News Reader's Blog

മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു: മാര്‍ കല്ലറങ്ങാട്ട്

പാലാ :മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മദ്യ-ലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരി മാഫിയ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മള്‍ കരുതിയിരിക്കണം. വഴികാട്ടികളായി നമ്മുടെ അധ്യാപകരും മതാധ്യാപകരും പൊതുസമൂഹവും മാറണം. നിയമപാലകര്‍ ഗൗരവമായി അവരുടെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. വന്‍ലഹരി മാഫിയായെ പിടികൂടാനും ശിക്ഷിക്കാനും കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ ഭരണകൂടം Read More…

Daily Saints Reader's Blog

വിശുദ്ധ വിൻസെന്റ് ഫെറർ : ഏപ്രിൽ 5

സ്പെയിനിലെ വലൻസിയയിൽ ജനിച്ച കുലീനരായ മാതാപിതാക്കളുടെ നാലാമത്തെ കുട്ടിയായിരുന്നു വിൻസെന്റ്. ജനപ്രിയ ഇതിഹാസമനുസരിച്ച്, തന്റെ മകൻ ലോകമെമ്പാടും പ്രശസ്തനാകുമെന്ന് വിൻസെന്റിന്റെ പിതാവ് സ്വപ്നം കണ്ടു. ജനനസമയത്ത് അമ്മയ്ക്ക് ഒരു വേദനയും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയപ്പെട്ടപ്പോൾ ഇത് അത്ഭുതകരമായി സ്ഥിരീകരിച്ചു. മൂന്നാം നൂറ്റാണ്ടിലെ വലൻസിയൻ വിശുദ്ധനായ വിൻസെന്റ് ഡീക്കന്റെ പേരിലാണ് വിൻസെന്റ് അറിയപ്പെടുന്നത്, സ്പെയിനിലെ പ്രോട്ടോമാർട്ടിർ വിൻസെന്റിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ചെറുപ്പത്തിൽ തന്നെ, വിൻസെന്റ് തത്ത്വചിന്തയിൽ പഠനം പൂർത്തിയാക്കി, പതിനെട്ട് വയസ്സുള്ളപ്പോൾ ഡൊമിനിക്കൻ സന്യാസിമാരിൽ ചേർന്നു. ഒരു യുവ Read More…

News Reader's Blog

ജനപ്രതിനിധികൾ സമുദായത്തെ വഞ്ചിച്ചു: എസ്.എം.വൈ.എം. പാലാ രൂപത

പാലാ : വഖഫ് ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത ജനപ്രതിനിധികൾ സമുദായത്തെയും, സമൂഹത്തെയും വഞ്ചിച്ചതായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. സി.ബി.സി.ഐ. യും കെ.സി.ബി.സി. യും വഖഫ് ഭേദഗതിക്കനുകൂലമായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിമാർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുതകുന്ന വിധത്തിലുള്ള ഭരണഘടന ഭേദഗതിയെ നിരാകരിച്ചു വോട്ട് ചെയ്തതിലൂടെ ജനപ്രതിനിധികൾ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം ചതിക്കുകയാണ് ചെയ്തത്. മുനമ്പം ജനതയ്ക്ക് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന് പറയുകയും മറുവശത്ത് Read More…

News Reader's Blog Social Media

ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്

മധ്യപ്രദേശിലെ ജബൽപൂരിൽ രണ്ട് വൈദികരെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.നേരത്തെ നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കണ്ടാൽ തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് സിറ്റി Read More…

Pope's Message Reader's Blog

ഉത്ഥിതന്റെ ദാനമായ പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

ഉത്ഥിതനായ കർത്താവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്നും, ഇങ്ങനെ അനുരഞ്ജനപ്പെട്ട ഒരു പുതിയ മാനവികതയുടെ കൂട്ടായ്മയാണ് സഭയെന്നും ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ മൂന്നിന് കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗം (Servizio Internazionale per il Rinnovamento Carismatico Cattolico – CHARIS) ജൂബിലി വർഷത്തിൽ റോമിലേക്ക് സംഘടിപ്പിച്ച തീർത്ഥാടനത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയത്. ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓർമിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, Read More…

