Pope's Message Reader's Blog

വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തുന്നു: ലിയോ പതിനാലാമൻ പാപ്പാ

നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം വിശുദ്ധ പത്രോസിന്റെ ഈ വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന വാക്കുകളോടെയാണ് ലിയോ പതിനാലാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള തന്റെ ആദ്യവചന സന്ദേശം ആരംഭിച്ചത്. പിതാവായ ദൈവത്തിന്റെ മുഖം മനുഷ്യകുലത്തിനു വെളിപ്പെടുത്തുന്ന ഏക രക്ഷിതാവാണ് യേശുക്രിസ്തു എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. ദൈവത്തിൽ മനുഷ്യരെ അടുപ്പിക്കുന്നതിനായി, പുനരുത്ഥാനത്തിനു ശേഷം നമുക്കെല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന വിശുദ്ധ മാനവികതയുടെ ഒരു മാതൃക കാണിച്ചുതരികയും, നിത്യ വിധിയുടെ വാഗ്ദാനം പ്രദാനം Read More…

News

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ ലഭിച്ചു. യു എസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റയെ പുതിയ മാർപാപ്പയായി തെരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും.യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പാപ്പയെ തെരഞ്ഞെടുക്കാനു ള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ Read More…

News Reader's Blog

ഹബേമൂസ് പാപ്പാം (നമുക്ക് പാപ്പായെ ലഭിച്ചു)

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ മാർപാപ്പയെ ലഭിച്ചു. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാൻ കൂടിയ കർദിനാളന്മാരുടെ യോഗത്തിലെ രണ്ടാം ദിവസം ഉച്ചക്കുശേഷം നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്. ഇതേ തുടർന്നു വിവരം അറിയിച്ചുകൊണ്ട് സിസ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയർന്നു. ഇതോടെ പുറത്തുകൂടി നിന്ന ആയിരക്കണക്കിന് വിശ്വാ സികൾ ഹർഷാരവം മുഴക്കി. കത്തോലിക്കാസഭയുടെ 267 -ാമത്തെ തലവനെ തെര ഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് പള്ളിമണികളും മുഴങ്ങി. കർദിനാൾമാരിൽ ആരാണു പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന Read More…

Pope's Message Reader's Blog Social Media

‘കോൺക്ലേവ്’ -ചരിത്രവും കാതലായ മാറ്റങ്ങളും…

ഫാ. മാത്യു മുറിയങ്കരിച്ചിറയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണവാർത്ത അറിഞ്ഞതുമുതൽ മാധ്യമങ്ങളിൽ ഇടം പിടിച്ച ഒരു വാക്കാണ്‌ ‘കോൺക്ലേവ്’. ഈ വാക്കിന്റെ ഉത്ഭവം ‘cum'(with,കൂടെ), ‘clavis'(key-താക്കോൽ) എന്നീ ലത്തീൻ പദങ്ങളിൽ നിന്നാണ്. ‘സുരക്ഷിതമായി അടയ്ക്കപെട്ട സ്ഥലം’ എന്നാണ് വാക്യാർത്ഥം. കോൺക്ലേവ് എന്ന പദം മറ്റു സന്ദർഭങ്ങളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയിൽ ഇത് റോം രൂപതയുടെ മെത്രാനും ആഗോളകത്തോലിക്കാ സഭയുടെ തലവനുമായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കര്‍ദ്ദിനാള്‍സംഘം നടത്തുന്ന സമ്മേളനത്തെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത് ആദ്യനൂറ്റാണ്ട് മുതലേ സഭയിൽ മാര്‍പാപ്പമാരുടെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരിന്നെങ്കിലും കേവലം Read More…

News Reader's Blog

പാലാ രൂപത മിഷനറി സംഗമം മേയ് 10ന് പ്രവിത്താനം മാർ ആഗസ്തിനോസ് ഫൊറോന പളളിയിൽ

പാലാ രൂപതയിൽ നിന്നുളള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ്. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേ കുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ 12000 ത്തിലേറെ സന്യാസിനിമാർ! ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങൾ! ഇവരിൽ തന്നെ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം Read More…

News Social Media

തിരിച്ചടിച്ച് ഇന്ത്യ, പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് Read More…

