ്യാനും സ്വർഗ്ഗത്തിന്റെ അനുഗ്രഹീത തുറമുഖത്തെത്തിചേരാനും നാം പ്രാപ്തരാകുന്നു”. പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷപെട്ടു പറഞ്ഞു, “എന്റെ ജപമാലയെപ്പറ്റി പ്രസംഗിക്കുക. മതദ്വേഷത്തെ ഉന്മൂലനം ചെയ്യുന്നതിനും നീതി പരിപുഷ്ടമാക്കുന്നതിനും ജപമാല മാത്രം മതിയാകുന്നതാണ്. അത് ദൈവകോപത്തെ ശമിപ്പിക്കുകയും ദൈവത്തിന്റെ സഭക്ക് ഒരു ഉത്തമരക്ഷാമാർഗ്ഗമായിരിക്കുകയും ചെയ്യും”. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭകാലത്തിൽ യൂറോപ്പിലെ കത്തോലിക്കാ ജനസമൂഹത്തിൽ രൂപം കൊണ്ട ധ്യാനാത്മക പ്രാർത്ഥനയാണ് ജപമാല. Read More…
പ്രകൃതിയുടെ പുത്രൻ, സ്നേഹത്തിന്റെ കാവൽക്കാരൻ
ലാജി സി തോമസ് ചരിത്രത്തിന്റെ താളുകളിൽ, ചില വ്യക്തിത്വങ്ങൾ കാലാതീതമായി പ്രശോഭിച്ച് നിൽക്കും. അത്തരമൊരു നക്ഷത്രമാണ് അസ്സീസിയിൽ ജനിച്ച ഫ്രാൻസിസ് എന്ന വിശുദ്ധൻ. അദ്ദേഹത്തിന്റെ ജീവിതം, ഒരു കൊടുംകാറ്റിന്റെ ശക്തിയോടെ പഴയ ലോകത്തിന്റെ നിയമങ്ങളെ മാറ്റിമറിക്കുകയും, മനുഷ്യഹൃദയങ്ങളിൽ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും വിത്തുകൾ പാകുകയും ചെയ്തു. ഫ്രാൻസിസിന്റെ ജീവിതം ഒരു പുഴ പോലെയാണ്; അരുവിയിൽ നിന്ന് ജന്മമെടുത്ത്, പാറകളെ തഴുകി, താഴ് വാരങ്ങളിലൂടെ ഒഴുകി, ഒടുവിൽ വലിയൊരു നദിയായി മാറുന്നു, വഴിനീളെ ജീവൻ നൽകിക്കൊണ്ട്… ഒരു സാധാരണ ധനികപുത്രനായിരുന്ന Read More…
ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങളെ ലോകം അവഗണിക്കുന്നു: ആർച്ചുബിഷപ്പ് പോൾ ഗല്ലഗർ
സമീപ വർഷങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലും അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുകയാണെന്നും ഇത് അന്ത്യന്തം അപലപനീയമാണെന്നും യുഎന്നില്‍ വത്തിക്കാന്റെ അന്താരാഷ്ട്ര വിഭാഗ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ പോൾ ഗല്ലഗർ. കഴിഞ്ഞ തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച വേളയിലാണ് ഈ പരാമര്‍ശം. ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ ശക്തമായി സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്. ലോകമെമ്പാടും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിശ്വാസ വിഭാഗം ക്രിസ്ത്യാനികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. Read More…
ഗസ്സയിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വ രഹിതമായ ആക്രമണം…