News Reader's Blog Social Media

വഖഫിൽ കേന്ദ്ര നടപടിയെ സ്വാഗതം ചെയ്യുന്നു, രാഷ്ട്രീയ പിന്തുണയായി കണക്കാക്കേണ്ട: സിറോ മലബാർ സഭ

കൊച്ചി: വഖഫ് ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഇത് ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ മുന്നണിക്കോ ഉള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നും സിറോ മലബാർ സഭ. മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ് ബിൽ പാസായതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര വ്യക്തമാക്കി. ‘‘സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നിലപാടാണു സ്വീകരിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ നിയമങ്ങൾ ഭരണഘടനയ്ക്ക് എതിരായാൽ അത് ഭേദഗതി ചെയ്യപ്പെടണം. ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ഒരു സർക്കാർ ആ Read More…

News Reader's Blog Social Media

വഖഫ് നിയമ ഭേദഗതി ബില്ലിന് അനുകൂലമായി എം പി മാർ വോട്ട് ചെയ്യണം : കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

കാഞ്ഞിരപ്പള്ളി: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് നിർദ്ദേശിച്ച് കത്തോലിക്ക കോൺഗ്രസ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ല. മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. അന്യായമായ വ്യവസ്ഥകൾ ഭേദഗതി ചെയ്തേ മതിയാകൂ. ശരിയത്ത് നിയമം രാജ്യത്തെ മുഴുവൻ ജനതയുടെയും മുകളിൽ അടിച്ചേൽപ്പിക്കരുത്. ജനങ്ങളെ സ്നേഹിക്കുന്നു എങ്കിൽ നിയമഭേദഗതിയെ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. Read More…

News Reader's Blog Social Media

ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടികളുടെയും രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടൊപ്പം ചേര്‍ന്നുനിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് Read More…

News Reader's Blog Social Media

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ വക്താക്കൾ: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

തിരുവാമ്പാടി: ജീവന്റെ സാക്ഷികളും വക്താക്കളുമാണ് കൂടുതൽ മക്കളുള്ള കുടുംബങ്ങളെന്നും അവരെ മുൻപോട്ടു നയിക്കാൻ ആവശ്യമായത് ദൈവം സമയാസമയങ്ങളിൽ നൽകുമെന്നും ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി രൂപത മരിയൻ പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച പ്രോ-ലൈഫ് ദിനാഘോഷം “ജീവോത്സവ് 2K25′ തിരുവമ്പാടിയിൽ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമമാണ് സംഘടിപ്പിക്കപ്പെട്ടത്. താമരശ്ശേരി രൂപതയിലെ പ്രോലൈഫിന്റെ ഒന്നര ദശാബ്ദ കാലത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി 700 ഓളം കുടുംബങ്ങൾ നാലും അതിൽ കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങളാണ്. Read More…

Meditations Reader's Blog

ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്

ഫാ. ജയ്സൺ കുന്നേൽ mcbs ഈശോയുടെ പീഡാനുഭവത്തിന്റെ സവിശേഷ പ്രചാരകരാകാൻ ജീവിതം സമർപ്പിച്ചവരാണ്, കുരിശിന്റെ വിശുദ്ധ പൗലോസ് സ്ഥാപിച്ച ‘ഈശോയുടെ പീഡാനുഭവത്തിന്റെ സഭയിലെ (Congregation of the Passion) അംഗങ്ങൾ. ‘പാഷനിസ്റ്റു’കൾ (Passionists) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ ദാരിദ്ര്യം, ബ്രഹ്‌മചര്യം, അനുസരണം എന്നീ വ്രതത്രയങ്ങൾക്കു പുറമേ ‘വിശ്വാസികൾക്കിടയിൽ ഈശോയുടെ പീഡാനുഭവത്തിന്റെ ഓർമ പ്രചരിപ്പിക്കും’ എന്ന നാലാമതൊരു വ്രതംകൂടി ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് വാചാലനായിരുന്ന കുരിശിന്റെ വിശുദ്ധ പൗലോസ് 50 വർഷത്തോളം ഇറ്റലിയിൽ തീക്ഷ്ണതയോടെ സുവിശേഷ വേല Read More…