ഫാ. ജയ്സൺ കുന്നേൽ mcbs ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാ സന്ദേശവും തമ്മിലുള്ള ബന്ധം, വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകര സ്നേഹവും അവൻ്റെ Read More…
Author: Web Editor
ഭരണാധികാരികള്‍ മാരക ലഹരിക്കെതിരെ പിടിമുറുക്കണം: ബിഷപ് കല്ലറങ്ങാട്ട്
പാലാ :ഭരണാധികാരികള്‍ മാരക ലഹരികള്‍ക്കെതിരെ ശക്തമായി പിടിമുറുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിയമം ബലഹീനമാക്കപ്പെടുന്നുവോ അവിടെയെല്ലാം അച്ചടക്കരാഹിത്യം ഉണ്ടാകുന്നു. ചെറിയ ലഹരിക്കേസുകള്‍ വലിയ പ്രചരണത്തോടെ പിടിക്കപ്പെടുകയും വലിയവ വലഭേദിച്ച് രക്ഷപെടുകയും ചെയ്യുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത സിനിമകള്‍ പരാജയമാണെന്ന ചിന്ത മാറണം. ഈ ഭാഗങ്ങള്‍ ഇളംതലമുറയെ ഏറെ സ്വാധീനിക്കുന്നുണ്ട്. Read More…
പാലാ രൂപത മെഡിക്കൽ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിംഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…
ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
ലഹരിയുടെ മാരക വ്യാപനത്തെ വല്ലാത്തൊരു ഭീതിയോടെ നോക്കിക്കാണുകയാണ് മലയാളികൾ. സാമൂഹിക ഇടങ്ങളിൽ, വിദ്യാലയങ്ങളിൽ, വീടുകളിൽ ലഹരിയുടെ നീരാളിക്കയ്കൾ ആഴ്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. സംരക്ഷണമൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ ഖജനാവ് നിറക്കാൻ മദ്യവിൽപനയിൽ പുതിയ റെക്കോർഡിടാനുള്ള ആലോചനയിലാകുമ്പോൾ ലഹരി വിരുദ്ധ പോരാട്ടങ്ങൾ കാലംകണ്ട കോമാളിത്തരമായി മാറുന്നു. മദ്യം വിറ്റു നിത്യച്ചിലവിനുള്ള പണം കണ്ടെത്തുന്ന ഒരു സർക്കാരിനെന്തു ലഹരിവിരുദ്ധത? മയക്കുമരുന്ന് നമ്മുടെ രാജ്യത്തിനും സംസ്കാരത്തിനുമെതിരായ യുദ്ധമാണെന്നു തിരിച്ചറിഞ്ഞു ഭരണകൂടങ്ങൾ ഇച്ഛാശക്തിയോടും ആത്മാർത്ഥതയോടുംകൂടെ ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകട്ടെ. ചിത്തഭ്രമത്തിന്റെ വക്കോളമെത്തിനിൽക്കുന്ന നമ്മുടെ തലമുറയെ രക്ഷിക്കാൻ Read More…
പാലാ രൂപതയിലെ 75 വയസുകാരുടെ സമ്മേളനം; ലിഫ്ഗോഷ് @ 75
പാലാ: പാലാ രൂപത ജന്മംകൊണ്ട വർഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം “ലിഫ്ഗോഷ് 75′ ആത്മീയ ഉണർവേകി. രൂപതയുടെ പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി വളർന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു. രൂപത യുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാസ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളർച്ചയിൽ രൂപത വഹിച്ച പങ്കിന് നന്ദി അർപ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങൾ സമ്മേളനത്തെ നോക്കിക്കണ്ടത്. Read More…
നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓർമ്മദിനം
കേരള സുറിയാനിസഭയുടെ പുരോഗതിയ്ക്കായി അക്ഷീണം പ്രയത്നിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ദിവംഗതനായിട്ട് 2025 ജൂണ്‍ 20 ന് 110 വര്‍ഷം തികയുകയാണ്. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍. കേരളത്തിന്റെ നവോഥാനത്തിനു പങ്കുവഹിച്ച കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ദീപിക ദിനപത്രത്തിന്റെ ആദ്യകാല രൂപമായ “നസ്രാണി ദീപികയുടെയും തുടക്കക്കാരൻ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ; മലയാള മനോരമയുടെ പിറവിയിലും മാണിക്കത്തനാരുടെ സഹകരണമുണ്ടായിരുന്നു. സത്യനാദ കാഹളം, കേരള മിത്രം എന്നീ പത്രങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം Read More…
ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു
പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്. മാർത്തോമാ നസ്രാണി സഭയിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളായ നിധീരിക്കൽ മാണി കത്തനാർ,പനങ്കുഴയ്ക്കൽ വല്യച്ചൻ,പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നിവരുടെയും, അർക്കദിയാക്കോന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. കുറവിലങ്ങാട് Read More…