വർഗീസ് വള്ളിക്കാട്ട് ഗസ്സയിൽ ഇസ്രയേൽ തീമഴ വർഷിക്കുന്നു. നിരപരാധികൾ മരിച്ചു വീഴുന്നു. ഒപ്പം, ഹമാസ്സ് ഭീകരരും തുടച്ചു നീക്കപ്പെടുന്നു. ഇസ്രയേലിനെ ഭൂമുഖത്തുനിന്നും “തുടച്ചു നീക്കാൻ” 1987 മുതൽ നിരന്തര പോരാട്ടം നടത്തിവന്ന ഹമാസ്സ്, പലസ്‌തീൻ ജനത’യുടെ കൊടിയടയാളമാണ്. പലസ്‌തീൻ’ എന്തിനുവേണ്ടി നിലകൊള്ളുന്നുഎന്നു ലോകത്തോടു പറഞ്ഞത്, ‘ഹമാസ്സ് ചാർട്ടർ’ എന്നപേരിൽ അറിയപ്പെടുന്ന, പലസ്‌തീൻ ജനതയുടെ പ്രത്യയശാസ്ത്ര പ്രമാണ രേഖയാണ്. 1987 ൽ, “(ജോർദാൻ) നദിമുതൽ (മെഡിറ്ററേനിയൻ) സമുദ്രം വരെ” “അല്ലാഹുവിന്റെ വഖഫാണ്” എന്നു പ്രഖ്യാപിച്ചത് ഹമാസ്സാണ്. ഇസ്രയേൽ രാഷ്ട്രം, Read More…
പാലാ രൂപത ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് യുവജനങ്ങൾ
പാലാ : പാലാ രൂപതയുടെ കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങൾ. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ഭാഗമായാണ് യുവജനങ്ങൾ പുരാതന സുറിയാനി ദയ്റാ സന്ദർശിക്കുകയും, ആശ്രമജീവിതം അടുത്തറിയുകയും ചെയ്തത്. വി. ബൈബിൾ, പരിശുദ്ധ കുർബാന, സുറിയാനി ഭാഷ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷനുകളും, യാമനമസ്കാരങ്ങളും ദയ്റാ ഡയറക്ടർ റവ.ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, അസി. ഡയറക്ടർമാരായ ഫാ. അഗസ്റ്റിൻ കണ്ടത്തികുടിലിൽ, ഫാ. ജോർജ് Read More…
യൂറോപ്പും കുടിയേറ്റവും…
ജോസഫ് പാണ്ടിയപ്പള്ളിൽ കൊച്ചു കുട്ടികളെ ഒറ്റക്ക് കളിക്കാൻ വിട്ടിട്ട് പോകാനുള്ള ധൈര്യം കേരളത്തിൽ ഇന്നാർക്കും ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ യൂറോപ്പിൽ ജീവിക്കുന്ന കുടിയേറ്റക്കാരിൽ അതുള്ളവരുണ്ട് എന്ന് ദീർഘകാലത്തെ അനുഭവത്തിൽ നിന്നും എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും സുരക്ഷിതരായിരിക്കണമന്നും സുരക്ഷിതത്വം തങ്ങളുടെ അവകാശമാണെന്നും അവർ കരുതുന്നു. കേരളത്തിലാണെങ്കിൽ വീട്ടിനുള്ളിൽപോലും മറ്റാരിലും ഒരു സുരക്ഷിത്വവും കാണില്ലതാനും. അപരിചിതമായ നാട്ടിൽ ഭാഷയും സംസ്‌ക്കാരവും അറിയില്ലെങ്കിലും സ്വന്തം നാട്ടിൽ എടുക്കുന്നതിൽ കൂടുതൽ സുരക്ഷിതത്വബോധവും സ്വാതന്ത്ര്യവും തോന്നാൻ എന്താണ് കാരണമെന്ന് മനസിലാകുന്നില്ല.കേരളത്തിലാണെങ്കിൽ സന്ധ്യ Read More…
വിശുദ്ധ കൊച്ചുത്രേസ്യ: ദൈവത്തിൻ്റെ പ്രണയം തിരിച്ചറിഞ്ഞവൾ….
ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖിലലോക മിഷൻ മദ്ധ്യസ്ഥയുമാണ് വിശുദ്ധ കൊച്ചുത്രേസ്യാ. വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണിശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള കാരണം തന്നെ, കർമ്മസഭയിലെ പ്രധാനപ്പെട്ട വിശുദ്ധരിൽ Read More…










