ദൈവത്തിൻറെ പടയാളിയായിരുന്നു വിശുദ്ധ തിയോഡർ. അമാസിയയുടെ വിശുദ്ധൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. വടക്കൻ തുർക്കിയിലെ ആധുനിക അമാസ്വയായ അമാസിയയിൽ റോമൻ സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. യുക്കെറ്റ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത് എന്ന് അനുമാനിക്കുന്നു. എഡി 303 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധൻ തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു. 303 കാലഘട്ടത്തിൽ അമാസിയയിലെ സൈബലയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീയിടുകയും പ്രാദേശിക മാതൃദേവത യുടെ വിഗ്രഹം നശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പിടിച്ചു കൊണ്ടു പോവുകയും Read More…
Author: Web Editor
മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യവുമായി സീറോമലബാര്‍സഭ
വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം Read More…
ട്രിനിറ്റിയിലെ വിശുദ്ധ എലിസബത്ത് : നവംബർ 8
1880 ജൂലൈ 18 ന് എലിസബത്ത് കാറ്റെസ് എന്ന പേരിൽ ചെറിലെ അവോർഡിലെ സൈനിക താവളത്തിൽ ക്യാപ്റ്റൻ ജോസഫ് കാറ്റെസിൻ്റെയും മേരി റോളണ്ടിൻ്റെയും ആദ്യ കുട്ടിയായി അവർ ജനിച്ചു. എലിസബത്തിൻ്റെ പിതാവ് 1887 ഒക്ടോബർ 2-ന് അപ്രതീക്ഷിതമായി മരിച്ചു.തുടർന്ന് കുടുംബം ഡിജോണിലേക്ക് മാറി. എലിസബത്തിന്റെ ആദ്യ കുർബാന 1891 ഏപ്രിൽ 19 ന് സെൻ്റ്-മിഷേലിൽ ആയിരുന്നു. കുട്ടിക്കാലത്ത് എലിസബത്തിന് ഭയങ്കര ദേഷ്യമായിരുന്നു. ആദ്യ കുർബാന സ്വീകരിച്ചതിനുശേഷം അവൾ കൂടുതൽ ആത്മനിയന്ത്രണം നേടുകയും ദൈവത്തെയും ലോകത്തെയും കുറിച്ച് ആഴത്തിലുള്ള Read More…
വിശുദ്ധ വില്ലിബ്രോഡ് : നവംബർ 7
നോര്‍ത്തമ്പ്രിയായില്‍ 658-ല്‍ വില്ലിബ്രോഡ് ജനിച്ചു. ഒരു ബനഡിക്‌ടൈന്‍ സന്ന്യാസിയായിരുന്നു അദ്ദേഹം. യോര്‍ക്കിനു സമീപമുള്ള റിപ്പണിലെ ഒരാശ്രമത്തിലായിരുന്നു വിദ്യാഭ്യാസം. ഇരുപതാമത്തെ വയസ്സില്‍ അയര്‍ലണ്ടില്‍ പോയി പന്ത്രണ്ടു വര്‍ഷം വി. എഗ്ബര്‍ട്ടിന്റെ ശിഷ്യത്വം സ്വീകരിച്ചു ജീവിച്ചു. പിന്നീട് എഗ്ബര്‍ട്ട് വില്ലിബ്രോഡിനെ പതിനൊന്ന് സന്ന്യാസിമാരോടൊപ്പം മിഷന്‍ പ്രവര്‍ത്തനത്തിനായി ഫ്രീസിയായിലേക്ക് അയച്ചു. 692-ല്‍ റോം സന്ദര്‍ശിച്ചപ്പോള്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പിന്റെ അംഗീകാരം ലഭിച്ചു. രണ്ടാമത്തെ റോമാ സന്ദര്‍ശനവേളയില്‍ പോപ്പ് സെര്‍ജിയസ് ഒന്നാമന്‍ ഫ്രീസിയാക്കാരുടെ ആര്‍ച്ചുബിഷപ്പായി വില്ലിബ്രോഡിനെ അഭിഷേകം ചെയ്യുകയും അദ്ദേഹത്തെ ക്ലമന്റ് Read More…
ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ് : നവംബർ 6
നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം Read More…
വിശുദ്ധ സക്കറിയയും എലിസബത്തും: നവംബർ 5
ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ Read More…
വി. ചാള്‍സ് ബോറോമിയോ: നവംബർ 4
ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. അപ്പനായ ഗിബർട്ടോ ബൊറോമിയോ പ്രഭുവിന്റെയു കുടുംബത്തിന്റെയും അച്ചടക്കവും ശിക്ഷണവും അമ്മയായ മാർഗരിറ്റായുടെ ഈശോയെ കുറിച്ചുള്ള കഥകളും ഉത്തമ ക്രൈതവ ജീവിതം നയിക്കേണ്ടതിനെ കുറിച്ചുള്ള ആവേശകരമായ പഠിപ്പിക്കലുകളും , ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ ചാൾസിനെ പ്രേരിപ്പിച്ചു. ചാൾസിന്റെ ഒമ്പതാം വയസിൽ അമ്മ മരിച്ചു. തന്റെ കഴിവുകളും സമ്പത്തും സഹജീവികൾക്കു കൂടി അർഹതപ്പെട്ടതാണെന്ന ചിന്ത ചാൾസിന് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. 12-ാം വയസിൽ ആത്മീയ ജീവിതം Read More…
സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ; നവംബർ 2
നവംബർ 2 തിരുസഭ സകല മരിച്ചവിശ്വാസികളുടെയും തിരുനാൾ ആചരിക്കുന്നു. ഓരോവിശ്വാസ പ്രമാണത്തിലും നാം ഇപ്രകാരം പ്രഖ്യാപിക്കാറുണ്ട് പുണ്ണ്യവാളന്മാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു വലിയ വിശ്വാസസത്യമായിട്ടാണ് സഭ പ്രഖ്യാപിക്കുന്നത്. ഇതിലൂടെ വിരൽചൂണ്ടുന്നത് തിരുസഭ എന്നത് ജീവിച്ചിരിക്കുന്നവരായ നമ്മളുടെയും സ്വർഗ്ഗത്തിലായിരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും ഒരു കൂട്ടായിമ ആണെന്നാണ്. ശുദ്ധീകരണാത്മാക്കളുടെ ദിനമായ ഇന്ന് പൂർണദണ്ഡവിമോചനം അനുവദനീയമാണ്. മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രത്യേക ദണ്ഡവിമോചന പ്രാർത്ഥനകൾ ഇന്നേ ദിവസം നടത്തപ്പെടുന്നു. വർഷത്തിൽ നവംബർ 1 മുതൽ 8 വരെ പൂർണ്ണ ദണ്ഡവിമോചനത്തിനും അല്ലാത്ത Read More…










