News Reader's Blog Social Media

ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടികളുടെയും രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടൊപ്പം ചേര്‍ന്നുനിന്ന് ലഹരിക്കെതിരെ പോരാടണമെന്ന് Read More…

News Reader's Blog Social Media

കൂടുതൽ മക്കളുള്ള കുടുംബങ്ങൾ ജീവന്റെ വക്താക്കൾ: ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

തിരുവാമ്പാടി: ജീവന്റെ സാക്ഷികളും വക്താക്കളുമാണ് കൂടുതൽ മക്കളുള്ള കുടുംബങ്ങളെന്നും അവരെ മുൻപോട്ടു നയിക്കാൻ ആവശ്യമായത് ദൈവം സമയാസമയങ്ങളിൽ നൽകുമെന്നും ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി രൂപത മരിയൻ പ്രോ-ലൈഫ് സമിതി സംഘടിപ്പിച്ച പ്രോ-ലൈഫ് ദിനാഘോഷം “ജീവോത്സവ് 2K25′ തിരുവമ്പാടിയിൽ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമമാണ് സംഘടിപ്പിക്കപ്പെട്ടത്. താമരശ്ശേരി രൂപതയിലെ പ്രോലൈഫിന്റെ ഒന്നര ദശാബ്ദ കാലത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി 700 ഓളം കുടുംബങ്ങൾ നാലും അതിൽ കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങളാണ്. Read More…

Meditations Reader's Blog

ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്

ഫാ. ജയ്സൺ കുന്നേൽ mcbs ഈശോയുടെ പീഡാനുഭവത്തിന്റെ സവിശേഷ പ്രചാരകരാകാൻ ജീവിതം സമർപ്പിച്ചവരാണ്, കുരിശിന്റെ വിശുദ്ധ പൗലോസ് സ്ഥാപിച്ച ‘ഈശോയുടെ പീഡാനുഭവത്തിന്റെ സഭയിലെ (Congregation of the Passion) അംഗങ്ങൾ. ‘പാഷനിസ്റ്റു’കൾ (Passionists) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ ദാരിദ്ര്യം, ബ്രഹ്‌മചര്യം, അനുസരണം എന്നീ വ്രതത്രയങ്ങൾക്കു പുറമേ ‘വിശ്വാസികൾക്കിടയിൽ ഈശോയുടെ പീഡാനുഭവത്തിന്റെ ഓർമ പ്രചരിപ്പിക്കും’ എന്ന നാലാമതൊരു വ്രതംകൂടി ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് വാചാലനായിരുന്ന കുരിശിന്റെ വിശുദ്ധ പൗലോസ് 50 വർഷത്തോളം ഇറ്റലിയിൽ തീക്ഷ്ണതയോടെ സുവിശേഷ വേല Read More…

Pope's Message Reader's Blog

ക്രിസ്തീയാനന്ദം സകലരെയും ആശ്ലേഷിക്കുന്നതാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സിനഡാത്മക യാത്രയുടെ, മാർച്ച് 31 മുതൽ എപ്രിൽ 4 വരെ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടാം സമ്മേളനത്തിനായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്. ദൈനംദിനജീവിത സംഭവങ്ങളിലും പങ്കുവയ്ക്കലിലും ആണ് ഈ ആനന്ദം നിറവേറ്റപ്പെടുന്നതെന്നും വിശാലമായ ചക്രവാളങ്ങളുള്ള ഈ സന്തോഷം സ്വാഗതംചെയ്യുന്നതായ ഒരു ശൈലിയാൽ അനുഗതമാണെന്നും പാപ്പാ വിശദീകരിക്കുന്നു. എളുപ്പത്തിൽ കരഗതമല്ലാത്ത ദൈവദത്ത ദാനമായ ഈ സന്തോഷം പ്രശ്നങ്ങളുടെ സുഗമമായ പരിഹാരങ്ങളിൽ നിന്നല്ല അത് ജന്മംകൊള്ളുന്നതെന്നും അത് കുരിശിനെ ഒഴിവാക്കുന്നില്ലെന്നും, Read More…

News Reader's Blog

ലഹരിക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ച് എസ്.എം.വൈ.എം. പാലാ രൂപത

പാലാ : മയക്കുമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗങ്ങൾ കണക്കിലെടുത്ത് ലഹരിക്കെതിരെ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത ജാഗ്രത സമിതി രൂപീകരിച്ചു. ജാഗ്രത സമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് യുവജനപ്രസ്ഥാനം നേതൃത്വം നൽകുന്ന മഹാ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഡ്രഗ് ഫ്രീ യൂത്ത്’ ന് തുടക്കമായി. കൗൺസിലിംഗ്, ബോധവൽക്കരണ സെമിനാറുകൾ, വീഡിയോ ചലഞ്ച്, സായാഹ്ന കൂട്ടായ്മകൾ, കലാ – കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർദിവസങ്ങളിൽ ഫൊറോനകളിലും, യൂണിറ്റുകളിലുമായി നടത്തപ്പെടും. പാലാ Read More…