News Reader's Blog Social Media

കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം :മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കത്തോലിക്ക കോൺഗ്രസ് കേരള സമൂഹത്തിലും സമുദായത്തിലും ഒരു നൂറ്റാണ്ടിലേറെയായി ചെയ്തു പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയേഴാം ജന്മദിനാഘോഷം കൊഴുവനാൽ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർ സിപിക്കെതിരെയുള്ള സമരം മുതൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ സമര പോരാട്ടങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തച്ചിൽ മാത്തൂ തരകൻ മുതൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രമുഖ നേതാക്കളുടെ പ്രവർത്തനങ്ങൾ സഹിതം മാർ കല്ലറങ്ങാട്ട് എടുത്തു പറഞ്ഞു. രൂപതാ പ്രസിഡന്റ് Read More…

News Reader's Blog

ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർ കുട്ടികളെ പ്രാപ്തരാക്കണം: ആർച്ച്ബിഷപ് മാർ തോമസ് തറയിൽ

ചങ്ങനാശേരി: ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർ കുട്ടികളെ പ്രാപ്തരാക്കണമെന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ചങ്ങനാശേരി സോണൽ കൺവൻഷനിൽ സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്. ക്രൈസ്തവമൂല്യങ്ങൾ പകർന്നു നൽകാൻ അ ധ്യാപകർക്കു കഴിയണമെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. സോണിലെ വിവിധ സ്കൂളുകളിൽനിന്നായി 200 അധ്യാപകർ പങ്കെടുത്ത കൺവ ൻഷൻ മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉ Read More…

News Reader's Blog

ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെ പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നെന്ന് കർദിനാൾമാർ; കോ‍ൺക്ലേവിന് നാളെ തുടക്കം

വത്തിക്കാൻ സിറ്റി : ജനത്തോട് അടുത്തുനിൽക്കുന്ന ഇടയനെയാണ് പുതിയ മാർപാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോൺക്ലേവിനു മുന്നോടിയായുള്ള കർദിനാൾമാരുടെ ചർച്ചയിൽ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി. പ്രതിസന്ധിയിലായിരിക്കുന്ന ലോകക്രമത്തിൽ ക്രിസ്തുവിന്റെ രക്തത്തിൽ എല്ലാവരെയും ഒന്നിപ്പിക്കാൻ കെൽപുള്ളയാൾ പാപ്പയായി വരണമെന്നാണ് ആഗ്രഹം. നാളെ തുടങ്ങുന്ന കോ‍ൺക്ലേവിനു മുന്നോടിയായി, എല്ലാ കർദിനാൾമാരും പങ്കെടുക്കുന്ന അവസാനത്തെ യോഗം ഇന്നു നടക്കും. ഇന്നലത്തെ യോഗത്തിൽ 179 കർദിനാൾമാർ പങ്കെടുത്തു. അതിൽ 132 പേർ വോട്ടവകാശമുള്ളവരാണ്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് ഇപ്പോൾ വത്തിക്കാനിലുള്ളത്. കർദിനാൾമാർക്ക് Read More…

News Reader's Blog

പെരുകുന്ന വന്യജീവി ആക്രമണങ്ങളും വനംവകുപ്പിന്റെ ഫോറസ്റ്റ് രാ​ജും; സർക്കാരിന്റെ ക്രിയാത്മക നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ

2023 – 24 കാലഘട്ടത്തിൽ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത് എന്ന, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വർഷങ്ങൾക്കിടെ 103 പേർ കാട്ടാനകളുടെയും 341 പേർ മറ്റു വന്യജീവികളുടെയും അക്രമണങ്ങളാൽ കൊല്ലപ്പെടുകയുണ്ടായി. വന്യജീവികളാൽ സംഭവിച്ച കൃഷി – സ്വത്ത് നഷ്ടങ്ങൾ കണക്കുകൂട്ടലുകൾക്കും അതീതമാണ്. വന്യമൃഗ ആക്രമണങ്ങൾ ദിനംപ്രതിയെന്നോണം പതിവായതോടെ സർക്കാരും ജനപ്രതിനിധികളും മുഖ്യധാരാ മാധ്യമങ്ങളും അത്തരം ദുരന്തങ്ങൾക്ക് അർഹമായ പരിഗണന പോലും ഇപ്പോൾ നൽകുന്നില്ല. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ Read More…