Pope's Message Reader's Blog

ദൈവം മാപ്പേകി നമ്മെ സദാ നവീകരിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

പരിവർത്തനവും മാപ്പും കർത്താവ് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്ന രണ്ടും തലോടലുകളും പാപികളായ നമ്മെ ആശ്ലേഷിക്കുന്ന സഭയുടെ കരങ്ങളും നമ്മുടെ ഭൗമിക തീർത്ഥാടനത്തിൽ നാം ഉപയോഗിക്കുന്ന കാലുകളുമാണെന്ന് മാർപാപ്പാ. ലോകരക്ഷകനായ യേശുവിൻറെ സമാധാനത്തിൻറെ അരൂപിയുടെ ശക്തിയാൽ അവനെ അനുഗമിച്ചുകൊണ്ട് നാം ഒരുമിച്ച് സഞ്ചരിക്കാനുള്ള പാത അവ നമുക്ക് തുറന്നുതരുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. 2025 പ്രത്യാശയുടെ ജൂബിലിവത്സരമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികർ മാർച്ച് 28-30 വരെ നടത്തുന്ന ജൂബിലതീർത്ഥാടനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ്പാപ്പായുടെ ഈ ഉദ്ബോധനങ്ങളുള്ളത്. മാനസാന്തരത്തിലേക്ക് Read More…

News Reader's Blog

മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കെ.സി.ബി.സി. നിലപാടിനോടൊപ്പം ഉറച്ചുനിൽക്കും : എസ്.എം.വൈ.എം. പാലാ രൂപത

പാലാ: ജനിച്ച മണ്ണിൽ ജീവിക്കാനായി പോരാട്ടം നടത്തുന്ന മുനമ്പം ജനതയ്ക്കായി ശക്തമായ നിലപാട് സ്വീകരിച്ച കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കെ.സി.ബി.സി. നിലപാടിനോടൊപ്പം അടിയുറച്ചു നിൽക്കുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ജനപ്രതിനിധികൾ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കായി വോട്ട് ചെയ്യണം. മുനമ്പത്ത് ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംകാർക്ക് Read More…

News Reader's Blog Social Media

ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി സി

കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ വഖഫ് നിയമത്തിലെ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. വഖഫ്-മുനമ്പം വിഷയത്തിൽ ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്. മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. Read More…

Meditations Reader's Blog

കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാരാണോ നാം? ഇല്ലെങ്കിൽ…

ഫാ. ജയസൺ കുന്നേൽ mcbs കുരിശിനോടുള്ള തന്റെ തീക്ഷ്ണമായ സ്‌നേഹം പ്രകടിപ്പിക്കുകയും അതിനെ സ്‌നേഹിക്കാൻ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ലൂയിസ് ഡീ മോൺഫോർട്ടിന്റെ ഗ്രന്ഥമാണ് Letter to the Friends of the Cross (കുരിശിന്റെ കൂട്ടുകാർക്കുള്ള കത്ത്) എന്ന ചെറുഗ്രന്ഥം. ഈ കത്തിൽ, ക്രിസ്തീയ പരിപൂർണത യേശുവിന്റെ ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാമെന്ന് വിശുദ്ധ ലൂയിസ് പഠിപ്പിക്കുന്നു: ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ,’ (മത്തായി 16:24) Read More…

News Pope's Message Reader's Blog

മ്യന്മാറിലും തായ്‌ലൻഡിലും ഭൂകമ്പം, പാപ്പായുടെ അനുശോചനവും പ്രാർത്ഥനയും

ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച്, മ്യന്മാറിലും തായ്‌ലൻഡിലുമുണ്ടായ വൻ ഭുകമ്പദുരന്തത്തിൽ പാപ്പായുടെ അനുശോനമറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ അയച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാൻസീസ് പാപ്പാ പ്രാർത്ഥിക്കുന്നുവെന്നും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരുടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും കർദ്ദിനാൾ പരോളിൻ ഭൂമികുലുക്കം അനുഭവപ്പെട്ട ഇരുനാടുകളുടെയും അധികാരികൾക്കും അന്നാടുകളിലെ സഭാധികാരികൾക്കും അയച്ച അനുശോചനസന്ദേശങ്ങളിൽ അറിയിക്കുന്നു. പരിക്കേറ്റവരെയും പാർപ്പിടവും മറ്റും നഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ദുരിതാശ്വാസപ്രവർത്തകർക്ക് ഉൾക്കരുത്തും സ്ഥൈര്യവും ലഭിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു. ഭൂകമ്പമാപനിയിൽ 7 ദശാംശം 7 തീവ്രത Read More…